കൊല്ലാനാണ് തോന്നിയത്, മുൻ കാമുകന്റെ വഞ്ചന മറക്കില്ല, അതായിരുന്നു അയാൾക്ക് വേണ്ടിയിരുന്നത്; ആ 75 ദിവസത്തിനുള്ളിൽ സംഭവിച്ചത്! ആര്യ

കൊല്ലാനാണ് തോന്നിയത്, മുൻ കാമുകന്റെ വഞ്ചന മറക്കില്ല, അതായിരുന്നു അയാൾക്ക് വേണ്ടിയിരുന്നത്; ആ 75 ദിവസത്തിനുള്ളിൽ സംഭവിച്ചത്! ആര്യ
May 16, 2025 12:05 PM | By Athira V

പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണ് നടി ആര്യ ബാബു. ഏറെക്കാലമായി സു​ഹൃത്തായിരുന്ന സിബിനെയാണ് ആര്യ ജീവിത പങ്കാളിയാക്കുന്നത്. തനിക്കൊരു പങ്കാളി വേണമെന്ന് ആ​ഗ്രഹിക്കുന്നുണ്ടെന്ന് ആര്യ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. നടിയുടെ ആദ്യ വിവാഹ ബന്ധം പിരിഞ്ഞതാണ്. ഈ ബന്ധത്തിൽ ഒരു മകളുമുണ്ട്. ഇതിന് ശേഷം ഒരു പ്രണയ ബന്ധവും ആര്യക്കുണ്ടായിരുന്നു. ആര്യ ബി​ഗ് ബോസ് മൂന്നാം സീസണിൽ മത്സരാർത്ഥിയായെത്തി പിന്നീട് തിരിച്ച് വന്നപ്പോഴക്കും ഈ കാമുകൻ അകന്നു. നടിയെ മാനസികമായി തകർത്ത സംഭവമായിരുന്നു ഇത്. ഇതേക്കുറിച്ച് ആര്യ ഒരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ബി​ഗ് ബോസിലേക്ക് പോകാൻ നിർബന്ധിച്ചിരുന്നു. അതിനകത്ത് ഒരു പ്ലാനിം​ഗ് ഉണ്ടായിരുന്നെന്ന് ഇന്ന് ചിന്തിക്കുമ്പോൾ തോന്നാറുണ്ട്. ഷോയിൽ പോകാൻ ഏറ്റവും കൂടുതൽ നിർബന്ധിച്ചത് അദ്ദേഹമായിരുന്നു. പോകണമോ എന്ന കാര്യത്തിൽ എനിക്ക് ഇരിുമനസായിരുന്നു. കുഞ്ഞുണ്ട്. അച്ഛൻ മരിച്ചിട്ട് അധികമായി‌ട്ടില്ല. എല്ലാ സപ്പോർട്ടും തന്ന് എന്നെ എയർപോർട്ടിൽ കൊണ്ട് വിടുന്നത് വരെ ആളാണെന്നും അന്ന് ആര്യ പറഞ്ഞു.


ബി​ഗ് ബോസിൽ നിന്ന് പുറത്തിറങ്ങി ആദ്യം ഫോൺ ചെയ്തത് ആളെയാണ്. കുഞ്ഞിനെ പോലും വിളിച്ചില്ല. പക്ഷെ ആൾ എടുത്തില്ല. അവസാനം പാനിക്കായി ഞാൻ സഹോദരിയെ വിളിച്ചു. ആൾ എവിടെയാണ് ഞാൻ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലെന്ന് പറഞ്ഞു. തിരക്കായിരിക്കാം, ഞാൻ വിളിക്കാമെന്ന് പറഞ്ഞു. അവളുടെ പറച്ചിലിലും ആത്മവിശ്വാസമില്ലായ്മ എനിക്ക് തോന്നി. എന്തോ പ്രശ്നമുണ്ടെന്ന് എനിക്ക് ഉറപ്പായി.

പിറ്റേ ദിവസം നാലഞ്ച് പ്രാവശ്യം തുടരെ വിളിച്ച ശേഷം തിരിച്ച് ആ വ്യക്തിയുടെ കോൾ വന്നെന്നും ആര്യ അന്ന് ഓർത്തു. ഒരുപക്ഷെ എന്റെ സഹോദരി കമ്മ്യൂണിക്കേറ്റ് ചെയ്തിട്ടായിരിക്കാം. പക്ഷെ ഞാൻ സംസാരിച്ചത് പക്ഷെ എയർപോർട്ടിൽ വിട്ട ആളോടല്ല. ആ സ്നേഹമോ എക്സെെറ്റ്മെന്റോ ഇല്ല. ജാൻ എന്നാണ് അദ്ദേഹത്തെ ഞാൻ വിളിച്ചിരുന്നത്. ജാൻ, ഇന്നലെ തൊട്ട് ഞാൻ വിളിക്കുകയാണെന്ന് പറഞ്ഞപ്പോൾ ആഹ്, ഞാൻ ഉറങ്ങുകയാണെന്നായിരുന്നു ആളുടെ പ്രതികരണം.

എന്തോ പ്രശ്നമുണ്ടെന്ന് മനസിലായെങ്കിലും എന്താണെന്ന് അറിയില്ലായിരുന്നു. ബി​ഗ് ബോസിൽ കയറുന്നത് വരെ ഒരു പ്രശ്നവുമില്ലായിരുന്നു. ബി​ഗ് ബോസിലേക്ക് കയറുന്നതിന് മുമ്പ് വിളിച്ചപ്പോൾ അത്രയും ദിവസം എന്നെ കാണാൻ പറ്റാത്തതിൽ ആൾ കരയുകയായിരുന്നു. ആ 75 ദിവസത്തിനുള്ളിൽ എന്താണ് മാറിയതെന്ന് എനിക്കറിയില്ല. ഈ റിലേഷൻഷിപ്പിൽ അത്രയും ഇൻവെസ്റ്റഡ് ആയിരുന്നു ഞാൻ. എന്താണ് പ്രശ്നമെന്ന് ദെെവം സഹായിച്ച് ഞാൻ കണ്ടുപിടിച്ചു.


പങ്കാളിയും തന്റെ സുഹൃത്തും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോൾ വെടി വെച്ച് കൊല്ലാൻ തോന്നിയെന്നും ആര്യ അന്ന് കരഞ്ഞ് കൊണ്ട് പറഞ്ഞു. എനിക്ക് ഭയങ്കര ദേഷ്യമായിരുന്നു. അവർക്കെന്തെങ്കിലും സംഭവിച്ചെന്ന് കേട്ടാൽ ഞാനായിരിക്കും ലോകത്തിൽ ഏറ്റവും സന്തോഷിക്കുന്നയാൾ. അവർ കല്യാണം കഴിച്ച് വളരെ ഹാപ്പിയായി ഇപ്പോൾ ജീവിക്കുകയാണെന്ന് എനിക്കറിയാം.

അങ്ങനെ തന്നെ പോട്ടെ. പക്ഷെ അവർക്കെന്തെങ്കിലും പറ്റിയെന്ന് അറിഞ്ഞാൽ താൻ സന്തോഷിക്കുമെന്നും ആര്യ വ്യക്തമാക്കി. ആര്യയുടെ സുഹൃത്തിനൊപ്പമാണ് മുൻ കാമുകൻ ബന്ധത്തിലാകുകയും ആര്യയെ ഉപേക്ഷിക്കുകയും ചെയ്തത്. ആര്യയുടെ ബ്രാൻഡിന്റെ ഫോട്ടോഷൂട്ടിന് വന്നപ്പോഴാണ് ഇവർ പരിചയപ്പെടുന്നത്. മറക്കാൻ പറ്റാത്ത വേദനയാണ് ഈ ബ്രേക്കപ്പ് തനിക്കെന്നും ആര്യ പറഞ്ഞിട്ടുണ്ട്.


ഇങ്ങനെയൊന്നുണ്ടോ എന്ന് അദ്ദേഹത്തോട് ഓപ്പണായി ചോദിക്കുകയായിരുന്നു. ഫാമിലി പ്രശ്നങ്ങളിലൂടെ കടന്ന് പോകുന്നതിനാൽ അവളെ സപ്പോർ‍ട്ട് ചെയ്യുകയായിരുന്നെന്നാണ് ലഭിച്ച മറുപടി. എന്റെ സുഹൃത്തായാണ് അവളെ പരിചയപ്പെടുന്നത്. എന്നോട് പറയാനാകാത്ത എന്ത് ഫാമിലി പ്രശ്നമാണ് നിങ്ങൾ തമ്മിൽ ചർച്ച ചെയ്യുന്നതെന്ന് ഞാൻ ചോദിച്ചു. ബന്ധത്തെക്കുറിച്ച് ഇപ്പോഴും അവർ എന്നോട് പറഞ്ഞിട്ടില്ല. ഞാനായിട്ട് ഈ റിലേഷൻഷിപ്പ് നിർത്തിയതാണ്. അതായിരുന്നു അയാൾക്ക് വേണ്ടിയിരുന്നതെന്നും ആര്യ പാർവതി പറഞ്ഞു.

aryabadai starting new life sibin shared about her painful breakup

Next TV

Related Stories
'ദുല്‍ഖറില്‍ നിന്ന് നല്ല വാക്കുകള്‍ കേട്ട ആ നിമിഷം എന്നും ഹൃദയത്തിലുണ്ടാകും'-ശാന്തി ബാലചന്ദ്രന്‍

Sep 14, 2025 08:51 AM

'ദുല്‍ഖറില്‍ നിന്ന് നല്ല വാക്കുകള്‍ കേട്ട ആ നിമിഷം എന്നും ഹൃദയത്തിലുണ്ടാകും'-ശാന്തി ബാലചന്ദ്രന്‍

'ദുല്‍ഖറില്‍ നിന്ന് നല്ല വാക്കുകള്‍ കേട്ട ആ നിമിഷം എന്നും ഹൃദയത്തിലുണ്ടാകും'-ശാന്തി...

Read More >>
അൽത്താഫും അനാർക്കലിയും ഒന്നിച്ചെത്തുന്ന 'ഇന്നസെന്റ്' സിനിമയിലെ 'അമ്പമ്പോ...' ഗാനം പുറത്ത്

Sep 13, 2025 07:41 PM

അൽത്താഫും അനാർക്കലിയും ഒന്നിച്ചെത്തുന്ന 'ഇന്നസെന്റ്' സിനിമയിലെ 'അമ്പമ്പോ...' ഗാനം പുറത്ത്

അൽത്താഫും അനാർക്കലിയും ഒന്നിച്ചെത്തുന്ന 'ഇന്നസെന്റ്' സിനിമയിലെ 'അമ്പമ്പോ...' ഗാനം...

Read More >>
'അന്ന് അത്ര ഇല്ലായിരുന്നു പിന്നീടാണ് കൂടിവന്നത്, ആദ്യം സംയുക്ത ചേച്ചിയും പിന്നാലെ മഞ്ജു ചേച്ചിയും'; ഭാവന പറയുന്നു

Sep 13, 2025 02:00 PM

'അന്ന് അത്ര ഇല്ലായിരുന്നു പിന്നീടാണ് കൂടിവന്നത്, ആദ്യം സംയുക്ത ചേച്ചിയും പിന്നാലെ മഞ്ജു ചേച്ചിയും'; ഭാവന പറയുന്നു

'അന്ന് അത്ര ഇല്ലായിരുന്നു പിന്നീടാണ് കൂടിവന്നത്, ആദ്യം സംയുക്ത ചേച്ചിയും പിന്നാലെ മഞ്ജു ചേച്ചിയും'; ഭാവന...

Read More >>
'എന്നിലെ കലാകാരിക്കും ആ കൊച്ചുകുട്ടിക്കും വേണ്ടി ഞാന്‍ ശരിയായ കാര്യം ചെയ്യുന്നു'; സാമൂഹികമാധ്യമങ്ങൾ ഉപേക്ഷിച്ച് ഐശ്വര്യ ലക്ഷ്മി

Sep 13, 2025 11:33 AM

'എന്നിലെ കലാകാരിക്കും ആ കൊച്ചുകുട്ടിക്കും വേണ്ടി ഞാന്‍ ശരിയായ കാര്യം ചെയ്യുന്നു'; സാമൂഹികമാധ്യമങ്ങൾ ഉപേക്ഷിച്ച് ഐശ്വര്യ ലക്ഷ്മി

സാമൂഹികമാധ്യമങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് പ്രഖ്യാപിച്ച് നടി ഐശ്വര്യ ലക്ഷ്മി....

Read More >>
 'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി

Sep 12, 2025 11:26 PM

'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി

'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി...

Read More >>
'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

Sep 12, 2025 05:33 PM

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall