(moviemax.in) വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമാണ് തായ്ലാൻഡ്. ഇഷ്ടം പോലെ ആളുകൾ തായ്ലാൻഡിലേക്ക് അടിച്ചുപൊളിക്കാനായി പോകാറുണ്ട്. എന്നാൽ, ഈ യുവാവിന്റെ സ്വപ്നയാത്ര ഒരു വലിയ പേടിയിലാണ് ചെന്ന് അവസാനിച്ചത്. തായ്‍ലാൻഡിലെത്തിയ യുവാവ് ഒരു ഹോട്ടലിൽ താമസിക്കാനായി മുറിയുമെടുത്തു. എന്നാൽ, മുറിയുടെ കർട്ടൻ നീക്കി അതിമനോഹരമായ വ്യൂ ആസ്വദിക്കാം എന്ന് കരുതിപ്പോയ യുവാവ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്. കൺമുന്നിൽ പാമ്പ്.
തായ്‍ലാൻഡിൽ നിന്നുണ്ടായ പേടിപ്പിക്കുന്ന ഈ അനുഭവത്തെ കുറിച്ചാണ് യുവാവ് തന്‌റെ സോഷ്യൽ മീഡിയയിൽ പറയുന്നത്. എന്റെ കൈകൾ വിറയ്ക്കുന്നു എന്നാണ് യുവാവ് പറയുന്നത്. ഞാൻ ഉണർന്ന് ഹോട്ടലിലെ കർട്ടനുകൾ മാറ്റി. ഇനി ഒരിക്കലും ഞാൻ പുറത്ത് പോവില്ല എന്നാണ് യുവാവ് പറയുന്നത്. പിന്നീട് ഹോട്ടലിലെ പൂന്തോട്ടത്തിൽ കിടക്കുന്ന പാമ്പിനെയും യുവാവ് കാണിച്ച് തരുന്നുണ്ട്. നോക്കൂ, വാതിലിന് പുറത്ത് ഒരു വലിയ പാമ്പ് എന്നും യുവാവ് പറയുന്നു. എന്നാൽ, ഇത് ഇവിടം കൊണ്ടും തീർന്നില്ല എന്നാണ് യുവാവ് പറയുന്നത്.
ആദ്യം അയാൾ കരുതിയത് ഒറ്റപ്പാമ്പേ ഉള്ളൂ എന്നാണ്. എന്നാൽ, ഒന്നും രണ്ടുമല്ല നാല് പാമ്പുകളാണ് അവിടെ ഉണ്ടായിരുന്നത്. ഇവിടെ കുറ്റിക്കാട്ടിനടുത്തേക്ക് വന്നാൽ മറ്റൊന്നിനെ കൂടി കാണാം. ഇതാ വേറൊരെണ്ണം കൂടിയുണ്ട്. ഇവയെല്ലാം വരുന്നത് ഇവിടെയുള്ള ഒരു മാളത്തിൽ നിന്നാണ് എന്നും യുവാവ് പറയുന്നത് കേൾക്കാം.
യുവാവ് പങ്കുവച്ചിരിക്കുന്ന ദൃശ്യങ്ങൾ ആരേയും ഒന്ന് ഭയപ്പെടുത്തുന്നതാണ് എന്ന് പറയാതെ വയ്യ. ആറ്റുനോറ്റ് ഒരു യാത്ര പോയി അവിടെ ഇങ്ങനെ ഒരു അനുഭവമാണ് ഉണ്ടാകുന്നതെങ്കിൽ അതോടെ യാത്രയുടെ മൂഡ് തന്നെ പോയിക്കിട്ടും അല്ലേ? എന്തായാലും, നേരത്തെ തന്നെ യുവാവ് പങ്കുവച്ചിരിക്കുന്ന വീഡിയോ വീണ്ടും വൈറലായിരിക്കുകയാണ്. നിരവധിപ്പേരാണ് ഇതിന് കമന്റുകൾ നൽകിയിരിക്കുന്നത്.
man shocks after find snakes outside thailand hotel