‘കാപ്പിരി തുരുത്തി'ന് ശേഷം സഹീർ അലിയുടെ ‘എ ഡ്രമാറ്റിക്ക് ഡെത്ത്; നാളെ മുതൽ തീയറ്ററുകളിൽ

‘കാപ്പിരി തുരുത്തി'ന് ശേഷം സഹീർ അലിയുടെ ‘എ ഡ്രമാറ്റിക്ക് ഡെത്ത്; നാളെ മുതൽ തീയറ്ററുകളിൽ
May 15, 2025 09:04 PM | By Anjali M T

‘കാപ്പിരി തുരുത്ത് ‘ എന്ന ചിത്രത്തിന് ശേഷം സഹീർ അലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എ ഡ്രമാറ്റിക് ഡെത്ത്‘ മെയ് പതിനാറിന് പ്രദർശനത്തിനെത്തുന്നു. എസ് ആന്റ് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.കെ. സാജൻ, അബ്ദുൾ സഹീർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘എ ഡ്രമാറ്റിക്ക് ഡെത്ത് ‘ എന്ന ചിത്രത്തിൽ നാടകത്തിലൂടെ സിനിമയിൽ ശ്രദ്ധേയരായ അഷറഫ് മല്ലിശ്ശേരി, പ്രതാപൻ,ഷൈലജ.പി. അമ്പു,ശാരദ കുഞ്ഞുമോൻ , ഷാനവാസ്,രോഹിത് , പ്രേംദാസ്, ബിനു പത്മനാഭൻ,സി സി കെ മുഹമ്മദ്, ഷിബു മുപ്പത്തടം,ധ്വനി കെ.കെ.സാജൻ തുടങ്ങിയവർ പ്രധാന കഥാപാത്രത്തിലെത്തുന്നു.

നിസ്സാർ ജമീൽ, ജയചന്ദ്രൻ, റഫീക്ക് ചൊക്ലി,മഞ്ജു,വിദൃ മുകുന്ദൻ,അനൂജ് കെ.സാജൻ തുടങ്ങിയവരാണ് മറ്റുനടിനടന്മാർ.നൂർദ്ദീൻ ബാവ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.സുരേഷ് പാറപ്രം , വിജേഷ് കെ.വി എന്നിവരുടെ വരികൾക്ക് സംഗീത സംവിധായകൻ ജോബ് മാസ്റ്ററുടെ മകൻ അജയ് ജോസഫ് സംഗീതം പകരുന്നു. അകാലത്തിൽ അന്തരിച്ച നാടക പ്രതിഭ മരട് ജോസഫ് ആദ്യവും അവസാനവുമായി ഈ സിനിമയിലൂടെ പിന്നണി ഗായകനായി എന്ന പ്രത്യേകതയുണ്ട്. രമേശ് മുരളി, എലിസബത്ത് രാജു, അനോജ് കെ സാജൻ,വിജേഷ് കെ വി എന്നിവരാണ് മറ്റു ഗായകർ.പശ്ചാത്തല സംഗീതം-മധു പോൾ.കല-മനു പെരുന്ന, ഗ്രാഫിക്സ്-സമീർ ലാഹിർ.

A dramatic death releases tomorrow

Next TV

Related Stories
'ആട്ടിൻകാട്ടവും കടലയും തിരിച്ചറിയാൻ കഴിവില്ലാത്തവൻ, കാക്കയ്ക്ക് കുയിലാകാൻ പറ്റുമോ?'; അഖിലിനും റിയാസിനും എതിരെ ആലപ്പിഅഷ്റഫ്

May 15, 2025 02:58 PM

'ആട്ടിൻകാട്ടവും കടലയും തിരിച്ചറിയാൻ കഴിവില്ലാത്തവൻ, കാക്കയ്ക്ക് കുയിലാകാൻ പറ്റുമോ?'; അഖിലിനും റിയാസിനും എതിരെ ആലപ്പിഅഷ്റഫ്

ബിഗ്‌ബോസ് മുൻ മത്സരാർത്ഥികളായ റിയാസ്സലിമിനും അഖിൽമാരാറിനുമെതിരായ ആലപ്പി...

Read More >>
Top Stories










News Roundup