ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ നടത്തിയ പ്രതികരണങ്ങളുടെ പേരിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ് മുൻ ബിഗ് ബോസ് താരങ്ങളായ റിയാസ് സലീമും സംവിധായകൻ കൂടിയായ റിയാസ് സലീമും. ദേശവിരുദ്ധപ്രസ്താവന നടത്തിയെന്ന് ആരോപിച്ച് അഖില്‍ മാരാര്‍ക്കെതിരെ നിരവധി പേർ പരാതിയുമായി രംഗത്ത് എത്തിയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ഇരുവരേയും കുറിച്ച് സംവിധായകനും നിർമാതാവുമായ ആലപ്പി അഷ്റഫ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഇംഗ്ലീഷ് തട്ടിവിടുമെങ്കിലും റിയാസ് സലീമിന്റ തലയിൽ ആൾ താമസമില്ലെന്നും ആട്ടിൻകാട്ടവും കടലയും തിരിച്ചറിയാൻ കഴിവില്ലാത്തയാളാണ് അഖിലെന്നും ആലപ്പി അഷ്റഫ് പറയുന്നു. ഇരുവരുടേയും സഹമത്സരാർത്ഥിയായിരുന്ന റോബിൻ രാധാകൃഷ്ണനാണ് വ്യക്തി എന്ന നിലയിൽ മികച്ചതെന്നും അഷ്റഫ് സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ പറഞ്ഞു. ഒന്നിനും അഹങ്കാരം പാടില്ല. കാരണം നമ്മുടെ കൂടെയുള്ള നിഴൽ പോലും വെളിച്ചത്തിന്റെ ഔദാര്യമാണ്. അറിവുകൊണ്ട് മറ്റൊരാളെ അപമാനിക്കുമ്പോഴല്ല മറിച്ച് അറിവുകൊണ്ട് മറ്റൊരാൾക്ക് ഗുണമുണ്ടാകുമ്പോഴാണ് നമ്മൾ ശരിക്കും അറിവുള്ളവരായി മാറുന്നത്.
ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ നീതിയുടേയും സത്യത്തിന്റേയും പക്ഷത്ത് നിന്ന ഡോക്ടർ റോബിൻ രാധാകൃഷ്ണനെ ഏറ്റവും അധികം വേദനിപ്പിച്ച് അധിക്ഷേപിച്ച രണ്ട് ബിഗ് ബോസ് താരങ്ങൾ ഇന്ന് രാജ്യദ്രോഹികളെന്ന് മുദ്ര കുത്തപ്പെട്ടിരിക്കുകയാണ്. അതിലേക്ക് കളമൊരുക്കിയ സാഹചര്യങ്ങളിലേക്കും ആ ഷോയിൽ നടന്ന നീതി കേടുകളിലേക്കും നമുക്കൊന്ന് കടന്നുചെല്ലാമെന്ന് പറഞ്ഞുകൊണ്ടാണ് അഷ്റഫ് വീഡിയോ ആരംഭിക്കുന്നത്. ബിഗ് ബോസ് മലയാളം സീസൺ ഏഴ് വരുന്നുവെന്ന് അറിഞ്ഞപ്പോൾ ഞാൻ ബിഗ് ബോസ് ഷോയെ കുറിച്ചും അതിൽ വിജയ പരാജയങ്ങൾ നേരിട്ട ചില മത്സരാർത്ഥികളെ കുറിച്ചും പരാമർശിക്കുകയുണ്ടായി.
അന്ന് ഞാൻ ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനെ കുറിച്ച് പറഞ്ഞത് മലപോലെ വന്നത് എലി പോലെ പോയി എന്നാണ്. എന്റെ ഈ വാചകം റോബിൻ രാധാകൃഷ്ണൻ ഫാൻസിനെ വിഷമിപ്പിച്ചതായി കമന്റിലൂടെ അറിയാൻ കഴിഞ്ഞു. മലപോലെ എന്ന് ഞാൻ ഉദ്ദേശിച്ചത് അദ്ദേഹത്തിന്റെ വിജയ പ്രതീക്ഷകളെ കുറിച്ചായിരുന്നു. അന്ന് എല്ലാവരേയും പോലെ കപ്പ് റോബിന് ഉറപ്പാണെന്ന് ഞാനും കരുതിയിരുന്നു. അത് ലഭിക്കാതെ പുറത്തിറങ്ങിയതിനെയാണ് ഞാൻ എലിപോലെ എന്ന് ഉപമിച്ചത്. ഒരു കൊടും ചതിയിലൂടെയാണ് അദ്ദേഹത്തെ പുറത്താക്കിയതെന്നത് അന്നും ഇന്നും ശക്തമാണ്.
കപ്പ് ലഭിക്കാത്തതുകൊണ്ട് മാത്രമാണ് ഞാൻ എലിയെന്ന് ഉദ്ദേശിച്ചതെങ്കിലും അദ്ദേഹം ഒരു സിംഹരാജാവിനെപ്പോലെയാണ് പുറത്തിറങ്ങിയത്. ജനലക്ഷങ്ങൾ നൽകിയ ആവേശകരമായ വരവേൽപ്പിൽ അത് ബോധ്യപ്പെട്ടിട്ടുള്ളതല്ലേ. ഇതുവരെ നടന്ന ബിഗ് ബോസ് സീസണുകളെ അപേക്ഷിച്ച് ഏറ്റവും മികച്ച് നിന്നത് സീസൺ നാല് തന്നെയായിരുന്നു. അതിന് കാരണം റോബിൻ രാധാകൃഷ്ണന്റെ സാന്നിധ്യം തന്നെയാണെന്ന് നിസംശയം പറയാം. എഴുപത്തിമൂന്ന് ദിവസങ്ങളാണ് ബിഗ് ബോസ് ഹൗസിൽ റോബിൻ രാധാകൃഷ്ണൻ ചിലവഴിച്ചത്. ഇത്രയും മത്സരാർത്ഥികൾക്കിടയിൽ നിന്നും റോബിനെ പ്രത്യേകം ശ്രദ്ധിക്കാൻ തുടങ്ങിയത് അദ്ദേഹത്തിന്റെ വ്യത്യസ്തമായ വ്യക്തിത്വം ഒന്ന് കൊണ്ട് തന്നെയാണ്.
എന്നാൽ അദ്ദേഹത്തിന്റെ വായിൽ നിന്ന് മോശമായ വാക്കുകളോ തെറികളോ ഒന്നും ആരും കേട്ടില്ല. ഈ വ്യക്തിത്വം പ്രേക്ഷകരെ വല്ലാതെ സ്വാധീനിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ പ്രേക്ഷക പിന്തുണ അടിക്കടി വർധിച്ചുകൊണ്ടേയിരുന്നു. ആ പിന്തുണ ഇന്നും നിലനിർത്തികൊണ്ട് പോകുന്നതുമുണ്ട്. റോബിന്റെ പ്രേക്ഷക പിന്തുണ ബുദ്ധിപൂർവം ഊഹിച്ചെടുത്തവരായിരുന്നു ദിൽഷയും ബ്ലസ്ലിയും. കുറച്ച് നാൾ കഴിഞ്ഞപ്പോൾ റോബിന്റെ ജനപിന്തുണ ലക്ഷ്മിപ്രിയയും മണത്ത് അറിഞ്ഞു.
മെല്ല അവരും റോബിന്റെ പക്ഷത്തേക്ക് ചാഞ്ഞു. അതിൽ റോബിന് കറതീർന്ന പിന്തുണയായി ആദ്യ അവസാനം വരെ നിന്നത് ദിൽഷ പ്രസന്നനായിരുന്നു. ഇരുവരുടേയും അടുത്ത സൗൃദത്തിന് പലതരത്തിലുള്ള മാനങ്ങളും പ്രേക്ഷകർ കൽപ്പിച്ച് നൽകിയിരുന്നു. ആ സൗഹൃദത്തിന്റെ ആഴം പ്രേക്ഷകർ മനസിലാക്കിയത് ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങി തന്റെ ആർമിക്കാരോട് തനിക്ക് നൽകിയ പിന്തുണ ഇനി മുതൽ ദിൽഷയ്ക്കും നൽകണമെന്ന് അപേക്ഷിച്ചപ്പോഴാണ്. അവർ അത് അക്ഷരം പ്രതി അനുസരിച്ചുവെന്നത് സത്യം തന്നെയാണ്. അതുകൊണ്ടാണല്ലോ ദിൽഷയ്ക്ക് പുഷ്പം പോലെ വിജയിക്കാൻ കഴിഞ്ഞത്. ദിൽഷയെ സ്നേഹിക്കുന്നവർ പോലും ഇതെല്ലാം അംഗീകരിക്കും. റോബിന്റെ സ്വഭാവത്തിലുള്ള ഏക ന്യൂനത അലറി സംസാരിക്കുക എന്നത് മാത്രമായിരുന്നു.
അത് കൂടി ഇല്ലായിരുന്നുവെങ്കിൽ റോബിനെ നമുക്ക് 916 എന്ന് വിശേഷിപ്പിക്കാമായിരുന്നു. ബിഗ് ബോസിലെ പല താരങ്ങളും സെന്റിമെന്റ്സ് അടിച്ചിറക്കി കരഞ്ഞ് പിഴിഞ്ഞ് പ്രേക്ഷക പിന്തുണ നേടാൻ ശ്രമിച്ചപ്പോൾ ശാരീരിക അസ്വസ്ഥതകളും അസുഖങ്ങളും ഒരുപാടുണ്ടായിട്ടും റോബിൻ പ്രേക്ഷക പിന്തുണ നേടാൻ വേണ്ടി അത് ഒരിക്കൽ പോലും പറഞ്ഞിട്ടില്ല. ആദ്യ എപ്പിസോഡ് മുതൽ അവസാനം വരെ ഒരേ സ്വഭാവം നിലനിർത്തിക്കൊണ്ടുപോയ മത്സരാർത്ഥിയുമായിരുന്നു. ഇതുവരെ വന്ന മത്സരാർത്ഥികളിൽ വാക്കിലും പ്രവൃത്തിയിലും ഉന്നത നിലവാരമുണ്ടായിരുന്ന ഏക വ്യക്തി റോബിനാണ്.
റോബിന്റെ ജീവിതരീതി കാണുമ്പോൾ ഗാന്ധിജി പറഞ്ഞ എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന വാക്കാണ് ഓർമ വരുന്നത്. റോബിനെ അപമാനിക്കുകയും ദ്രോഹിക്കുകയും ചെയ്തിട്ടുള്ളവരാണ് ബിഗ് ബോസ് മത്സരാർത്ഥികളായിരുന്ന റിയാസ് സലീമും അഖിൽ മാരാരും. റോബിനെ ബിഗ് ബോസിൽ നിന്നും പുകച്ച് പുറത്ത് ചാടിക്കാൻ നേതൃത്വം കൊടുത്തയാളാണ് റിയാസ്. റോബിന്റെ സഹധർമ്മിണിയെ അധിക്ഷേപിച്ച വിവരദോഷി കൂടിയാണ്. റോബിനെ അലറൽ വീരനെന്ന് വിളിച്ച് ആക്ഷേപിച്ചിട്ടുള്ളയാളാണ് അഖിൽ.
ഇവർ രണ്ടുപേരും ഇപ്പോൾ എയറിലാണ് വാലിന് തീപിടിച്ച് ഓടുകയുമാണ്. ഇരുവർക്കും എതിരെ വന്നിരിക്കുന്നത് നിസാരവും സാധാരണവുമായ കേസല്ല. രാജ്യദ്രോഹ കുറ്റമാണ്. ഇംഗ്ലീഷ് തട്ടിവിടുമെങ്കിലും തലയിൽ ആൾ താമസമില്ല. ശോഭനമായ ഭാവിയുള്ള സെലിബ്രിറ്റിയാണ് അഖിലെങ്കിലും ആട്ടിൻകാട്ടവും കടലയും കണ്ടാൽ തിരിച്ചറിയാൻ കഴിവില്ല. സമൂഹത്തിൽ ലൈവായി നിൽക്കാൻ പറയുന്ന പല നിലപാടുകളും പാളിപ്പോകാറുണ്ട്.
നാം എല്ലാവരും ഒത്തുചേർന്ന് രാജ്യ സ്നേഹം പ്രകടപ്പിക്കേണ്ട സാഹചര്യത്തിൽ വായിൽ തോന്നുന്നത് വിളിച്ച് പറഞ്ഞാലുള്ള അപകടം അഖിലിന് മനസിലാകുമെന്ന് തോന്നുന്നു. കൈ വിട്ട ആയുധവും വാ വിട്ട വാക്കും തിരിച്ച് എടുക്കാൻ പറ്റില്ല. ചിലപ്പോൾ ഡിലീറ്റ് ചെയ്യാൻ പറ്റിയേക്കും. രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ഈ രണ്ട് പേരുമാണ് റോബിനെ നല്ല മനസിനെ മറഞ്ഞും തിരിഞ്ഞും വേദനിപ്പിച്ചിട്ടുള്ളത്. കർമ ഫലം അനുഭവിച്ചേ മതിയാകൂ. കൊട്ടാരത്തിന്റെ മുകളിൽ ഇരുന്നതുകൊണ്ട് കാക്കയ്ക്ക് കുയിലാകാൻ പറ്റുമോ? എന്നും ആലപ്പി അഷ്റഫ് ചോദിക്കുന്നു.
alleppey ashraf latest video against biggboss ex contestants riyassalim and akhilmarar