ബ്രേക്കപ്പിനുശേഷം കാമുകനുണ്ടാക്കിയിരുന്ന വിഭവം കഴിക്കാൻ കൊതി, ഒന്നും നോക്കിയില്ല മെസ്സേജ് അയച്ചു; പിന്നാലെ സംഭവിച്ചത്!

ബ്രേക്കപ്പിനുശേഷം കാമുകനുണ്ടാക്കിയിരുന്ന വിഭവം കഴിക്കാൻ കൊതി, ഒന്നും നോക്കിയില്ല മെസ്സേജ് അയച്ചു; പിന്നാലെ സംഭവിച്ചത്!
2025-05-15T13:05:00 | By Athira V

(moviemax.in) പ്രേമിക്കുന്നതും അത് പലകാരങ്ങളാൽ വേർപിരിയേണ്ടി വരുന്നതും സർവ്വ സാധാരണയായി ഒരു കാര്യം തന്നെയാണ്. താൻ സ്നേഹിച്ച ആളെ തന്നെ സ്വന്തമാക്കാനും ഈ കാലത്ത് കൊർച് കഷ്ടപ്പാട് തന്നെയാണ്.

ഒരു കാലത്ത് തന്റെ പ്രാണനായി കണ്ട ഒരാളെ പിരിയേണ്ടി വന്നാൽ പിന്നീട് അയാളെ ഓർമ്മിക്കാനും പല കാര്യങ്ങൾ ഉണ്ടാവും അല്ലെ... എന്നാൽ അത്തരത്തിൽ ഒന്നാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

2018 -ൽ ഉത്തര കൊറിയയിലാണ് സംഭവം നടന്നത്. അല്പം വെറൈറ്റി ആയിട്ടുള്ള ഒരു ഡിഷ് ആണ് അത്. വേറൊന്നും അല്ല 'എക്സ് ബോയ്ഫ്രണ്ട് ടോസ്റ്റ്' (Ex-Boyfriend Toast) അതാണ് ഇതിന്റെ പേര് . ഈ വിഭവത്തിൽ ടോസ്റ്റ് ചെയ്ത ബ്രെഡ്ഡിന്റെ മുകളില്‍ ക്രീം ചീസും ബ്ലൂബറി ജാംമും പുരട്ടിയിരിക്കും. എന്നാലും, എങ്ങനെ ആയിരിക്കും ഈ വിഭവത്തിന് ഇങ്ങനെ ഒരു വിചിത്രമായ പേര് വന്നിട്ടുണ്ടാവുക? അതിന്റെ കഥ കുറച്ച് രസകരം തന്നെയാണ്.

ഒരു യുവതിക്ക് തന്റെ മുൻ കാമുകൻ തയ്യാറാക്കിയിരുന്ന ഒരു വിഭവം കഴിക്കാൻ മോഹം തോന്നി. എന്നാൽ, അത് എങ്ങനെയാണ് ഉണ്ടാക്കുക എന്ന് അറിയില്ല. മുൻ കാമുകനോട് ചോദിക്കാമെന്ന് വച്ചാലോ, ബന്ധം പുതുക്കാനാണ് എന്ന് കരുതിയാലോ എന്ന ആശങ്ക മറുവശത്ത്.

എന്നാൽ, ഒടുവിൽ കൊതി തന്നെ ജയിച്ചു. അവൾ അവന് ആ വിഭവം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് ചോദിച്ച് മെസ്സേജ് അയച്ചു. ഒപ്പം ബന്ധം പുതുക്കാനല്ല താൻ ഈ മെസ്സേജ് അയച്ചതെന്നും, വീണ്ടും ആ ബന്ധം തുടരാൻ ആ​ഗ്രഹം ഇല്ല എന്നും അവൾ പ്രത്യേകം പറഞ്ഞിരുന്നു. എന്നാൽ, മുൻ കാമുകനാവട്ടെ അവൾക്ക് വിശദമായി എങ്ങനൊയണ് ഈ വിഭവം ഉണ്ടാക്കുന്നത് എന്ന വിവരം അയച്ചു നൽകി. അവളത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

പിറ്റേത്തെ വർഷം കൊറിയയിലെ ഒരു സൂപ്പർ മാർക്കറ്റ് ചെയിനായ GS25, 'ബോയ്ഫ്രണ്ട് സാന്റ്‍വിച്ച്' എന്ന് പേരിട്ട് ലൈറൽ റെസിപ്പി ഉപയോ​ഗിച്ചുണ്ടാക്കിയ ഈ വിഭവം വില്ക്കാനാരംഭിച്ചത്രെ. എന്നാൽ, അവിടെയും അത് നിന്നില്ല, 'എക്‌സ് ബോയ്ഫ്രണ്ട് ടോസ്റ്റ്' ബ്രൂക്ലിനിലെ ഫില്‍കഫേയിലെ ബെസ്റ്റ് സെല്ലിങ് വിഭവങ്ങളുടെ പട്ടികയില്‍ തന്നെ പിന്നീട് ഇടം പിടിക്കുകയായിരുന്നു. 10 യുഎസ് ഡോളറാണ് ഇതിന്റെ വില. കൊറിയന്‍ ചാനലായ ടിവിഎന്‍-ലെ 'എര്‍ത്ത് ആര്‍കേഡ്' എന്ന പരിപാടിയിൽ പ്രത്യക്ഷപ്പെട്ടതോടെ ഇത് വീണ്ടും വൈറലായി മാറുകയായിരുന്നു.


Content Highlight: viral message ex-boyfriend toast

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup