'ജീവിച്ചു പൊയ്‌ക്കോട്ടെ, ആര്‍ക്കും അവര്‍ ഒരു ശല്ല്യമാകുന്നില്ലല്ലോ? കാണാത്തവര്‍ കാണണ്ട....!' രേണുവിനെ പിന്തുണച്ച്‌ തെസ്‌നി ഖാന്‍

'ജീവിച്ചു പൊയ്‌ക്കോട്ടെ, ആര്‍ക്കും അവര്‍ ഒരു ശല്ല്യമാകുന്നില്ലല്ലോ? കാണാത്തവര്‍ കാണണ്ട....!' രേണുവിനെ പിന്തുണച്ച്‌ തെസ്‌നി ഖാന്‍
May 15, 2025 12:41 PM | By Athira V

(moviemax.in) അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കി നടി തെസ്‌നി ഖാന്‍. രേണു സുധിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെയാണ് തെസ്‌നി ഖാന്‍ മറുപടി നല്‍കിയത്. ആര്‍ക്കും ശല്ല്യമില്ലാതെ പോകുന്ന ഒരു പാവമാണ് അവരെന്നും ഇഷ്ടമില്ലാത്തവര്‍ രേണുവിന്റെ വീഡിയോ കാണേണ്ടെന്നും തെസ്‌നി ഖാന്‍ പ്രതികരിച്ചു.

'എല്ലാവര്‍ക്കും നമസ്‌കാരം. ഒരുപാട് നാളായി രേണു സുധിയുടെ വീഡിയോ കാണുന്നു. അവര്‍ ജീവിച്ചു പൊയ്‌ക്കോട്ടെ. എന്തിനാ ഇങ്ങനെ എല്ലാവരും കളിയാക്കുന്നത്. കാണുന്നവര്‍ മാത്രം കാണുക, അല്ലാത്തവര്‍ അത് മാറ്റുക. ഇപ്പോള്‍ എനിക്ക് പാവം തോന്നുന്നു. ആര്‍ക്കും അവര്‍ ഒരു ശല്ല്യമാകുന്നില്ലല്ലോ. കാണാത്തവര്‍ കാണണ്ട. ഒരു മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിനുപോലും ഇഷ്ടമില്ലാത്ത കാര്യമാണ്. അതോര്‍ക്കുക.'-തെസ്‌നി ഖാന്‍ കുറിച്ചു.

'മഞ്ജു വാര്യരെ പോലെയുണ്ട് കാണാന്‍ എന്ന് പറഞ്ഞപ്പോഴുള്ള രേണു സുധിയുടെ മറുപടി കേട്ടോ?' എന്ന ക്യാപ്ഷനോടെയാണ് യുട്യൂബ് ചാനല്‍ രേണുവിന്റെ വീഡിയോ പങ്കുവെച്ചത്. രേണുവിനെ പരിഹസിക്കുന്ന തരത്തിലാണ് വ്‌ളോഗര്‍ ഇക്കാര്യം പറയുന്നുത്. 'അയ്യോ അങ്ങനെ പറയല്ലേ, ഞാന്‍ എവിടെ കിടക്കുന്നു. മഞ്ജു ചേച്ചിയൊക്കെ വലിയ ആര്‍ട്ടിസ്റ്റാണ്. എനിക്ക് വലിയ ഇഷ്ടമാണ് മഞ്ജു ചേച്ചിയെ'-രേണു ഇതിന് മറുപടി പറയുന്നതും വീഡിയോയില്‍ കാണാം.

thesnikhan reacts against youtube vloggers mocking renusudhi

Next TV

Related Stories
'ആട്ടിൻകാട്ടവും കടലയും തിരിച്ചറിയാൻ കഴിവില്ലാത്തവൻ, കാക്കയ്ക്ക് കുയിലാകാൻ പറ്റുമോ?'; അഖിലിനും റിയാസിനും എതിരെ ആലപ്പിഅഷ്റഫ്

May 15, 2025 02:58 PM

'ആട്ടിൻകാട്ടവും കടലയും തിരിച്ചറിയാൻ കഴിവില്ലാത്തവൻ, കാക്കയ്ക്ക് കുയിലാകാൻ പറ്റുമോ?'; അഖിലിനും റിയാസിനും എതിരെ ആലപ്പിഅഷ്റഫ്

ബിഗ്‌ബോസ് മുൻ മത്സരാർത്ഥികളായ റിയാസ്സലിമിനും അഖിൽമാരാറിനുമെതിരായ ആലപ്പി...

Read More >>
തുടരും രണ്ടാം ഭാഗം എപ്പോൾ......?  'അത് വലിയൊരു ഉത്തരവാദിത്തം ആണ് '; തരുണ്‍ മൂര്‍ത്തിയുടെ മറുപടി ഇങ്ങനെ...!

May 15, 2025 01:20 PM

തുടരും രണ്ടാം ഭാഗം എപ്പോൾ......? 'അത് വലിയൊരു ഉത്തരവാദിത്തം ആണ് '; തരുണ്‍ മൂര്‍ത്തിയുടെ മറുപടി ഇങ്ങനെ...!

തുടരും സിനിമയുടെ രണ്ടാം ഭാഗം, തരുണ്‍ മൂര്‍ത്തിയുടെ മറുപടി...

Read More >>
'ഞങ്ങളുടെ പുതിയ തുടക്കത്തിലേക്ക്';  നടി കാവ്യ സുരേഷ് വിവാഹിതയായി

May 15, 2025 12:04 PM

'ഞങ്ങളുടെ പുതിയ തുടക്കത്തിലേക്ക്'; നടി കാവ്യ സുരേഷ് വിവാഹിതയായി

നടിയും നര്‍ത്തകിയുമായ കാവ്യ സുരേഷ്...

Read More >>
Top Stories