'ഞങ്ങളുടെ പുതിയ തുടക്കത്തിലേക്ക്'; നടി കാവ്യ സുരേഷ് വിവാഹിതയായി

'ഞങ്ങളുടെ പുതിയ തുടക്കത്തിലേക്ക്';  നടി കാവ്യ സുരേഷ് വിവാഹിതയായി
May 15, 2025 12:04 PM | By Susmitha Surendran

(moviemax.in) നടിയും നര്‍ത്തകിയുമായ കാവ്യ സുരേഷ് വിവാഹിതയായി. അദീപ് കെ.പിയാണ് വരന്‍. വിവാഹ ചിത്രങ്ങള്‍ നടി തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. കാവ്യ ആലപ്പുഴ സ്വദേശിയാണ്. 'നീയാണ് എനിക് ലഭിച്ച ഏറ്റവും മികച്ച സമ്മാനം.

ഞങ്ങളുടെ പുതിയ തുടക്കത്തിലേക്ക്' എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും ചേർന്ന് ചിത്രങ്ങൾ പങ്കുവെച്ചത്. 2013-ല്‍ 'ലസാഗു ഉസാഗ' എന്ന ചിത്രത്തിലൂടെയാണ് കാവ്യ സിനിമയില്‍ അരങ്ങേറുന്നത്. പിന്നീട് ഒരേ മുഖം, കാമുകി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദം നേടിയ ശേഷമാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ‘തിരുമണം’ എന്ന തമിഴ് ചിത്രത്തിലും ‘സൂര്യ അസ്തമയം’ എന്ന തെലുങ്ക് ചിത്രത്തിലും കാവ്യ അഭിനയിച്ചിട്ടുണ്ട്. 


Actress KavyaSuresh got married.

Next TV

Related Stories
Top Stories










News Roundup