'ദൈവത്തിന്‍റെ വരവിന് ചെറിയൊരു മാറ്റം'; പടത്തിന്‍റെ റിലീസ് തീയതിയിൽ മാറ്റം

'ദൈവത്തിന്‍റെ വരവിന് ചെറിയൊരു മാറ്റം'; പടത്തിന്‍റെ റിലീസ് തീയതിയിൽ മാറ്റം
May 14, 2025 11:37 PM | By Anjali M T

(moviemax.in) സണ്ണി വെയ്ൻ, സൈജു കുറുപ്പ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന റിട്ടൺ ആൻഡ് ഡിറക്റ്റഡ് ബൈ ഗോഡ് എന്ന ചിത്രത്തിന്റെ റിലീസ് തിയതിയിൽ മാറ്റം. ചിത്രം ജൂൺ 5ന് തിയറ്ററുകളിൽ എത്തും. നേരത്തെ മെയ് 16ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. ടി ജെ പ്രൊഡക്ഷൻസ്, നെട്ടൂരാൻ ഫിലിംസ് എന്നീ ബാനറുകളില്‍ തോമസ് ജോസ്, സനൂബ് കെ യൂസഫ് എന്നിവർ ചേർന്ന് നിർമിച്ച് ഫെബി ജോർജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഗുഡ് വിൽ എന്റർടൈൻമെന്റ്സ് ആണ് റിട്ടണ്‍ ആന്‍ഡ് ഡിറക്റ്റഡ് ബൈ ഗോഡ് പ്രദർശനത്തിനെത്തിക്കുന്നത്. സണ്ണി വെയ്ൻ, സൈജു കുറുപ്പ്, അപർണ ദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ അഭിഷേക് രവീന്ദ്രൻ, വൈശാഖ് വിജയൻ, ശ്രീലക്ഷ്മി സന്തോഷ്‌, ചെമ്പിൽ അശോകൻ, നീന കുറുപ്പ്, മണികണ്ഠൻ പട്ടാമ്പി, ജോളി ചിറയത്ത്, ബാബു ജോസ്, ഓസ്റ്റിൻ ഡാൻ, ദിനേശ് പ്രഭാകർ, ബാലാജി ശർമ്മ എന്നിവരും അഭിനയിക്കുന്നു. ജോമോൻ ജോൺ, ലിന്റോ ദേവസ്യ, റോഷൻ മാത്യു എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണമെഴുതുന്നു.

ഇക്ബാൽ കുറ്റിപ്പുറം, ബി കെ ഹരിനാരായണൻ, മനു മഞ്ജിത്, ഹരിത ഹരി ബാബു എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിബി ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, വസ്ത്രാലങ്കാരം സമീറ സനീഷ്, കലാസംവിധാനം ജിതിൻ ബാബു, മേക്കപ്പ് മനോജ് കിരൺ രാജ്, സ്റ്റിൽസ് റിഷ്ലാൽ ഉണ്ണികൃഷ്ണൻ, ഡിസൈൻ യെല്ലോ ടൂത്ത്സ്, പി ആർ ഒ- എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

SunnyWayne SaijuKurup writtenandirectedbygodrelease

Next TV

Related Stories
'സകലകലാ വല്ലഭൻ', 'അശ്വമേധം മാത്രമല്ല, സംഗീതവും വശമുണ്ട്'; പഴയ ഫോട്ടോ സ്വയം കുത്തിപ്പൊക്കി താരം

Jun 16, 2025 08:20 AM

'സകലകലാ വല്ലഭൻ', 'അശ്വമേധം മാത്രമല്ല, സംഗീതവും വശമുണ്ട്'; പഴയ ഫോട്ടോ സ്വയം കുത്തിപ്പൊക്കി താരം

തന്‍റെ പഴയ ഫോട്ടോ സ്വയം കുത്തിപ്പൊക്കി വൈറലായിരിക്കുകയാണ്...

Read More >>
ടോവിനോയും മഞ്ജുവും മറന്നതാവും...', തീയാട്ടം എന്ന എന്‍റെ തിരക്കഥയുടെ ഉടുപ്പ് മോഷ്ടിച്ചതാണ് തുടരും - സനല്‍കുമാര്‍ ശശിധരന്‍

Jun 14, 2025 09:10 PM

ടോവിനോയും മഞ്ജുവും മറന്നതാവും...', തീയാട്ടം എന്ന എന്‍റെ തിരക്കഥയുടെ ഉടുപ്പ് മോഷ്ടിച്ചതാണ് തുടരും - സനല്‍കുമാര്‍ ശശിധരന്‍

തീയാട്ടം എന്ന എന്‍റെ തിരക്കഥയുടെ ഉടുപ്പ് മോഷ്ടിച്ച സിനിമ - സനല്‍കുമാര്‍...

Read More >>
Top Stories










News Roundup






https://moviemax.in/-