മിസ് ചെയ്യുന്നെന്ന് മെസേജ് അയച്ചു, ഒരു മാസം ട്രെയിനിം​ഗ്, ഉറങ്ങാൻ പോകുമ്പോൾ മാത്രമാണ് സെപ്പറേറ്റാകുന്നത് -ലിജോമോൾ

മിസ് ചെയ്യുന്നെന്ന് മെസേജ് അയച്ചു, ഒരു മാസം ട്രെയിനിം​ഗ്, ഉറങ്ങാൻ പോകുമ്പോൾ മാത്രമാണ് സെപ്പറേറ്റാകുന്നത് -ലിജോമോൾ
May 14, 2025 03:20 PM | By Jain Rosviya

ലിജോമോൾ എന്ന നടിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായിരുന്നു ചിത്രമായിരുന്നു ജയ് ഭീം എന്ന തമിഴ് സിനിമ. അതിനു ശേഷം തുടരെ തുടരെ സിനിമകൾ ലിജോ മോളെ തേടിയെത്തി. അടുത്തിടെയിറങ്ങിയ പൊന്മാൻ, ജെന്റിൽവുമൺ എന്നീ രണ്ട് സിനിമകളും ശ്രദ്ധിക്കപ്പെട്ടു. 2021 ൽ റിലീസ് ചെയ്ത ജയ് ഭീം എന്ന ചിത്രത്തിൽ സെങ്കിണി എന്ന കഥാപാത്രത്തെയാണ് ലിജോമോൾ അവതരിപ്പിച്ചത്. സൂര്യ, മണികണ്ഠൻ കെ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്.

ജയ് ഭീം സിനിമയോടുള്ള തനിക്കുള്ള ആത്മബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് ലിജോമോൾ. ജയ് ഭീമിന്റെ സംവിധായകൻ ജ്ഞാനവേൽ സർ, എന്റെ പെയർ ആയി ചെയ്ത മണികണ്ഠൻ എന്നിവർ എനിക്ക് വളരെ ക്ലോസ് ആണ്. സിനിമാക്കാരല്ല, അവർ എനിക്ക് ഫാമിലിയാണ്. ഞാൻ ഒരു ടീമിന്റെ കൂടെ ഇത്രയും സമയം ചെലവഴിച്ചിട്ടില്ല. ചിലപ്പോൾ അത് കൊണ്ടൊക്കെയായിരിക്കും.

ഷൂട്ടിന് മുമ്പ് ഒരു മാസം ട്രെയിനിം​ഗ് ഉണ്ടായിരുന്നു. ആ ക്യാരക്ടറാകുകയെന്നത് ഞങ്ങൾക്ക് വലിയ ടാസ്ക് ആയിരുന്നു. എനിക്കൊട്ടും അറിയാത്ത ആളുകളും ഭാഷയുമാണ്. ആ ക്യാരക്‌ടറിലേക്ക് ഞാനെത്തുകയെന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. അതിന് വേണ്ടി ഒരു മാസം ഞങ്ങൾക്ക് ട്രെയിനിം​ഗ് ഉണ്ടായിരുന്നു. ആ സമയത്ത് ട്രെയിനർ ഞങ്ങൾക്ക് പറഞ്ഞ് തന്ന കഥയുണ്ട്. ഞാൻ മണികണ്ഠനെ മണികണ്ഠനായി കാണാൻ പാടില്ല. ഞാൻ സെങ്കിണിയും മണികണ്ഠൻ രാജാക്കണ്ണുമാണ്. അങ്ങനെ തന്നെയേ വിചാരിക്കാവൂ, നിങ്ങൾ എവിടെ വെച്ചാണ് മീറ്റ് ചെയ്തതെന്നതിന് ഒരു ബാക്ക് സ്റ്റോറിയുണ്ട്. ഞങ്ങൾക്ക് പറഞ്ഞ് തരും.

രാജാക്കണ്ണന്റെ കഥാപാത്രം പാമ്പ് പിടുത്തവുമായി നടക്കുന്ന ആളാണ്. അങ്ങനെയൊരു മൊമന്റിൽ പുള്ളിയെ കണ്ട് എനിക്ക് ഇഷ്ടം തോന്നുകയും ഫാമിലിയുടെ എതിർപ്പ് അവ​ഗണിച്ച് കല്യാണം കഴിച്ച് കുട്ടിയുണ്ടായി എന്നായിരുന്നു ബാക്ക് സ്റ്റോറി. ഷൂട്ടിന് മുമ്പേ എനിക്ക് മണികണ്ഠൻ മാറി രാജാക്കണ്ണനായി. എന്റെ ആരോ ആണെന്ന തോന്നൽ വന്നു. മണികണ്ഠന്റെ ഷൂട്ട് കഴിഞ്ഞാണ് സൂര്യ സാറിനൊപ്പമുള്ള ഷൂട്ട് തുടങ്ങുന്നത്. അപ്പോൾ എനിക്ക് മിസ് ചെയ്യാൻ തു‌ടങ്ങി.

മിസ് ചെയ്യുന്നെന്ന് ഞാൻ മെസേജ് അയച്ചു. സീനുകൾക്ക് സഹായകരമാകില്ലേ എന്ന് പറഞ്ഞു. ഷൂട്ട് തുടങ്ങുന്നതിന് ഒന്നരമാസം മുമ്പ് ഫുൾ ടെെം ഒരുമിച്ചാണ്. ഉറങ്ങാൻ പോകുമ്പോൾ മാത്രമാണ് സെപ്പറേറ്റാകുന്നത്. അത് വരെയും ഭാര്യയും ഭർത്താവുമായാണ് നിന്നത്. പെട്ടെന്ന് ആൾ ഷൂട്ട് കഴിഞ്ഞ് പോയപ്പോൾ മിസ് ചെയ്തു. അന്ന് താെട്ട് മണികണ്ഠൻ എന്ന വ്യക്തി എനിക്ക് വെറുമാെരു ആക്ടർ അല്ല. ശരിക്കും എന്റെ ഫാമിലിയായി. സംവിധായകനോടും അതേ ആത്മബന്ധം ഉണ്ടെന്നും ലിജോമോൾ വ്യക്തമാക്കി. ‌


actress lijomol about jaibhim movie manikandan

Next TV

Related Stories
 മൂന്നാം തവണയും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റായി ലിസ്റ്റിൻ സ്റ്റീഫൻ

Jul 1, 2025 07:41 AM

മൂന്നാം തവണയും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റായി ലിസ്റ്റിൻ സ്റ്റീഫൻ

ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റായി ലിസ്റ്റിൻ...

Read More >>
Top Stories










News Roundup






https://moviemax.in/-