(moviemax.in ) സ്വന്തം വിവാഹദിവസം രാത്രിയിൽ വീഡിയോ ചിത്രീകരിക്കുന്ന ഭർത്താവിനോട് ഭാര്യ ചോദിക്കുന്ന രസകരമായ ചോദ്യമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. എന്നാൽ, അതിന് ഭർത്താവ് പറയുന്ന മറുപടി കേട്ടതോടെ ഈ വീഡിയോ എന്ത് ക്യൂട്ടാണ് എന്നും പലരും അഭിപ്രായപ്പെട്ട് തുടങ്ങി. സജ്ജാദ് ചൗധരി എന്ന യുവാവാണ് വീഡിയോ ചിത്രീകരിക്കുന്നത്. ഭാര്യയേയും കട്ടിലിൽ കാണാം.
ഭർത്താവ് വീഡിയോ റെക്കോർഡ് ചെയ്യുമ്പോൾ ഭാര്യ ചോദിക്കുന്നത് 'സ്വകാര്യജീവിതത്തിലെ കാര്യങ്ങളും നിങ്ങൾ ആളുകളെ കാണിക്കുമോ' എന്നാണ്. സജ്ജാദിന്റെ അതിനോടുള്ള പ്രതികരണവും ഭാര്യയുടെ ചിരിയുമെല്ലാം ചേർന്നതോടെ ഈ വീഡിയോ വളരെ ക്യൂട്ട് ആയിട്ടുണ്ട് എന്നാണ് നെറ്റിസൺസ് പറയുന്നത്. സജ്ജാദ് അല്പം ഇരുണ്ട നിറവും ഭാര്യ വെളുത്ത നിറവുമാണ്. അതാണ് വീഡിയോയിൽ സജ്ജാദ് ചൗധരി പറയുന്നത്. 'നിറത്തിൽ ഒരു കാര്യവും ഇല്ല, ഹൃദയത്തിൽ നിന്നും സ്നേഹിക്കുക' എന്നാണ് തന്റെ ഭാര്യയെ കാണിച്ചുകൊണ്ട് യുവാവ് പറയുന്നത്.
അപ്പോഴാണ് രസകരമായ മറുപടിയുമായി ഭാര്യ പ്രതികരിച്ചത്. പക്ഷേ, 'എനിക്ക് ഇത്രയും സുന്ദരിയായ ഒരു ഭാര്യയുണ്ട്, പിന്നെ ഞാൻ എന്തിനാണ് സുന്ദരിയായ ഒരു ഭാര്യയുണ്ടെന്ന് ആളുകളെ കാണിക്കാതിരിക്കുന്നത്' എന്നാണ് സജ്ജാദ് ചോദിക്കുന്നത്. മുറിയിലെ ലൈറ്റ് അണയുമ്പോഴും ഭാര്യയെ കാണുന്നുണ്ട്. എന്നാൽ, സജ്ജാദിനെ കാണുന്നില്ല. അങ്ങനെയൊരു തമാശ കൂടി സജ്ജാദ് തന്റെ വീഡിയോയിൽ കാണിക്കുന്നത് കാണാം.
'എത്രമാത്രം സുന്ദരിയായ ഒരു പെൺകുട്ടിയെയാണ് ഞാൻ വിവാഹം കഴിച്ചത്. നിങ്ങൾക്ക് എന്നെ കാണാൻ കഴിയുമോ ഇല്ലയോ എന്നതൊന്നും അവിടെ പ്രശ്നമല്ല, പക്ഷേ എന്റെ ഭാര്യ എന്നോടൊപ്പമുണ്ടെങ്കിൽ, ഞാൻ അവളുടെ വെളിച്ചത്തിൽ പ്രകാശിക്കും. എല്ലാവർക്കും ബൈ. പ്രണയിക്കുക, വിവാഹിതരാവുക, സന്തോഷത്തോടെയിരിക്കുക' എന്ന് പറഞ്ഞുകൊണ്ടാണ് സജ്ജാദ് തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്. നിരവധിപ്പേരാണ് സജ്ജാദ് പങ്കുവച്ചിരിക്കുന്ന ക്യൂട്ട് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.
Video newlyweds their first night goes viral