(moviemax.in) ഒരു നഗരത്തില്‍ നിന്ന് കൂടുതല്‍ വിവാഹം കഴിച്ചാല്‍ പിടിക്കപ്പെടുമെന്ന് കരുതിയ യുവാവ്, കൂടുതല്‍ സുരക്ഷയ്ക്ക് വേണ്ടി മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി മൂന്ന് യുവതികളെ വിവാഹം കഴിച്ചു. പക്ഷേ, സാങ്കേതിക വിദ്യയുടെ ഫലമായി ലോകം തന്നെ കൈക്കുമ്പിളിലിരിക്കുമ്പോൾ യുവാവിന്‍റെ പദ്ധതികളെല്ലാം പാളി. ഹെൻറി ബെറ്റ്സി ജൂനിയർ എന്ന 38 -കാരനാണ് നായകന്‍. ടിന്‍റര്‍, ബംബിൾ തുടങ്ങിയ ടേറ്റിംഗ് ആപ്പുകൾ വഴിയാണ് ഇയാൾ വിവാഹ മോചിതരായ സ്ത്രീകളെ കണ്ടെത്തിയതെന്ന് എബിസി ആക്ഷന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വിവാഹ മോചനം നേടിയ സ്ത്രീകളെയാണ് ഹെന്‍റി ഡേറ്റിംഗ് ആപ്പുകളിലൂടെ നോട്ടമിട്ടത്. താന്‍ ആകർഷണീയനും ശ്രദ്ധാലുവുമായ ഒരാളാണെന്ന് സ്വയം വിശേഷിപ്പിച്ച ഹെന്‍റി, ഒപ്പം സ്ഥിരമായ താമസിക്കാന്‍ ഒരാളെ അന്വേഷിക്കുകയാണെന്നും ഡേറ്റിംഗ് ആപ്പുകളില്‍ വ്യക്തമാക്കിയിരുന്നു. 'ജീവിതത്തിന്‍റെ ഉയർച്ച താഴ്ചകളെ തിരിച്ചറിയാന്‍ കഴിയുന്ന വിശ്വസനീയമായ അതേസമയം പരസ്പരം ഗെയിമുകളില്‍ അഭിരമിക്കാത്ത ഒരു സുന്ദരിയായ സ്ത്രീയെയാണ് താന്‍ തിരയുന്നത്' എന്നാണ് ഹെന്‍റി തന്‍റെ ഡേറ്റിംഗ് ആപ്പ് പ്രൊഫൈലില്‍ കുറിച്ചിരിക്കുന്നത്.
ഒരു യുവതിയുമായി ബന്ധം സ്ഥാപിച്ചതിന് പിന്നാലെ ഹെന്‍റി മറ്റ് യുവതികളെ വളരെ വേഗം തന്നെ കണ്ടെത്തി. പിന്നാലെ മൂന്നാമത്തെയാളെയും. ബന്ധം സ്ഥാപിക്കുന്ന യുവതികളെ അയാൾ ആഴ്ചകളില്‍ക്കുള്ളില്‍ തന്നെ വിവാഹം കഴിച്ചു. വിവാഹത്തിന് പിന്നാലെ ജോയിന്‍റ് ബാങ്ക് അക്കൌണ്ടുകൾക്കായി അയാൾ ഭാര്യമാരെ നിര്‍ബന്ധിച്ചു. ഇതിന് ശേഷമായിരുന്നു ഹെന്‍റി സ്വന്തം സ്വഭാവം ഭാര്യമാര്‍ക്കെതിരെ എടുത്തത്. അയാൾ തന്‍റെ ഭാര്യമാരുടെ നേരെ ഗാര്‍ഹിക പീഡനങ്ങളുടെ പരമ്പര തന്നെ പുറത്തെടുത്തു.
2020 ല്‍ ട്വിന്‍ഡറിലൂടെ പരിചയപ്പെട്ട ടോന്യ ബെറ്റ്സിയാണ് ഹെന്‍റിയുടെ ആദ്യ ഭാര്യ. ആ വർഷം നവംബറിൽ ദുവൽ കൗണ്ടി കോർട്ട്ഹൗസിൽ വച്ച് ഇരുവരും വിവാഹിതരായി. ടോന്യയുമായി കുടുംബ ജീവിതം നയിക്കുമ്പോൾ തന്നെ ഹെൻറി ഡേറ്റിംഗ് ആപ്ലിക്കേഷനായ സ്റ്റിർ വഴി, ബ്രാണ്ടി ബെറ്റ്സിയെ കണ്ടുമുട്ടി. 2022 ഫെബ്രുവരി 22 ന് മനാറ്റി കൗണ്ടിയിൽ വച്ച് അവളെ വിവാഹം കഴിച്ചു. 2022 നവംബറിൽ, ഹെൻറി മാച്ച് ഡോട്ട് കോം വഴി മിഷേൽ ബെറ്റ്സിയുമായി ബന്ധപ്പെട്ടു. ഹെർനാൻഡോ കൗണ്ടിയിൽ വച്ച് അവളെയും വിവാഹം കഴിച്ചു.
ടോന്യയ്ക്ക് ഭർത്താവിന്‍റെ ചില നീക്കങ്ങളില്‍ സംശയം തോന്നിയതോടെ അവർ ഹെന്‍ററിയുടെ പേര് ഓരോ കൗണ്ടിയിലും അന്വേഷിക്കാന്‍ ആരംഭിച്ചു. അത്തരമൊരു അന്വേഷണത്തിനൊടുവിലാണ് മിഷേലുമായുള്ള ഹെന്‍റിയുടെ വിവാഹത്തെ കുറിച്ച് വിവരം ലഭിച്ചത്. സംഗതി സത്യമാണെന്ന് തിരിച്ചറിഞ്ഞതോടെ ടോന്യ, മിഷേലുമായി ബന്ധപ്പെടുകയും ഹെന്‍റിയുടെ യഥാര്‍ത്ഥ സ്വഭാവം വ്യക്തമാക്കുകയും ചെയ്തു. ഇതോടെ മിഷേലും
ടോന്യയും പോലീസുമായി ബന്ധപ്പെട്ട് ഹെന്‍റിക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. ഒപ്പം ഇരുവരും കണ്ടെത്തിയ ഹെന്‍റിയുടെ വിവാഹങ്ങളുടെ തെളിവുകളും പോലീസിന് കൈമാറി. പോലീസ് ഹെന്‍റിയെ സെമിനോൾ കൗണ്ടിയിൽ നിന്നും അറസ്റ്റ് ചെയ്തു. മൂന്ന് വിവാഹങ്ങളും റദ്ദാക്കാനുള്ള ഓട്ടത്തിലാണ് ഹെന്‍റി ഇന്ന്. ഇയാൾക്കെതിരെയുള്ള കേസ് കോടതിയില്‍ വിചാരണാവേളയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Married three women from three states what happened end