(moviemax.in) സാധാരണ റോഡുകളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ മോഷ്ടിക്കപ്പെടാറുണ്ട്. ഇവിടെ ഒരാൾ ഒരു സ്കൂട്ടർ ‘മോഷ്ടിക്കുന്ന’ വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. എന്നാൽ മോഷ്ടിക്കുന്ന ആളെ കണ്ടാൽ നിങ്ങളൊന്ന് ഞെട്ടും. സ്കൂട്ടർ മോഷ്ടിക്കാൻ തുനിഞ്ഞത് മനുഷ്യനല്ല, ഒരു കാളയാണ്. ഒരു കാള സ്കൂട്ടർ മോഷ്ടിച്ച് ഓടിപ്പോകുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ഭൂപി പൻവർ എന്നയാളാണ് സോഷ്യൽ മീഡിയയിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. നിങ്ങൾ പലതവണ സ്കൂട്ടി മോഷ്ടിക്കുന്നത് കണ്ടിട്ടുണ്ടാകുമെന്ന് എഴുതിയിരുന്നു, എന്നാൽ ഋഷികേശിൽ സ്കൂട്ടി മോഷ്ടിക്കപ്പെട്ടതിന്റെ കാര്യം വ്യത്യസ്തമാണ്. ഇവിടുത്തെ തെരുവുകളിൽ അലഞ്ഞുതിരിയുന്ന കാളകൾക്ക് പോലും ബൈക്കുകളോടും സ്കൂട്ടറുകളോടും പ്രിയമുണ്ട്.
https://twitter.com/i/status/1918223187864670678
32 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഋഷികേശിലെ ഒരു തെരുവ് കാണിക്കുന്നു. രണ്ടുപേർ നടന്നുപോകുന്നു. അവരുടെ അരികിലായി ഒരു കാളയെയും കാണാം. ആളുകൾ നടന്ന് പോയതിനു പിന്നാലെ കാള തൊട്ടടുത്ത് കണ്ട വെള്ള സ്കൂട്ടറിൽ കയറി ഓടിച്ചു പോകുന്നതാണ് വീഡിയോ. കാള ശാന്തമായി സ്കൂട്ടർ വശത്തുള്ള ഒരു തൂണിലേക്ക് ഓടിച്ചുകയറ്റി നിൽക്കുന്നതും വിഡിയോയിൽ കാണാൻ സാധിക്കും. നിരവധിപ്പേരാണ് വീഡിയോ ഇതിനകം കണ്ടിരിക്കുന്നത്.
Bull steals scooter video goes viral