( moviemax.in) കഴിഞ്ഞ ദിവസങ്ങളിലായി ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് സിനിമ മേഖലയിലുള്ളവർ അറസ്റ്റിലാകുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ, ജൂഡ് ആന്റണി ജോസഫ് പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു. ന്യായീകരണവും വെളുപ്പിക്കലും ഒക്കെ കൊള്ളാമെന്നും ഇതൊക്കെ ഉപയോഗിച്ച് ജീവിതം തകർത്ത ഒരുപാട് പേരുണ്ടെന്നും ജൂഡ് ഓർമിപ്പിക്കുന്നു. ലഹരി ഉപയോഗം ഒഴിവാക്കിയാൽ അവനവന് കൊള്ളാമെന്നും സംവിധായകൻ പറയുന്നുണ്ട്.
"ന്യായീകരണവും വെളുപ്പിക്കലും ഒക്കെ കൊള്ളാം. ഇതൊക്കെ ഉപയോഗിച്ച് ജീവിതം തകർത്ത ഒരുപാട് പേരുണ്ട്. ഒരു 10 വർഷങ്ങൾക്കു മുൻപ് കേരളത്തിൽ ഉണ്ടായിരുന്ന ഡീ അഡിക്ഷൻ സെന്ററുകളുടെ എണ്ണവും ഇന്നത്തെ എണ്ണവും ഒന്ന് compare ചെയ്തു നോക്കിയാൽ മതി. ഒഴിവാക്കിയാൽ അവനവനു കൊള്ളാം, അത്രേ പറയാനുള്ളൂ", എന്നാണ് ജൂഡ് ആന്റണി ജോസഫ് കുറിച്ചത്.
judeanthanyjoseph post about drug cases increase film industry