---
title: "'വേടൻ ഇവിടെ വേണം, വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ട്, നാളെ വിശദമായി എഴുതാം..!' പിന്തുണയുമായി ഷഹബാസ് അമൻ"
english_title: "shahabaz aman supports vedan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/286728/shahabaz-aman-supports-vedan"
published_at: "2025-04-29T15:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6810a9b36563e_1.jpg"
keywords: []
---

# 'വേടൻ ഇവിടെ വേണം, വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ട്, നാളെ വിശദമായി എഴുതാം..!' പിന്തുണയുമായി ഷഹബാസ് അമൻ

> **Lead Summary:** ** റാപ്പർ** വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിക്ക് പിന്തുണയുമായി ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമൻ. വേടൻ ഇവിടെ വേണമെന്നും വ്യത്യസ്തമായ ഒരു കാര്യം പറയാനുണ്ടെന്നുമായിരുന്നു ഷഹബാസ് അമൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

## Article Content

** റാപ്പർ** വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിക്ക് പിന്തുണയുമായി ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമൻ. വേടൻ ഇവിടെ വേണമെന്നും വ്യത്യസ്തമായ ഒരു കാര്യം പറയാനുണ്ടെന്നുമായിരുന്നു ഷഹബാസ് അമൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

'വേടൻ ഇവിടെ വേണം, ഇന്ന് നിശാഗന്ധിയിൽ പ്രോഗ്രാം ഉള്ള ദിവസം. സമയമില്ല. പ്രാക്ടീസ് ചെയ്യണം. നാളെ വിശദമായി എഴുതാം. വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ട്. എല്ലാവരോടും സ്നേഹം.-എന്നാണ് ഷഹബാസ് അമൻ കുറിച്ചത്.

[A post shared by SHAHABAZ AMAN (@shahabazaman5)](https://www.instagram.com/p/DJBNdPGRsfb/?utm_source=ig_embed&utm_campaign=loading)

അവനെ വാനോളം പുകഴ്ത്തിയവർ അവന്റെ ഒരു വീഴചയിൽ അവനെ ചവിട്ടി തേക്കുമ്പോ അവനെ ചേർത്തു പിടിക്കാൻ കാണിക്കുന്ന മനസ്സിന് @shahabazaman5 ബ്രോ നിങ്ങൾക്ക് കെട്ടിപ്പിടിച്ചു ഒരുമ്മ. ഓർത്തു വെച്ചോളൂ, തീ ആണ് അവൻ... സമൂഹമേ നിങ്ങളുടെ വിഷം പൂണ്ട നാവുകൾ പോരാതെ വരും ആ തീ അണയ്ക്കാൻ.

തുറന്ന് പറയാനും പാടാനും വേടൻ വേണം, വേടൻ എന്ന കലാകാരനെ എന്നും മലയാളികൾ സ്നേഹിക്കും... വെറുപ്പിന്റെ രാഷ്ട്രീയം പറയുന്നവർ പറഞ്ഞോട്ടെ, ഇന്നലെ വരെ ലഹരിക്കെതിരെ ശബ്ദിച്ചവർ ഇന്ന് ജാതി പറഞ്ഞ് ലഹരി ഉപയോഗിക്കുന്നവരെ ന്യായീകരിക്കുന്നു.... തുടങ്ങി നിരവധി കമ്മന്റുകളാണ് പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നത്.

പുലിപ്പല്ല് കൈവശം വെച്ച കേസിൽ വേടനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഈ കേസിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് വേടനെതിരെ കേസെടുത്തത്. ഏഴുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.

വേടനും സുഹൃത്തുക്കളും താമസിച്ചിരുന്ന ഫ്ലാറ്റിൽ തിങ്കളാഴ്ച പൊലീസ് നടത്തിയ പരിശോധനയിൽ അഞ്ച് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഈ കേസിൽ ജാമ്യം ലഭിച്ചെങ്കിലും വേടൻ അണിഞ്ഞിരുന്ന മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന് കണ്ടെത്തിയതോടെ വനം-വന്യ ജീവി വകുപ്പ് കേസെടുത്ത് രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എന്നാൽ ഇത് പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നുവെന്നും ഒരുപരിപാടിക്കിടെ ആരാധകൻ സമ്മാനിച്ചതാണെന്നുമാണ് വേടൻ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/286728/shahabaz-aman-supports-vedan)