( moviemax.in) കഞ്ചാവ് കേസും പുലിപ്പല്ല് ലോക്കറ്റും വിവാദമായതിന് പിന്നാലെ നാളെ പുതിയ ആല്‍ബത്തിന്റെ റിലീസുണ്ടാകുമെന്ന പ്രഖ്യാപനവുമായി റാപ്പര്‍ വേടന്‍. നാളെ തന്റെ പുതിയ ആല്‍ബം റിലീസ് ചെയ്യുമെന്നും മോണോലോവ എന്നാണ് പേരെന്നും വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പുലിപ്പല്ല് വിഷയത്തില്‍ അധികൃതര്‍ മറുപടി പറയുമെന്നും രഞ്ജിത്ത് കുമ്പിടിയെ തനിക്കല്ല അറിയുന്നത് നിങ്ങള്‍ക്കാണെന്നും വേടന്‍ മാധ്യമങ്ങളോട് തുറന്നടിച്ചു.
പുലിപല്ല് കൈവശംവെച്ച കേസില്‍ വേടനെ എറണാകുളത്തെ ഫ്‌ലാറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. മൃഗ വേട്ടയടക്കമുള്ള വകുപ്പുകള്‍ ചുമതിയാണ് വനം വകുപ്പിന്റെ കേസ്. വേടന് പുലി പല്ല് നല്‍കിയ ശ്രീലങ്കന്‍ പശ്ചാത്തലമുള്ള രഞ്ജിത്ത് കുമ്പിടിയെ കേന്ദ്രീകരിച്ച് വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.
തമിഴ്‌നാട്ടില്‍ നടന്ന സംഗീത നിശയ്ക്കിടയില്‍ ആരാധകനായ രഞ്ജിത്ത് പുലി പല്ല് സമ്മാനമായി നല്‍കിയെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തല്‍. പിന്നീട് തൃശൂരിലെ ജ്വലറിയില്‍ നല്‍കി ലോക്കറ്റാക്കി മാറ്റി. വന്യ ജീവികളുടെ ആവശിഷ്ട്ടങ്ങള്‍ അറിഞ്ഞോ അറിയാതെയോ കൈവശം സൂക്ഷിക്കുന്നത് കുറ്റകരമാണ്. ഇതുപ്രകാരമാണ് വേടനെതിരെ മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയിട്ടുള്ളത്.
വേടനെ രണ്ട് ദിവസത്തേക്കാണ് വനം വകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടത്. വൈകിട്ടോടെ എറണാകുളത്തെ ഫ്‌ലാറ്റില്‍ എത്തിച്ച തെളിവെടുപ്പ് നടത്തി. നാളെ തൃശ്ശൂര്‍ വിയ്യൂര്‍ ഉള്ള ജ്വല്ലറിയില്‍ എത്തിക്കും. വേടന്റെ ജാമ്യപേക്ഷ മെയ് രണ്ടിന് പെരുമ്പാവൂര്‍ ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നില്‍ പരിഗണിക്കും.
rapper vedan about his new album