രഞ്ജിത്ത് കുമ്പിടിക്കെതിരെ അന്വേഷണവുമായി വനംവകുപ്പ്;പുലിപ്പല്ല് കൈമാറ്റം ചെന്നൈയിൽ വെച്ച്, വേടനെതിരെ കൂടുതൽ വകുപ്പുകൾ

രഞ്ജിത്ത് കുമ്പിടിക്കെതിരെ അന്വേഷണവുമായി  വനംവകുപ്പ്;പുലിപ്പല്ല് കൈമാറ്റം  ചെന്നൈയിൽ വെച്ച്, വേടനെതിരെ കൂടുതൽ വകുപ്പുകൾ
Apr 29, 2025 09:46 AM | By Vishnu K

കൊച്ചി : (moviemax.in) റാപ്പര്‍ വേടന് (ഹിരണ്‍ ദാസ് മുരളി) പുലിപ്പല്ല് കൈമാറിയ ആരാധകനും പ്രവാസിയുമായ രഞ്ജിത്ത് കുമ്പിടിയെ ചോദ്യം ചെയ്യാൻ വനംവകുപ്പ്. രഞ്ജിത്ത് കുമ്പിടിയ്ക്കായി വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. മലേഷ്യൻ പ്രവാസിയായ രഞ്ജിത്ത് കുമ്പിടി. ചെന്നൈയിൽ വെച്ചാണ് വേടന് പുലിപ്പല്ല് കൈമാറിയത്. അതേസമയം, രഞ്ജിത്ത് കുമ്പിടിയെ അറിയില്ലെന്നാണ് കോടനാട് മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് കോടനാട് മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷൻ ഓഫീസിലേക്ക് കൊണ്ടുപോകുന്നതിനിടെ വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.

വേടൻ ചോദ്യം ചെയ്യലിനോട് പൂർണമായും സഹകരിക്കുന്നുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാവിലെ കോടനാട് മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചാണ് ചോദ്യം ചെയ്തത്. എഡിസിഎഫ് അഭയ് യാദവിന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. ഇവിടെ നിന്ന് വേടനെ കോടനാട് മലയാറ്റൂര്‍ ഡിവിഷൻ ഫോറസ്റ്റ് ഓഫീസിലേക്ക് െകാണ്ടുപോയി. ഇവിടെ വെച്ചായിരിക്കും തുടര്‍ന്നുള്ള ചോദ്യം ചെയ്യൽ. തുടര്‍ന്ന് 11 മണിയോടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി പെരുമ്പാവൂര്‍ കോടതിയിൽ ഹാജരാക്കും

Forest Department investigate Ranjith Kumbiti; Tiger tooth exchange Chennai

Next TV

Related Stories
'പോസ്റ്ററിൽ ഹെെ റേഞ്ച്', സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ച; ലാലേട്ടന്റെ അടുത്ത ചിത്രം ജൂഡിനൊപ്പം?

Jul 1, 2025 03:41 PM

'പോസ്റ്ററിൽ ഹെെ റേഞ്ച്', സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ച; ലാലേട്ടന്റെ അടുത്ത ചിത്രം ജൂഡിനൊപ്പം?

സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ച; ലാലേട്ടന്റെ അടുത്ത ചിത്രം...

Read More >>
'മമ്മൂട്ടിയുടെ ജീവിതം ഇനി പഠിക്കാം', ചരിത്ര സിലബസിൽ ഉൾപ്പെടുത്തി മഹാരാജ് കോളേജ്

Jul 1, 2025 02:28 PM

'മമ്മൂട്ടിയുടെ ജീവിതം ഇനി പഠിക്കാം', ചരിത്ര സിലബസിൽ ഉൾപ്പെടുത്തി മഹാരാജ് കോളേജ്

മമ്മൂട്ടിയുടെ ജീവിതം മഹാരാജ് കോളേജിന്റെ സിലബസിൽ പാഠ്യ...

Read More >>
Top Stories










News Roundup






https://moviemax.in/-