'വസ്ത്രം എല്ലാം അഴിക്ക്, നീ ഇരിക്കുന്നത് എനിക്ക് കാണണം': ആ പ്രമുഖ സംവിധായകൻ പറഞ്ഞത്!വെളിപ്പെടുത്തി നടി നവീന ബോലെ

'വസ്ത്രം എല്ലാം അഴിക്ക്, നീ ഇരിക്കുന്നത് എനിക്ക് കാണണം': ആ പ്രമുഖ സംവിധായകൻ പറഞ്ഞത്!വെളിപ്പെടുത്തി നടി നവീന ബോലെ
Apr 28, 2025 05:21 PM | By Athira V

( moviemax.in) ഹിന്ദി ടിവി ഷോകളിലൂടെ പ്രശസ്തയായ നടിയാണ് നവീന ബോലെ. സംവിധായകന്‍ സാജിദ് ഖാൻ തന്നോട് മോശമായി പെരുമാറി എന്നാണ് ഇപ്പോള്‍ ഇവര്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. സാജിദ് ഖാൻ ഒരിക്കൽ തന്നെ വീട്ടിലേക്ക് വിളിച്ച് 'വസ്ത്രങ്ങൾ അഴിക്കാൻ' ആവശ്യപ്പെട്ടുവെന്നാണ് നടിയുടെ ആരോപണം.

2018 ലെ മീടു ആരോപണങ്ങള്‍ വന്നതിന് പിന്നാലെ സാജിദ് ഖാനും വന്‍ ആരോപണങ്ങള്‍ നേരിട്ടിരുന്നു. സലോണി ചോപ്ര, ഷെർലിൻ ചോപ്ര, അഹാന കുമ്ര, മന്ദന കരിമി എന്നീ നടിമാര്‍ ഉള്‍പ്പടെ ഒമ്പതോളം സ്ത്രീകൾ പ്രമുഖനായ ബോളിവുഡ് സംവിധായകനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ പലപ്പോഴും പൊതുവേദികളില്‍ സാജിദ് ഖാന്‍ പ്രത്യക്ഷപ്പെടാറില്ല.

സുഭോജിത് ഘോഷുമായുള്ള സംഭാഷണത്തിൽ നവീന ബോലെ പറഞ്ഞത് ഇതാണ്, "എന്റെ ജീവിതത്തിൽ ഒരിക്കലും ഇനി കാണരുതെന്ന് ആഗ്രഹിക്കുന്ന മോശം പുരുഷൻ സാജിദ് ഖാൻ ആയിരിക്കും. അദ്ദേഹം ഗ്ലാഡ്രാഗ്‌സ് ഷോകളുടെ പേരിലാണ് അയാള്‍ സ്ത്രീകളുടെ പിന്നാലെ വന്നത്. സ്ത്രീകളെ അനാദരിക്കുന്ന കാര്യത്തിൽ അയാള്‍ എല്ലാ സീമകളും ലംഘിച്ചിരുന്നു"


രണ്ട് പതിറ്റാണ്ട് മുമ്പുള്ള ഒരു സംഭവമാണ് പിന്നീട് നവീന ബോലെ വെളിപ്പെടുത്തിയത് "അദ്ദേഹം എന്നെ വിളിച്ചപ്പോൾ ഞാൻ ശരിക്കും ആവേശഭരിതനായിരുന്നു, എന്നോട് അയാള്‍ പറഞ്ഞത് 'നിനക്ക് വസ്ത്രം അഴിച്ചുമാറ്റി അടിവസ്ത്രത്തിൽ മാത്രം എന്തുകൊണ്ട് ഇരുന്നുകൂടാ, നീ കംഫേര്‍ട്ടബിളായി ഇരിക്കുന്നത് എനിക്് കാണണം' 2004 ലും 2006 കാലത്തെ കാര്യമാണ് ഞാന്‍ പറയുന്നത്" നവീന ബോലെ പറഞ്ഞു.

സാജിദ് ഖാനുമായുള്ള ഈ കൂടിക്കാഴ്ച അദ്ദേഹത്തിന്റെ ഓഫീസിൽ വച്ചല്ല നടന്നതെന്നും മറിച്ച് അത് ആയാളുടെ വീട്ടിലായിരുന്നുവെന്നും നവീന ബോലെ പങ്കുവെച്ചു. താന്‍ സ്റ്റേജില്‍ ബിക്കിനി ധരിച്ച് മോഡലിംഗ് ചെയ്യുന്നതാണല്ലോ, പിന്നെ എന്താണ് അടിവസ്ത്രം ഇട്ട് ഇരിക്കാന്‍ പ്രയാസം എന്ന് പോലും അയാള്‍ ചോദിച്ചു. മോശം ഭാഷയിലാണ് അയാള്‍ പറഞ്ഞത്. എന്നാല്‍ ബിക്കിനി ധരിച്ച് പ്രഫഷണലായി ഞാന്‍ വരാം എന്നാണ് അയാള്‍ക്ക് മറുപടി നല്‍കിയതെന്നും. അവിടെ നിന്നും ഉടന്‍ ഇറങ്ങിപ്പോയെന്നും നവീന ബോലെ പറയുന്നു.

എന്നാല്‍ പിന്നീട് 50 തവണയെങ്കിലും അയാള്‍ എന്നെ വിളിച്ചു. അയാള്‍ എല്ലാ സ്ത്രീകളോടും ഇത്തരത്തില്‍ ചെയ്യുന്നതിനാല്‍ അയാള്‍ക്ക് മുന്‍പ് എന്നോട് ചെയ്തത് ഓര്‍മ്മ പോലും വന്നു കാണില്ല. ഒരു വര്‍ഷത്തിന് ശേഷം അയാള്‍ മോശമായി എന്നെ സ്പര്‍ശിച്ചിട്ടുമുണ്ടെന്ന് നവീന ബോലെ വെളിപ്പെടുത്തി.


tvactress navinabole sajidkhan sexualharassment

Next TV

Related Stories
ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

Nov 15, 2025 03:18 PM

ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

തേരെ ഇഷ്‌ക് മേം' ട്രെയിലർ റിലീസ് ,ധനുഷ് ,കൃതി, എ ആർ...

Read More >>
തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

Nov 10, 2025 01:32 PM

തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

തമിഴ് നടൻ അഭിനയ് കിങ്ങര്‍...

Read More >>
ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

Nov 7, 2025 08:02 AM

ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

ഹൃദയാഘാതം, നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ്...

Read More >>
പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

Oct 29, 2025 03:11 PM

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി...

Read More >>
Top Stories










News Roundup