Apr 28, 2025 11:20 AM

( moviemax.in) ഭാര്യ സുചിത്രയ്ക്ക് 37-ാം വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മോഹന്‍ലാല്‍ ആശംസ നേര്‍ന്നത്.

'പ്രിയപ്പെട്ട സുചി, വിവാഹ വാര്‍ഷിക ആശംസകള്‍. എന്നെന്നും നന്ദിയോടെ, എന്നേക്കും നിന്റേത്...'-മോഹന്‍ലാല്‍ കുറിച്ചു. ഇതിനൊപ്പം സുചിത്രയെ ചുംബിക്കുന്ന ഒരു ചിത്രവും മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് താഴെ ഒട്ടേറെ പേരാണ് ഇരുവര്‍ക്കും ആശംസ നേര്‍ന്ന് കമന്റ് ചെയ്തത്.

1988-ലാണ് മോഹന്‍ലാലും സുചിത്രയും വിവാഹിതരായത്. അന്തരിച്ച തമിഴ് നടനും നിര്‍മാതാവുമായ കെ ബാലാജിയുടെ മകളാണ് സുചിത്ര. പ്രണവും വിസ്മയയുമാണ് മക്കള്‍.





mohanlal suchithra weddinganniversary wishes

Next TV

Top Stories










News Roundup