( moviemax.in) ഏറ്റവും കൂടുതല്‍ ആരാധകരുള്ള തെന്നിന്ത്യന്‍ നടിയാണ് സാമന്ത രുത്പ്രഭു. തെലുങ്ക് സിനിമയില്‍ അഭിനയിച്ച് ശ്രദ്ധിക്കപ്പെട്ട സാം പിന്നീട് തമിഴിലും സജീവമായി. കുറഞ്ഞ കാലം കൊണ്ട് നിരവധി സിനിമകളില്‍ നായികയായി അഭിനയിക്കാനുള്ള അവസരം ലഭിച്ചു എന്നതിന് പുറമേ ആ ചിത്രങ്ങളെല്ലാം വലിയ വിജയമായിരുന്നു എന്നതാണ് ശ്രദ്ധേയം. ഇതോടെ താരമൂല്യത്തില്‍ ഒന്നാമത് എത്തിയ നടിയുടെ ജീവിതത്തില്‍ പല പ്രശ്‌നങ്ങളും കടന്ന് വന്നു.
സിനിമയിലെത്തി പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ സാമന്ത അടുത്ത കാലത്താണ് വ്യക്തി ജീവിതത്തില്‍ വലിയ വെല്ലുവിളികള്‍ നേരിട്ടത്. ഭര്‍ത്താവും നടനുമായ നാഗ ചൈതന്യയുമായി ബന്ധം വേര്‍പിരിഞ്ഞതും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ വന്നതും സാമന്തയുടെ ജീവിതത്തെ തകര്‍ത്തു. സിനിമയില്‍ അഭിനയിക്കാന്‍ പോലും സാധിക്കാതെ മാറി നില്‍ക്കേണ്ടിയും വന്നു. ഇതിനിടെ സാമന്തയുടെ ജന്മദിനമാണിന്ന്. ഇതിനോട് അനുബന്ധിച്ച് നടിയെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത കാര്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.
2010 ലാണ് സാമന്ത വെള്ളിത്തിരയിലേക്ക് എത്തുന്നത്. വിണ്ണൈത്താണ്ടി വരുവായ എന്ന തമിഴ് സിനിമയുടെ തെലുങ്ക് റീമേക്കിലാണ് സാം നായികയായത്. ഒപ്പം നായകനായി അഭിനയിച്ച നാഗ ചൈതന്യയായിരുന്നു. സിനിമയ്ക്കുള്ളിലെ കെമിസ്ട്രി വ്യക്തി ജീവിതത്തിലും ശക്തമായി. ഇതോടെയാണ് താരങ്ങള്‍ പ്രണയത്തിലാവുന്നത്. ഈ കാലയളവില്‍ സാമന്ത തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായി വളര്‍ന്നു. ഇതോടെ നാഗ ചൈതന്യയുടെ വീട്ടുകാരും വിവാഹത്തിന് സമ്മതം മൂളി.
അങ്ങനെ സന്തുഷ്ടരായി ജീവിച്ച താരങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ വന്നു. നാല് വര്‍ഷം പൂര്‍ത്തിയാവുന്നതിന് മുന്‍പ് ഇരുവരും ബന്ധം അവസാനിപ്പിച്ചു. പിന്നാലെ വിവാഹമോചനത്തിന്റെ കാരണക്കാരി സാമന്തയാണെന്ന തരത്തില്‍ എല്ലാവരും നടിയെ അധിഷേപിച്ചു. അങ്ങനെ വിമര്‍ശനങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നതിനിടെയാണ് അപൂര്‍വ്വമായ ഓട്ടോ ഇമ്യൂണ്‍ അസുഖമായ മയോസിറ്റിസ് തനിക്ക് ബാധിച്ചുവെന്ന് നടി വെളിപ്പെടുത്തുന്നത്.
ഗുരുതരമായ അസുഖം ബാധിച്ചതിനാല്‍ അഭിനയിക്കാന്‍ പോലും സാധിക്കാതെ പൂര്‍ണമായിട്ടും വിശ്രമത്തിലായിരുന്നു നടി. ഇടവേള പൂര്‍ത്തിയാക്കി വീണ്ടും സാമന്ത അഭിനയത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. വെബ് സീരിസുകളിലാണ് നടി അഭിനയിക്കുന്നത്. ഇതിന് പുറമേ തമിഴിലെ ചില സിനിമകളുമായിട്ടുള്ള ചര്‍ച്ച നടക്കുകയാണ്. ഇടയ്ക്ക് നിര്‍മാണത്തിലും നടി ചുവടുറപ്പിച്ചിരുന്നു. 2024 ല്‍ പുറത്തിറങ്ങിയ സിറ്റാഡല്‍ ഹണി ബണ്ണി എന്ന വെബ് സീരീസിലാണ് അവസാനം നടി അഭിനയിച്ചത്.
ഈ ചിത്രത്തിന്റെ സംവിധായകന്‍ രാജ് നിഡിമോരുവുമായി നടി പ്രണയത്തിലാണെന്നാണ് പുതിയ കഥകള്‍. നടിയ്‌ക്കൊപ്പം സ്ഥിരമായി സംവിധായകനെ കാണാന്‍ തുടങ്ങിയതോടെയാണ് ഇത്തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. വൈകാതെ ഇരുവരും വിവാഹിതരായേക്കും എന്നാണ് സൂചനകള്‍. ഇത്തരം ഗോസിപ്പുകള്‍ക്കിടയിലാണ് സാമന്ത ഇന്ന് മുപ്പത്തിയെട്ടാം ജന്മദിനം ആഘോഷിക്കുന്നത്. അടുത്തിടെ സിനിമയിലെത്തിയതിന്റെ പതിനഞ്ചാം വാര്‍ഷികം ആഘോഷിച്ചപ്പോഴും രാജ് അടക്കമുള്ള സുഹൃത്തുക്കള്‍ നടിയുടെ കൂടെ ഉണ്ടായിരുന്നു.
ജന്മദിനത്തോട് അനുബന്ധിച്ച് ചില ദേശീയ മാധ്യമങ്ങളില്‍ സാമന്തയുടെ ആസ്തിയെ സംബന്ധിച്ച വിവരങ്ങളും പുറത്ത് വിട്ടു. നിലവില്‍ ഒരു സിനിമയ്ക്ക് ആറ് കോടി വരെ സാമന്ത വാങ്ങിക്കാറുണ്ട്. തെലുങ്കിലെ പുഷ്പ എന്ന ചിത്രത്തില്‍ ഐറ്റം ഡാന്‍സിന് വേണ്ടി മാത്രം അഞ്ച് കോടി രൂപയാണ് സാമന്ത വാങ്ങിയത്. മാത്രമല്ല സിറ്റാഡില്‍ എന്ന വെബ് സീരിസിന് പത്ത് കോടിയും നടിയ്ക്ക് ലഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ടോട്ടല്‍ 101 കോടി രൂപയുടെ ആസ്തി നടിയ്ക്കുണ്ടെന്നാണ് വിവരം.
ഇതിന് പുറമേ ചെന്നൈ, ഹൈദരബാദ് തുടങ്ങിയിടങ്ങളില്‍ ആഡംബര വീടുകളുമുണ്ട്. മുന്‍പ് നാഗ ചൈതന്യയ്‌ക്കൊപ്പം താമസിച്ച വീടും നടി സ്വന്തമാക്കിയെന്നാണ് വിവരം. മാത്രമല്ല ആഡംബര വാഹനങ്ങളുടെ വലിയൊരു ശേഖരവും സാമന്തയ്ക്ക് സ്വന്തമായിട്ടുണ്ട്. മുന്‍പ് കോടികള്‍ പ്രതിഫലം ലഭിക്കുന്ന ബ്യൂട്ടി ബ്രാന്‍ഡുകളുടെ പരസ്യത്തില്‍ സാമന്ത അഭിനയിച്ചിരുന്നു. തനിക്ക് അസുഖം വന്നതിന് ശേഷം ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്ന തീരുമാനത്തിലാണ് നടി.
samantharuthprabhu celebrating 38thbirthday