8 മാസം കിടപ്പിലായി, മൂന്നര വര്‍ഷമായി അസുഖത്തിലാണ്! കൂടെ നിന്ന് സഹായിച്ച വ്യക്തിയെ പരിചയപ്പെടുത്തി സാമന്ത

8 മാസം കിടപ്പിലായി, മൂന്നര വര്‍ഷമായി അസുഖത്തിലാണ്! കൂടെ നിന്ന് സഹായിച്ച വ്യക്തിയെ പരിചയപ്പെടുത്തി സാമന്ത
Apr 24, 2025 10:37 PM | By Athira V

(moviemax.in) തെലുങ്ക് സിനിമയിലെ സൂപ്പര്‍ നായികയായി തിളങ്ങി നിന്ന സാമന്ത പിന്നീട് തെന്നിന്ത്യയിലൊട്ടാകെ സജീവമായി. സൂപ്പര്‍താരങ്ങളുടെയടക്കം ചിത്രങ്ങളില്‍ നായികയായി അഭിനയിച്ച നടി ലക്ഷക്കണക്കിന് ആരാധകരെയും സ്വന്തമാക്കി. ഇതിനിടയില്‍ വിവാഹവും വിവാഹമോചനവുമൊക്കെ കടന്ന് വന്നതോടെ വളരെ മോശം സാഹചര്യങ്ങളിലൂടെയൊക്കെ സാമന്തയ്ക്ക് കടന്ന് പോകേണ്ടതായി വന്നു. എന്നിട്ടും ജീവിതത്തെ തിരിച്ച് പിടിക്കാന്‍ നടിയ്ക്ക് സാധിച്ചു.

എന്നാല്‍ ഇതിനിടെയാണ് ശാരീരികമായിട്ടുള്ള ബുദ്ധിമുട്ടുകളും നടിയ്ക്കുണ്ടാവുന്നത്. അപൂര്‍വ്വം ആളുകള്‍ക്ക് സംഭവിക്കുന്ന ഓട്ടോ ഇമ്യൂണ്‍ രോഗമായിരുന്നു സാമന്തയെ ബാധിച്ചത്. സിനിമയില്‍ അഭിനയിക്കാന്‍ പോലും സാധിക്കാതെ മാസങ്ങളോളം നടി ചികിത്സയിലായിരുന്നു. പിന്നീട് തിരിച്ച് വരവ് നടത്തിയെങ്കിലും ആ കാലഘട്ടത്തില്‍ തന്റെ കൂടെ നിന്ന സുഹൃത്തിനെ കുറിച്ച് പറയുന്ന സാമന്തയുടെ വീഡിയോയാണ് വൈറലാവുന്നത്.

അടുത്തിടെ തമിഴിലെ ഒരു അവാര്‍ഡ് നടി സാമന്തയ്ക്ക് ലഭിച്ചിരുന്നു. ഇത് വാങ്ങിക്കാനായി വേദിയിലേക്ക് എത്തിയ നടിയ്ക്ക് വലിയ സ്വീകരണമാണ് ആരാധകര്‍ ഒരുക്കിയത്. ആര്‍പ്പ് വിളിച്ചും സാമന്തയോടുള്ള സ്‌നേഹം പല രീതിയില്‍ പ്രകടിപ്പിച്ച് കൊണ്ട് ലക്ഷക്കണക്കിന് ആളുകളെത്തി. അവരോടൊക്കെ തിരിച്ച് തന്റെ സ്‌നേഹം പ്രകടിപ്പിക്കാനും സാമന്തയ്ക്ക് സാധിച്ചു. ഇതിനിടെ ആരാധകരുടെ ഭാഗത്ത് നിന്നും ചില ചോദ്യങ്ങളുമുണ്ടായി.

അതിലൊന്ന് സാമന്ത ഇനിയൊരിക്കലും വിവാഹം കഴിക്കരുതേ എന്നായിരുന്നു. വിവാഹത്തെ കുറിച്ചുള്ള നടിയുടെ സങ്കല്‍പ്പമെന്താണെന്നും ഇനി വിവാഹം കഴിക്കുമോ എന്നുമൊക്കെ ചോദിച്ചപ്പോള്‍ തനിക്ക് അതിനെ കുറിച്ച് മോശമായൊരു അഭിപ്രായവുമില്ല. ആരും വിവാഹം കഴിക്കരുതെന്ന് താന്‍ പറയില്ലെന്നുമൊക്കെയാണ് നടി കൂട്ടിച്ചേര്‍ത്തത്. ഇതിനിടെ പരിപാടിയുടെ പ്രൊമോ വീഡിയോ കൂടി കാണിച്ചു. അതില്‍ നടിയുടെ ആത്മാര്‍ഥ സുഹൃത്തിനെയാണ് കാണിച്ചിരിക്കുന്നത്.

താന്‍ സുഖമില്ലാതിരുന്ന നാളുകളില്‍ കൂടെ നിന്നതും സഹായിച്ചതുമൊക്കെ ഈ വ്യക്തിയാണെന്ന് പറഞ്ഞ നടി അദ്ദേഹവുമായിട്ടുള്ള തന്റെ ബന്ധത്തെ എങ്ങനെ വിശേഷിപ്പിക്കണമെന്ന് അറിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.

സാമന്തയുടെ വാക്കുകളിങ്ങനെയാണ്... 'മൂന്നര വര്‍ഷമായിട്ട് ഞാനൊരു അസുഖത്തിന്റെ പിടിയിലായിരുന്നു. എട്ട് മാസത്തോളം മുഴുവനുമായിട്ടും രാവിലെയും വൈകുന്നേരവും ഇദ്ദേഹം എന്റെ അടുത്ത് വരും. ആ സമയം മുഴുവന്‍ എന്നെ പരിചരിക്കുകയും എന്റെ കാര്യങ്ങള്‍ വേണ്ടത് പോലെ നോക്കി ചെയ്യുകയുമൊക്കെ ചെയ്തു.

എനിക്ക് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നത് വരെ കൂടെ തന്നെ നിന്നു. ആ സൗഹൃദത്തെ എന്ത് പേരിട്ട് വിളിക്കമെന്ന് പോലും എനിക്ക് അറിയില്ല. എന്റെ രക്തവും എന്റെ കുടുംബവുമൊക്കെയാണ'് ഇദ്ദേഹമെന്നാണ് നടി പറയുന്നത്. 2017 ലായിരുന്നു സാമന്ത വിവാഹിതയാവുന്നത്. തെലുങ്ക് നടന്‍ നാഗ ചൈതന്യയാണ്.

Content Highlight: #samantharuthprabhu #overcome #auto #immuneissue

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup






GCC News






News from Regional Network