എന്തോന്നിത്! പൂമാലകൾ പോരാഞ്ഞ് പഴങ്ങളും; വിവാഹരാത്രിയിൽ മുറിയൊരുക്കിയത് കണ്ട് ചിരിയടങ്ങാതെ നെറ്റിസൺസ്

എന്തോന്നിത്! പൂമാലകൾ പോരാഞ്ഞ് പഴങ്ങളും; വിവാഹരാത്രിയിൽ മുറിയൊരുക്കിയത് കണ്ട് ചിരിയടങ്ങാതെ നെറ്റിസൺസ്
Apr 23, 2025 10:57 PM | By Athira V

( moviemax.in) ഇന്ത്യയിൽ വിവാഹം എന്നാൽ ഒരു വലിയ ആഘോഷമാണ്. അതിനുവേണ്ടി എത്ര രൂപ വേണമെങ്കിലും മുടക്കാൻ തയ്യാറാകുന്നവരുണ്ട്. അതുപോലെ തന്നെ എത്രത്തോളം വൈറൈറ്റി ആകാമോ അത്രത്തോളം വെറൈറ്റി ആക്കാനും ആളുകൾ ശ്രദ്ധിക്കാറുണ്ട്. അതിനി വിവാഹദിവസം മാത്രമാകണം എന്നില്ല. ദിവസങ്ങളോളം പലതരം ചടങ്ങുകളും ആഘോഷങ്ങളും സംഘടിപ്പിക്കുന്നവരും ഉണ്ട്.

അത്തരത്തിലുള്ള വിവാഹത്തിന്റെ അനേകം വീഡിയോകളും ചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുന്നത്. ഈ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത് shaima_says എന്ന യൂസറാണ്. ഈ വീഡിയോയിൽ കാണുന്നത് എങ്ങനെയാണ് വിവാഹരാത്രിയിൽ വധുവിന്റെയും വരന്റെയും മുറി ഒരുക്കിയിരിക്കുന്നത് എന്നാണ്.

വരന്റെ സഹോദരന്റെ ഭാര്യയാണ് ഈ മുറി വധൂവരന്മാർക്കായി ഒരുക്കിയിരിക്കുന്നത് എന്നാണ് മനസിലാവുന്നത്. ആ മുറിയിൽ ഒരുക്കിയിരിക്കുന്ന കട്ടിലിൽ തന്നെ നിറയെ പൂക്കളുണ്ട്. ഇതൊന്നും പോരാതെ അതിന്റെ മുകളിലും പൂമാലകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നത് കാണാം. എന്നാൽ, ഇതൊന്നുമല്ല ആളുകളെ അമ്പരപ്പിക്കുന്നത്. അതിനൊപ്പം വച്ചിരിക്കുന്ന പഴങ്ങളാണ്.

മുന്തിരിക്കുലകളും ആപ്പിളുകളും അടക്കം മുകളിൽ അലങ്കാരങ്ങളുടെ ഭാ​ഗമായി വച്ചിരിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. എന്തായാലും രസകരമായ ഈ വീഡിയോ ആളുകളെ ചിരിപ്പിച്ചിട്ടുണ്ട്. നിരവധിപ്പേരാണ് രസകരമായ കമന്റുകളുമായി എത്തിയതും.

വിവാഹദിനങ്ങളിൽ നിന്നുള്ള ഇതുപോലുള്ള അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. കഴിഞ്ഞ ദിവസം ഇതുപോലെ വരന് കൂട്ടുകാരെല്ലാം ചേർന്ന് ഒരു നീല ഡ്രം സമ്മാനിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

മീററ്റ് കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ നീല ഡ്രം ആളുകൾ ഓർക്കുന്നത് എന്നതിനാൽ തന്നെ ആ വീഡിയോ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിൽ വരൻ ആദ്യം ഷോക്കായി നിൽക്കുന്നതും വധു ചിരിക്കുന്നതും കാണാമായിരുന്നു.

#funnywedding #night #bed #video #went #viral

Next TV

Related Stories
അങ്ങനെ അങ്ങ് പോവല്ലേ...! മെഹന്തി ആഘോഷത്തിന് സുഹൃത്തുക്കൾക്കും ക്ഷണം, ഭക്ഷണം കഴിച്ചതിന് പിന്നാലെ പണം ആവശ്യപ്പെട്ട് വധു

Apr 22, 2025 12:34 PM

അങ്ങനെ അങ്ങ് പോവല്ലേ...! മെഹന്തി ആഘോഷത്തിന് സുഹൃത്തുക്കൾക്കും ക്ഷണം, ഭക്ഷണം കഴിച്ചതിന് പിന്നാലെ പണം ആവശ്യപ്പെട്ട് വധു

വിവാഹ വിരുന്നിന് ക്ഷണിക്കപ്പെട്ട അതിഥികളിൽ നിന്ന് വധു 15,000 രൂപ വീതം ആവശ്യപ്പെട്ടതാണ് സമൂഹ മാധ്യമങ്ങളിൽ...

Read More >>
കാറിന്റെ ബോണറ്റിൽ ഡാൻസ്, ഭർത്താവ് വാഹനമോടിക്കേ മടിയിൽ കിടന്നു; പിഴ 22,500 രൂപ

Apr 21, 2025 09:01 PM

കാറിന്റെ ബോണറ്റിൽ ഡാൻസ്, ഭർത്താവ് വാഹനമോടിക്കേ മടിയിൽ കിടന്നു; പിഴ 22,500 രൂപ

ഓടുന്ന കാറിന്റെ ബോണറ്റിൽ ഇരുന്ന് നൃത്തം ചെയ്യുന്നതും മറ്റും ഇവരുടെ വീഡിയോയിൽ കാണാം....

Read More >>
മൂലത്തില്‍ കമ്പി കയറ്റി ചുടേണ്ട കാലം കഴിഞ്ഞു, രേണു സുധീടേ പൊക്കിള്, പാവാട, മറ്റേത്...ഛെ.. ഛെ...!! ; വിനീത കുട്ടഞ്ചേരിയുടെ കുറിപ്പ് വൈറൽ

Apr 21, 2025 12:42 PM

മൂലത്തില്‍ കമ്പി കയറ്റി ചുടേണ്ട കാലം കഴിഞ്ഞു, രേണു സുധീടേ പൊക്കിള്, പാവാട, മറ്റേത്...ഛെ.. ഛെ...!! ; വിനീത കുട്ടഞ്ചേരിയുടെ കുറിപ്പ് വൈറൽ

ഇത്തരത്തില്‍ രേണുവിന് നേരെ വരുന്ന അതിക്രമങ്ങളില്‍ പ്രതികരിച്ചും അഭിപ്രായം രേഖപ്പെടുത്തിയും നിരവധി പേരെത്തി. അവരില്‍ വിനീത കുട്ടഞ്ചേരി എഴുതിയ...

Read More >>
'പറഞ്ഞതെല്ലാം കള്ളം, പ്രണയിച്ചത് നാലുകൊല്ലം'; കാമുകി 27 -കാരിയല്ല 48 -കാരിയെന്ന് തിരിച്ചറിഞ്ഞ് ഞെട്ടി യുവാവ്..!

Apr 18, 2025 12:53 PM

'പറഞ്ഞതെല്ലാം കള്ളം, പ്രണയിച്ചത് നാലുകൊല്ലം'; കാമുകി 27 -കാരിയല്ല 48 -കാരിയെന്ന് തിരിച്ചറിഞ്ഞ് ഞെട്ടി യുവാവ്..!

കാമുകിയെ കാണാന്‍ 48 വയസുള്ള ഒരു സ്ത്രീയെ പോലെ ആയിരുന്നില്ല. 27 വയസുള്ള യുവതിയെപ്പോലെയാണ്...

Read More >>
'ആവശ്യമുള്ളപ്പോൾ ഉപയോ​ഗിക്കുന്നു, പിന്നീട് വലിച്ചെറിയുന്നു; വൈറൽ ആയി ടോയ്‌ലെറ്റ് പേപ്പറിലെ രാജികത്ത്

Apr 16, 2025 10:44 AM

'ആവശ്യമുള്ളപ്പോൾ ഉപയോ​ഗിക്കുന്നു, പിന്നീട് വലിച്ചെറിയുന്നു; വൈറൽ ആയി ടോയ്‌ലെറ്റ് പേപ്പറിലെ രാജികത്ത്

ജോലി സ്ഥലത്ത് നേരിടേണ്ടി വന്ന ദുരിതങ്ങളും മേലുദ്യോ​ഗസ്ഥർ തന്നോട് പെരുമാറിയ രീതികളും കാരണം ടോയ്ലറ്റ് പേപ്പറിൽ രാജി കത്ത് എഴുതേണ്ടി വന്ന...

Read More >>
അമ്മാവന്‍ മരുമകളുമായി പ്രണയത്തിലായി, ഒളിച്ചോടി വിവാഹം, പിന്നാലെ കേസ്; ഒടുവില്‍ സംഭവിച്ചത്...!

Apr 12, 2025 11:08 PM

അമ്മാവന്‍ മരുമകളുമായി പ്രണയത്തിലായി, ഒളിച്ചോടി വിവാഹം, പിന്നാലെ കേസ്; ഒടുവില്‍ സംഭവിച്ചത്...!

വഴിയെ വീട്ടുകാര്‍ ഇരുവരുടെയും പ്രണയം കൈയോടെ പിടികൂടി. ഇതോടെ വീട്ടിലും നാട്ടിലും സംഭവം...

Read More >>
Top Stories

News Roundup