'തുണി ഊരി കാണിച്ചിട്ട് ...നഗ്നനായി നിൽക്കാൻ പറഞ്ഞു, എന്നിട്ട് 20 ലക്ഷം ചോദിച്ചു' ! ഹണിട്രാപ്പാണെന്ന് സന്തോഷ് വർക്കി

'തുണി ഊരി കാണിച്ചിട്ട് ...നഗ്നനായി നിൽക്കാൻ പറഞ്ഞു, എന്നിട്ട് 20 ലക്ഷം ചോദിച്ചു' ! ഹണിട്രാപ്പാണെന്ന് സന്തോഷ് വർക്കി
Apr 15, 2025 02:44 PM | By Athira V

(moviemax.in) സിനിമയുടെ റിലീസിന് റിവ്യൂ പറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്തിയിലേക്ക് വളര്‍ന്ന താരമാണ് സന്തോഷ് വര്‍ക്കി. കഴിഞ്ഞ രണ്ട് വര്‍ഷമായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഇദ്ദേഹം. ഇടയ്ക്ക് വിവാദപരമായ പ്രസ്താവന നടത്തി സന്തോഷ് വാര്‍ത്തകളുടെ തലക്കെട്ടില്‍ നിറഞ്ഞു. ഇതിനിടെ സമാനമായ രീതിയില്‍ വൈറലായ താരമാണ് അലന്‍ ജോസ് പെരേര. അങ്ങനെ സന്തോഷും പെരേരയും വൈറല്‍ താരങ്ങളായി മാറി.

കുപ്രസിദ്ധിയിലൂടെയാണെങ്കിലും ഇരുവര്‍ക്കും വലിയ അവസരങ്ങളാണ് ലഭിച്ചത്. സന്തോഷ് വര്‍ക്കി ഇപ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബസൂക്ക എന്ന സിനിമയിലും അഭിനയിച്ചിരിക്കുകയാണ്. തിയേറ്ററില്‍ നിന്നും പ്രതീക്ഷിച്ചതിനെക്കാളും പ്രതികരണമാണ് സന്തോഷിന് ലഭിച്ചത്. ഇതിനോട് അനുബന്ധിച്ച് ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരം. ഇടയ്ക്ക് ചിലര്‍ തന്നെ ഹണിട്രാപ്പില്‍ പെടുത്താന്‍ നോക്കിയിട്ടുണ്ടെന്നാണ് സന്തോഷ് വെളിപ്പെടുത്തുന്നത്.

ഇപ്പോഴത്തെ പെണ്ണുങ്ങളെ വിശ്വസിക്കാന്‍ പറ്റില്ല. രണ്ടാഴ്ച മുന്‍പ് യുകെ ബേസ്ഡ് ആയിട്ടുള്ള പെണ്‍കുട്ടി എന്നോട് ചാറ്റ് ചെയ്തിരുന്നു. അവസാനം അവള്‍ ഹണിട്രാപ്പ് ആക്കാന്‍ നോക്കുകയാണ്. വീഡിയോയുടെ മുന്നില്‍ നഗ്‌നനായിട്ട് നില്‍ക്കാനാണ് പറയുന്നത്. പെരേരയോട് ഇതുപോലെ ചോദിച്ചു. അവന്‍ വീഡിയോയ്ക്ക് മുന്നില്‍ അങ്ങനെ പോയി നില്‍ക്കുകയും ചെയ്തു. ഇപ്പോള്‍ ഇരുപത് ലക്ഷം രൂപയാണ് അവര്‍ ചോദിക്കുന്നത്. എനിക്കപ്പോള്‍ തന്നെ കാര്യം മനസിലായി. അതുകൊണ്ട് ഞാന്‍ അവരെ ബ്ലോക്ക് ചെയ്തു. എന്നിട്ട് റിപ്പോര്‍ട്ട് അടിച്ച് കളഞ്ഞു. പെരേര നിന്ന് കൊടുത്തത് കൊണ്ട് അവനോട് ഇരുപത് ലക്ഷമാണ് ചോദിക്കുന്നത്.

മെസേഞ്ചറിലൂടെയും മറ്റുമൊക്കെ ഇപ്പോള്‍ നടക്കുന്നത് ഹണിട്രാപ്പാണ്. ശരിക്കും അത് ട്രാപ്പാണ്. ഒരു ആഴ്ച സംസാരിച്ചതാണ്. പെട്ടെന്ന് നഗ്‌നനായിട്ട് നില്‍ക്കാന്‍ പറയുന്നത്. അതൊരു ട്രാപ്പ് ആണെന്ന് ഞാന്‍ പറഞ്ഞതാണ്. എവിടം വരെ പോകുമെന്ന് നോക്കാമെന്ന് പറഞ്ഞ് പുള്ളി കണ്ടോണ്ടിരുന്നു. എന്നിട്ട് പുള്ളി തന്നെ തുണി ഊരി കാണിച്ചിട്ട് ഇപ്പോള്‍ ഇരുപത് ലക്ഷമാണ് ചോദിക്കുന്നത്. പുള്ളി ഇതാരോടും പറയില്ല. രഹസ്യമാക്കി വെച്ചതാണ്. പിന്നെ അവര്‍ വീഡിയോ ഇടുവാണെങ്കില്‍ ഇട്ടോട്ടോ, അങ്ങനെ കൂടി ഫേമസ് ആവട്ടെ, ചിലപ്പോള്‍ യെസ്മ സീരിസിലേക്ക് വിളിക്കാനും സാധ്യതയുണ്ട്. അല്ലാതെ ഇരുപത് ലക്ഷം എവിടുന്ന് കൊടുക്കാനാണെന്ന് പെരേര ചോദിച്ചതായി സന്തോഷ് പറയുന്നു.

ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കുന്നത് നിര്‍ത്തി. നേരത്തെ ഞാനൊരു ഇന്റിമേറ്റ് സീന്‍ ചെയ്തിരുന്നു. കഥാപാത്രമായി ചെയ്യുന്നതാണെങ്കിലും ആളുകള്‍ അത് പ്രശ്നമാക്കി. ഈ ട്രാന്‍സ്ജെന്‍ഡറിനെ ഞാന്‍ കണ്ടിട്ടില്ല. പക്ഷേ എന്റെ പേരില്‍ വന്ന കഥകള്‍ കണ്ടില്ലേ. പെരേര ഒരു കാര്യവും തുറന്ന് പറയില്ല. പക്ഷേ ഞാന്‍ എല്ലാം പറയും. എനിക്കൊരു അവാര്‍ഡ് കിട്ടിയത് അവന് ഇഷ്ടപ്പെട്ടില്ല. അവാര്‍ഡ് ജൂറിയെ വിളിച്ചിട്ട് അവനും വേണമെന്ന് ആവശ്യപ്പെട്ടു. എന്നെ ഒരാള്‍ വിളിച്ചിട്ട് അമ്പതിനായിരം രൂപ തരുവാണേല്‍ അവാര്‍ഡ് തരാമെന്ന് പറഞ്ഞിരുന്നു.

അങ്ങനെയാണെങ്കില്‍ തനിക്കിത് നേരത്തെ ഒപ്പിക്കാന്‍ സാധിക്കുമായിരുന്നുവെന്നാണ് സന്തോഷ് വ്യക്തമാക്കുന്നത്. മോഹൻലാലിൻ്റെ ആറാട്ട് എന്ന സിനിമയെ കുറിച്ച് ക്യാമറയ്ക്ക് മുന്നിൽ അഭിപ്രായം പറഞ്ഞാണ് സന്തോഷ് വർക്കി ശ്രദ്ധേയനാവുന്നത്. ഇതോടെ ആറാട്ടണ്ണൻ എന്ന പേരും താരത്തിന് ലഭിച്ചു. പിന്നീട് റിലീസിനെത്തുന്ന എല്ലാ സിനിമകളെ കുറിച്ചും അഭിപ്രായം രേഖപ്പെടുത്തി സന്തോഷ് വരാൻ തുടങ്ങി. ഇടയ്ക്ക് നടി നിത്യ മേനോൻ അടക്കമുള്ള നടിമാരെ ഫോണിൽ വിളിച്ച് ശല്യം ചെയ്തതിൻ്റെ പേരിൽ സന്തോഷ് വിമർശിക്കപ്പെട്ടിരുന്നു.

#santhoshvarkey #reveals #somebody #askd #20lakh #ad #how #he #faced #honeytrap

Next TV

Related Stories
'നാട് വികസിച്ചാൽ മതിയായിരുന്നു,  ഏത് പാർട്ടി വഴിയെങ്കിലും ഉണ്ടായാൽ മതി'; ബിജെപി വിജയത്തിൽ ഗോകുൽ സുരേഷ്

Dec 14, 2025 01:53 PM

'നാട് വികസിച്ചാൽ മതിയായിരുന്നു, ഏത് പാർട്ടി വഴിയെങ്കിലും ഉണ്ടായാൽ മതി'; ബിജെപി വിജയത്തിൽ ഗോകുൽ സുരേഷ്

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം , തിരുവനന്തപുരത്തെ ബിജെപി വിജയം , ഗോകുൽ...

Read More >>
പൾസർ സുനി പറഞ്ഞ മാ‍ഡം കാവ്യമാധവൻ? ക്വട്ടേഷനൻ നൽകിയതും ഇവൾ; ദിലീപല്ല ​ഗൂഢാലോചന ന‌ടത്തിയതെങ്കിൽ പിന്നെ ആര്?

Dec 14, 2025 01:25 PM

പൾസർ സുനി പറഞ്ഞ മാ‍ഡം കാവ്യമാധവൻ? ക്വട്ടേഷനൻ നൽകിയതും ഇവൾ; ദിലീപല്ല ​ഗൂഢാലോചന ന‌ടത്തിയതെങ്കിൽ പിന്നെ ആര്?

പൾസർ സുനി പറഞ്ഞ മാ‍ഡം ആര്? നടിയെ ആക്രമിച്ച കേസ്, ക്വട്ടേഷനൻ നൽകിയത് ദിലീപല്ല...

Read More >>
 തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ദിലീപ്; പൊന്നുംകുടം സമർപ്പിച്ചു

Dec 13, 2025 10:59 AM

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ദിലീപ്; പൊന്നുംകുടം സമർപ്പിച്ചു

ളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ, ദർശനം നടത്തി നടൻ...

Read More >>
Top Stories










News Roundup