(moviemax.in) മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരായി മാറിയ നിരവധി നടിമാരുണ്ട്. അസിനും നയന്‍താരയും അമല പോളുമെല്ലാം ഇക്കൂട്ടത്തില്‍ ചിലരാണ്. അങ്ങനെ തമിഴിലും തെലുങ്കിലുമെല്ലാം കയ്യടി നേടിയ മലയാളി നടിയാണ് അനുപമ പരമേശ്വരന്‍. ഇന്ന് തെന്നിന്ത്യയിലെ തിരക്കുള്ള നായികയാണ് ഈ മലയാളി പെണ്‍കുട്ടി. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് അനുപമ പരമേശ്വരന്‍.
ഇപ്പോഴിതാ അനുപമ പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. തെന്നിന്ത്യന്‍ സിനിമയിലെ യുവതാരവും, സൂപ്പര്‍ താരം വിക്രമിന്റെ മകനുമായ ധ്രുവ് വിക്രമും അനുപമയും പ്രണയത്തിലാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇരുവരും പങ്കിടുന്ന സ്‌പോട്ടിഫൈ പ്ലേലിസ്റ്റ് പുറത്ത് വന്നതോടെയാണ് ചര്‍ച്ചകള്‍ ഉടലെടുത്തത്. അനുപമയേയും ധ്രൂവിനേയും പോലുള്ള രണ്ട് പേര്‍ ചന്ദ്രന് കീഴെ ചുംബിക്കുന്നതാണ് പ്ലേ ലിസ്റ്റിന്റെ പ്രൊഫൈല്‍ ചിത്രം.
പ്ലേ ലിസ്റ്റും ചിത്രവും ലീക്ക് ആയതോടെ ആരാധകര്‍ സംഭവം വൈറലാക്കുകയായിരുന്നു. അനുപമയും ധ്രുവും പ്രണയത്തിലാണെന്നാണ് ആരാധകര്‍ പറയുന്നത്. സംഭവം വലിയാരു ചര്‍ച്ചയായി മാറിയതോടെ പ്ലേ ലിസ്റ്റ് പ്രൈവറ്റ് ആക്കിയിരിക്കുകയാണ് ബ്ലൂമൂണ്‍ എന്ന പേരിലാണ് ഇരുവരും പ്ലേ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.
അതേസമയം ഇരുവരും പ്രണത്തിലാണോ അതോ പുതിയ സിനിമയുടെ പ്രൊമോഷനോ പിആര്‍ സ്റ്റണ്ടോ ആകാനും സാധ്യതയുണ്ടെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. 'ഇവര്‍ പ്രണയത്തിലാണെങ്കില്‍, ഇവര്‍ നല്ലൊരു ജോഡി തന്നെയാണ്' എന്നായിരുന്നു കമന്റ്. അതേസമയം ഇരുവരും പ്രണയത്തിലാണെങ്കില്‍ സ്വന്തം പേര് തന്നെ ഉപയോഗിച്ച് പ്ലേ ലിസ്റ്റ് ഉണ്ടാക്കുമായിരുന്നുവോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
അനുപമയും ധ്രുവും പ്രണയത്തിലാവുകയാണെങ്കില്‍ രണ്ട് യൂണിവേഴ്‌സ് ഒന്നാവുകയാണെന്നാണ് അര്‍ത്ഥമെന്നും ചിലര്‍ പറയുന്നു. അച്ഛനെ പോലെ മലയാളി പെണ്‍കുട്ടിയെ മകനും കണ്ടെത്തിയിരിക്കുകയാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു. വിക്രമിന്റെ ഭാര്യ മലയാളിയാണ്.
അതേസമയം അനുപമയും ധ്രുവ് വിക്രമും ഇപ്പോള്‍ ബൈസണ്‍ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുകയാണ്. ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള പിആര്‍ സ്റ്റണ്ട് ആണോ പ്രണയ വാര്‍ത്തയെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. അതേസമയം മാരി സെല്‍വരാജ് ആണ് സിനിമയുടെ സംവിധാനം. അദ്ദേഹത്തെപ്പോലെ ശക്തമായ രാഷ്ട്രീയബോധമുള്ളൊരു സംവിധായകന്‍ ഇത്തരം വിലകുറഞ്ഞ പിആര്‍ തന്ത്രങ്ങള്‍ പയറ്റില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്തായാലും സംഭവം സോഷ്യല്‍ മീഡിയയെ തീ പിടിപ്പിച്ചിരിക്കുകയാണ്.
അതേസമയം ഡ്രാഗണ്‍ ആണ് അനുപമയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പ്രദീപ് രംഗനാഥന്‍ ആണ് സിനിമയിലെ നായകന്‍. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയിരുന്നു. അനുപമയുടെ റിലീസ് കാത്തു നില്‍ക്കുന്ന ചിത്രമാണ് ബൈസണ്‍. മലയാളത്തില്‍ അനുപമയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ കുറുപ്പ് ആണ്. അനുപമയുടെ തിരിച്ചുവരവിന് കാത്തിരിക്കുകയാണ് മലയാളികള്‍.
ഇക്കൊല്ലം അനുപമ മലയാളത്തിലേക്ക് തിരികെ വരും. പെറ്റ് ഡിറ്റക്ടീവ്, ജെഎസ്‌കെ എന്നീ ചിത്രങ്ങളാണ് മലയാളത്തില്‍ ഇക്കൊല്ലം അനുപമയുടേതായി അണിയറയിലുള്ളത്. തമിഴില്‍ ബൈസണിന് ശേഷം ലോക്ക്ഡൗണ്‍ എന്ന ചിത്രവും തെലുങ്കില്‍ പറദ എന്ന സിനിമയും അണിറയിലുണ്ട്. ധ്രുവ് വിക്രം ഒടുവിലായി അഭിനയിച്ചത് മഹാന്‍ എന്ന ചിത്രത്തിലാണ്. ചിത്രത്തില്‍ വിക്രമായിരുന്നു നായകന്‍.
#anupamaparameswaran #dhruvvikram #love #their #shared #spotify #playlist #sparks #rumours