ആ അമ്മാവന്‍ എന്നെ പിടിച്ച് മടിയിലിരുത്തും, എന്നിട്ട്... ; അയാള്‍ എന്താണ് ചെയ്തിരുന്നതെന്ന് മനസിലായത് രണ്ട് വര്‍ഷം മുമ്പ്!

ആ അമ്മാവന്‍ എന്നെ പിടിച്ച് മടിയിലിരുത്തും, എന്നിട്ട്... ; അയാള്‍ എന്താണ് ചെയ്തിരുന്നതെന്ന് മനസിലായത് രണ്ട് വര്‍ഷം മുമ്പ്!
Apr 11, 2025 02:05 PM | By Athira V

കാലം എത്രയൊക്കെ മുന്നോട്ട് വന്നിട്ടും സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ അവസാനമായിട്ടില്ല. ഇന്നും കുട്ടിക്കാലം മുതല്‍ സ്ത്രീകള്‍ ചൂഷണം നേരിടുന്നുണ്ട്. പലപ്പോഴും മുതിര്‍ന്ന ആളുകളില്‍ നിന്നും അടുത്ത ബന്ധുക്കളില്‍ നിന്നുമാണ് അതിക്രമങ്ങള്‍ നേരിടേണ്ടി വരിക. അത്തരം അനുഭവങ്ങള്‍ ഇരകളുടെ മാനസികാവസ്ഥയെ സാരമായി തന്നെ ബാധിക്കും. ഒരിക്കലും മായാത്തൊരു മുറിവായി അതെന്നും മനസിലുണ്ടാകും.

ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്ത് നേരിട്ടൊരു ദുരനുഭവം പങ്കുവെക്കുകയാണ് നടി ചാഹത്ത് ഖന്ന. ഹൗട്ടര്‍ഫളൈയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചാഹത്ത് ഖന്ന മനസ് തുറന്നത്.

''ഒന്നോ രണ്ടോ തവണ സംഭവിച്ചിട്ടുണ്ട്. എനിക്ക് അന്ന് മനസിലായില്ല. ആരോ തൊട്ടിട്ട് കടന്നു പോയി. പ്രായമായവര്‍ക്ക് അങ്ങനൊരു ശീലമുണ്ട്. എന്തുകൊണ്ടെന്ന് അറിയില്ല. ചെറുപ്പക്കാർ അങ്ങനെ ചെയ്യുന്നത് കുറവാണ്. പക്ഷെ പ്രായമായവര്‍ക്ക് ആ ശീലമുണ്ട്. ഞാനത് കുറേ പറഞ്ഞ് കേട്ടിട്ടുമുണ്ട്. ഞാന്‍ വളരെ ചെറുപ്പമായിരുന്നപ്പോള്‍ എനിക്കും സംഭവച്ചിട്ടുണ്ട്. ഞങ്ങളുടെ സൊസൈറ്റിയില്‍ ഒരു അമ്മാവന്‍ ഉണ്ടായിരുന്നു. അയാള്‍ എന്നെ പിടിച്ച് മടിയില്‍ ഇരുത്തുമായിരുന്നു. അതൊരു ബംഗാളി അങ്കിളാണ്'' ചാഹത്ത് ഖന്ന പറയുന്നു.


''അദ്ദേഹം മിഠായികളും ചോക്ലേറ്റുമൊക്കെ തരും. എനിക്ക് ഒന്നും മനസിലായിരുന്നില്ല. രണ്ട് വര്‍ഷം മുമ്പാണ് ഞാന്‍ അറിയുന്നത്. ഞാനൊരു ബാല്യകാല സുഹൃത്തിനെ കണ്ടുമുട്ടി. അവളാണ് പറയുന്നത് ഒരു പെണ്‍കുട്ടി ആ അമ്മാവനെതിരെ ലൈംഗിക അതിക്രമത്തിന് കേസ് കൊടുത്തുവെന്ന്. അപ്പോഴാണ് അയാള്‍ എന്നോടും ഇത് തന്നെയാണ് ചെയ്തിരുന്നതെന്ന് ഞാന്‍ തിരിച്ചറിയുന്നത്. ആ പെണ്‍കുട്ടിയ്ക് അന്നത്തെ എന്നേക്കാളും പ്രായമുണ്ട്. അതിനാല്‍ അയാള്‍ എന്താണ് ചെയ്യുന്നതെന്ന് അവള്‍ക്ക് മനസിലായി'' ചാഹത്ത് ഖന്ന പറയുന്നു.

''ആ കഥ കേട്ടപ്പോള്‍ എനിക്ക് വിറയലുണ്ടായി. നിനക്കറിയുമോ, എനിക്ക് ഇത് സംഭവിച്ചിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് മാത്രമാണ് ഞാനത് തിരിച്ചറിയുന്നത്. ആദ്യത്തെ അനുഭവമാണ്. അതിനാല്‍ എന്താണ് സംഭവിച്ചതെന്ന് പോലും തിരിച്ചറിയാനായിരുന്നില്ല. ദൈവത്തിന് നന്ദി. ഇന്നത്തെ കുട്ടികളോട് ഇതൊക്കെ പറഞ്ഞു കൊടുക്കാറുണ്ട്. എന്റെ മകളെ സ്‌കൂളില്‍ പഠിപ്പിക്കുന്നുണ്ട്. എന്താണ് ഗുഡ് ടച്ചെന്നും എന്താണ് ബാഡ് ടച്ചെന്നും അവരെ പഠിപ്പിക്കുന്നുണ്ട്. എനിക്കത് ആദ്യ അനുഭവം ആയിരുന്നു. അതിനാല്‍ അതേക്കുറിച്ചുള്ള വ്യക്തമായ ഓര്‍മ്മകളില്ല'' എന്നും ചാഹത്ത് ഖന്ന പറയുന്നു.


#chahhattkhanna #reveals #uncle #used #make #her #sit #lap #she #realised #what #he #did #only #two

Next TV

Related Stories
ലിംഗത്തിന്റെ ചിത്രം അയക്കുന്നവർക്ക് കാണികളുടെ കൈയടി; ചിരഞ്ജീവിക്കെതിരെ ആഞ്ഞടിച്ച് ചിന്മയി ശ്രീപാദ

Jan 28, 2026 10:42 AM

ലിംഗത്തിന്റെ ചിത്രം അയക്കുന്നവർക്ക് കാണികളുടെ കൈയടി; ചിരഞ്ജീവിക്കെതിരെ ആഞ്ഞടിച്ച് ചിന്മയി ശ്രീപാദ

ലിംഗത്തിന്റെ ചിത്രം അയക്കുന്നവർക്ക് കാണികളുടെ കൈയടി; ചിരഞ്ജീവിക്കെതിരെ ആഞ്ഞടിച്ച് ചിന്മയി...

Read More >>
വിജയ് ചിത്രം 'ജനനായകൻ' വീണ്ടും പ്രതിസന്ധിയിൽ; റിലീസ് അനുമതി നിഷേധിച്ച് മദ്രാസ് ഹൈക്കോടതി

Jan 27, 2026 11:00 AM

വിജയ് ചിത്രം 'ജനനായകൻ' വീണ്ടും പ്രതിസന്ധിയിൽ; റിലീസ് അനുമതി നിഷേധിച്ച് മദ്രാസ് ഹൈക്കോടതി

വിജയ് ചിത്രം 'ജനനായകൻ' വീണ്ടും പ്രതിസന്ധിയിൽ; റിലീസ് അനുമതി നിഷേധിച്ച് മദ്രാസ്...

Read More >>
കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ ചിത്രം 'ജോക്കി' ജനുവരി 23 മുതൽ തിയേറ്ററുകളിലേക്ക്

Jan 21, 2026 02:28 PM

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ ചിത്രം 'ജോക്കി' ജനുവരി 23 മുതൽ തിയേറ്ററുകളിലേക്ക്

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ ചിത്രം 'ജോക്കി' ജനുവരി 23 മുതൽ...

Read More >>
'ജനനായക'ന്റെ സെൻസർ സർട്ടിഫിക്കറ്റ് കേസ് വീണ്ടും മാറ്റിവെച്ചു

Jan 20, 2026 07:52 PM

'ജനനായക'ന്റെ സെൻസർ സർട്ടിഫിക്കറ്റ് കേസ് വീണ്ടും മാറ്റിവെച്ചു

'ജനനായക'ന്റെ സെൻസർ സർട്ടിഫിക്കറ്റ് കേസ് വീണ്ടും...

Read More >>
Top Stories










News Roundup