പേഴ്സണലാണോ പ്രൊഫഷണലാണോ? ഇന്റർവ്യൂവിൽ കുടുംബത്തെ കുറിച്ച് ചോദ്യം, ആകെ കൺഫ്യൂഷനിലായി യുവതി!

പേഴ്സണലാണോ പ്രൊഫഷണലാണോ? ഇന്റർവ്യൂവിൽ കുടുംബത്തെ കുറിച്ച് ചോദ്യം, ആകെ കൺഫ്യൂഷനിലായി യുവതി!
Apr 9, 2025 12:51 PM | By Jain Rosviya

(moviemax.in) ജോലിക്കായുള്ള ഇന്റർവ്യൂവിൽ പലപ്പോഴും തികച്ചും പ്രൊഫഷണലായിട്ടുള്ള ചോദ്യങ്ങളായിരിക്കും ചോദിക്കുക. ചെയ്യേണ്ടുന്ന ജോലി സംബന്ധിച്ചും എക്സ്പീരിയൻസ് സംബന്ധിച്ചും മാത്രം ചോദ്യം ചോദിക്കുന്നവരുണ്ടാകും.

എന്നാൽ, ഇന്ന് എന്താണ് ഇന്റർവ്യൂ ചെയ്യുന്നവർ ഉദ്ദേശിക്കുന്നത് എന്ന് നമുക്ക് ചിലപ്പോൾ മനസിലാവണം എന്നില്ല. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെടുന്നത്.

ട്രിക്കി ആയിട്ടുള്ള ചോദ്യങ്ങളിലൂടെ അഭിമുഖത്തിന് എത്തുന്നവരെ മനസിലാക്കാനും അവരെ കുടുക്കാനും ഒക്കെ ഇന്ന് പല അഭിമുഖങ്ങളിലും ശ്രമങ്ങൾ ഉണ്ടാവാറുണ്ട്. അതാണ് ഇവിടെയും നടന്നത് എന്നാണ് കരുതുന്നത്. 

അക്കൗണ്ടിം​ഗ് ജോലിക്കാണ് യുവതി ശ്രമിക്കുന്നത്. അതിനിടയിൽ തന്നോട് അവർ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചു. ഇത് പേഴ്സണലാണോ പ്രൊഫഷണലാണോ എന്ന് മനസിലാവുന്നില്ല. പ്രൊഫഷണലായിരിക്കാം, താൻ കുറച്ച് വർഷമായി അമ്മയാണ് എന്നും ജോലിയില്ലാതെയിരിക്കുകയാണ് എന്നും യുവതി കുറിച്ചിട്ടുണ്ട്.

ഇനി എന്താണ് ചോദ്യം എന്നല്ലേ? 'കുടുംബം എന്നാൽ നിങ്ങൾക്ക് എന്താണ്, ഇപ്പോൾ നിങ്ങൾ കുടുംബത്തിന് വേണ്ടി എത്രനേരമാണ് ചെലവഴിക്കുന്നത്' എന്നായിരുന്നു യുവതിയോട് ചോദിച്ചിരിക്കുന്ന ചോദ്യം. 

നിരവധിപ്പേർ‌ യുവതിയുടെ പോസ്റ്റിന് കമന്റുകൾ നൽകിയിട്ടുണ്ട്. പലതരത്തിലാണ് ആളുകൾ കമന്റുകൾ നൽകിയത്. ചിലർ പറഞ്ഞത് കുടുംബത്തിന് വേണ്ടി അധികം സമയം ചെലവഴിക്കുന്നവരാണെങ്കിൽ ജോലി കിട്ടാതെയിരിക്കാം എന്നാണ്.

എന്നാൽ, മറ്റ് ചിലർ, 'ഇത്തരം ചോദ്യങ്ങൾ ചോദിക്കേണ്ട കാര്യമില്ല. ജോലിക്കോ തനിക്ക് ഓഫർ ചെയ്തിരിക്കുന്ന പൊസിഷനോ ആയി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മാത്രമേ മറുപടി തരാൻ കഴിയൂ എന്ന് പറയൂ' എന്ന് ഉപദേശിച്ചിട്ടുണ്ട്.

#Question #family #interview #young #woman #completely #confused

Next TV

Related Stories
എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

Oct 29, 2025 02:59 PM

എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ...

Read More >>
പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

Oct 14, 2025 08:50 AM

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി...

Read More >>
'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

Oct 9, 2025 01:14 PM

'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

'വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി കാന്താരി അൽഫാം മന്തി...

Read More >>
ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

Oct 3, 2025 02:37 PM

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി...

Read More >>
'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

Oct 2, 2025 04:38 PM

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ...

Read More >>
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
Top Stories

News Roundup

https://moviemax.in/-