പ്രഭാതം തുടങ്ങുന്നത് സ്വന്തം മൂത്രം കുടിച്ച്; ചർച്ചയായി മുന്‍ മോഡലിന്റെ വെളിപ്പെടുത്തൽ

പ്രഭാതം തുടങ്ങുന്നത് സ്വന്തം മൂത്രം കുടിച്ച്; ചർച്ചയായി മുന്‍ മോഡലിന്റെ വെളിപ്പെടുത്തൽ
Apr 4, 2025 09:10 AM | By Athira V

( moviemax.in ) എല്ലാ ദിവസവും തന്റെ ദിനചര്യകൾ ആരംഭിക്കുന്നത് സ്വന്തം മൂത്രം കുടിച്ചു കൊണ്ടാണെന്ന മുൻ ഫാഷൻ മോഡലും സ്വയം പ്രഖ്യാപിത വെൽനസ് വിദഗ്ദ്ധനുമായ ട്രോയ് കേസിയുടെ വെളിപ്പെടുത്തൽ ചർച്ചയാവുന്നു. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 'റിപ്പ്ഡ് അറ്റ് 50: എ ജേർണി ടു സെൽഫ് ലവ്' എന്ന കൃതിയുടെ രചയിതാവായ കേസി, വർഷങ്ങളായി ഈ രീതിയാണ് പിന്തുടരുന്നതത്രെ. ഇത് കാര്യമായ ആരോഗ്യഗുണങ്ങൾ നൽകുമെന്നാണ് ഇയാൾ അവകാശപ്പെടുന്നത്.

തൻ്റെ ഈ ശീലത്തെക്കുറിച്ച് ട്രോയ് കേസി വിശദീകരിക്കുന്നത് സ്വയം മനസ്സിലാക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് ഇതെന്നാണ്. കൂടാതെ മൂത്രത്തിൽ സ്റ്റെം സെല്ലുകൾ, അമിനോ ആസിഡുകൾ, ആന്റിബോഡികൾ എന്നിവയുണ്ടെന്നും ഇത് ശരീരത്തിന് ഗുണകരമാണെന്നും ട്രോയ് കേസി അവകാശപ്പെടുന്നു.

മൂത്രചികിത്സയെക്കുറിച്ച് കേസി ആദ്യമായി മനസ്സിലാക്കിയത് ഒരു ശ്വസന പരിശീലകനിൽ നിന്നാണത്രെ. യൂറിൻ ലൂപ്പിംഗ് രീതിയിലൂടെ തന്റെ രോഗങ്ങൾ ഭേദമായതായാണ് ഇയാൾ അവകാശപ്പെടുന്നത്. ഒരു പ്രത്യേക കാലയളവിലേക്ക് മൂത്രവും വെള്ളവും മാത്രം കഴിക്കുന്നത് ഈ ചികിത്സാരീതിയുടെ ഭാഗമാണ്. വിവാദമായ ഈ ചികിത്സാരീതിയുടെ ശക്തമായ വക്താവാണ് കേസി ഇപ്പോൾ.

പ്രത്യേക രീതിയിലാണ് കേസി തന്റെ ദിനചര്യ പിന്തുടരുന്നത്. പ്രഭാത മൂത്രത്തിന്റെ ആദ്യഭാഗവും അവസാനഭാഗവും ഉപേക്ഷിക്കുകയും മധ്യഭാഗം ഒരു കപ്പിലോ ജാറിലോ ശേഖരിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ശേഖരിക്കപ്പെടുന്ന മൂത്രത്തിലാണ് ഏറ്റവും കൂടുതൽ സ്റ്റെം സെല്ലുകൾ അടങ്ങിയിരിക്കുന്നതെന്ന് ഇയാൾ വിശ്വസിക്കുന്നു. എന്തായാലും, ഇതുമായി ബന്ധപ്പെട്ട ചൂടേറിയ ചർച്ചയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ നടക്കുന്നത്.

എന്നാൽ, ഇതുമായി ബന്ധപ്പെട്ട എതിർ അഭിപ്രായങ്ങളും ശക്തമാണ്. 'ദി ഏജ്‌ലെസ് റെവല്യൂഷൻ' എന്ന കൃതിയുടെ രചയിതാവുമായ ഡോ. മൈക്കൽ അസീസ്, മൂത്രം കുടിക്കുന്നത് നിർജ്ജലീകരണത്തിനും മറ്റും കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകുന്നു.

മൂത്രത്തിൽ കൂടുതലും വെള്ളവും ഉപ്പും അടങ്ങിയിരിക്കുന്നത് നിർജ്ജലീകരണത്തിന് കാരണമാകുമെന്നും മൂത്രം കുടിക്കുമ്പോൾ വൃക്കകൾ ശരീരത്തിൽ നിന്നും നീക്കം ചെയ്ത വിഷവസ്തുക്കളെ വീണ്ടും ശരീരത്തിന് ഉള്ളിലേക്ക് കയറ്റി വിടുകയാണ് ചെയ്യുന്നതെന്നും ഡോ. മൈക്കൽ അസീസ് വ്യക്തമാക്കുന്നുണ്ട്.

#morning #starts #with #drinking #own #urine #says #troy #casey #exmodel

Next TV

Related Stories
'അയ്യോ എന്റെ അച്ഛനെ മകൻ തിന്നേ...'; മുറിയിലെത്തിയപ്പോൾ കണ്ട കാഴ്ച, ചിതാഭസ്മം വാരിത്തിന്ന് കുട്ടി, ഞെട്ടി യുവതി

Apr 3, 2025 09:05 PM

'അയ്യോ എന്റെ അച്ഛനെ മകൻ തിന്നേ...'; മുറിയിലെത്തിയപ്പോൾ കണ്ട കാഴ്ച, ചിതാഭസ്മം വാരിത്തിന്ന് കുട്ടി, ഞെട്ടി യുവതി

കുഞ്ഞിനെ മുറിയിൽ തനിച്ചാക്കി വസ്ത്രങ്ങൾ മാറ്റിവെക്കാൻ പോയതായിരുന്നത്രെ...

Read More >>
'വെറും വടയല്ല പറക്കുന്ന വട', ഭക്ഷണപ്രേമികളെ അമ്പരപ്പിച്ച് കച്ചവടക്കാരൻ; വൈറൽ വീഡിയോ

Apr 3, 2025 11:42 AM

'വെറും വടയല്ല പറക്കുന്ന വട', ഭക്ഷണപ്രേമികളെ അമ്പരപ്പിച്ച് കച്ചവടക്കാരൻ; വൈറൽ വീഡിയോ

അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി...

Read More >>
  സീറ്റ് ഒഴിഞ്ഞു കൊടുക്കാൻ ആവശ്യപ്പെട്ട സ്ത്രീയോട് അപമര്യാദയായി പെരുമാറി...ഒടുവിൽ അത് സംഘർഷത്തിലേക്ക് നയിച്ചു... വീഡിയോ വൈറൽ..

Apr 3, 2025 08:51 AM

സീറ്റ് ഒഴിഞ്ഞു കൊടുക്കാൻ ആവശ്യപ്പെട്ട സ്ത്രീയോട് അപമര്യാദയായി പെരുമാറി...ഒടുവിൽ അത് സംഘർഷത്തിലേക്ക് നയിച്ചു... വീഡിയോ വൈറൽ..

വീഡിയോ ചിത്രീകരിച്ച യുവതി, ,നിങ്ങൾ അല്പം ശാന്തനായി ഇരിക്കൂ വലിയ ആളാകൂവെന്ന്' ഉപദേശിക്കുന്നതും...

Read More >>
എന്റമ്മേ എന്നെ വിടോ; റീൽ ചിത്രീകരിക്കവേ പെൺകുട്ടിയുടെ മുടിയിൽ പിടിച്ച് വലിച്ച് കുരങ്ങൻ

Apr 2, 2025 10:13 PM

എന്റമ്മേ എന്നെ വിടോ; റീൽ ചിത്രീകരിക്കവേ പെൺകുട്ടിയുടെ മുടിയിൽ പിടിച്ച് വലിച്ച് കുരങ്ങൻ

കുരങ്ങന് ഇതൊന്നും അത്ര ഇഷ്ടപ്പെടുന്നില്ല എന്നാണ് അതിന്റെ ഭാവം കാണുമ്പോൾ...

Read More >>
നിമിഷങ്ങൾക്കുള്ളിൽ നെറ്റിയിലും കവിളത്തും മുറിവേറ്റതിന്റെ പാടുകൾ, സിക്ക് ലീവ് കിട്ടാൻ പറ്റിയ മേക്കപ്പ്, വിമർശനം

Apr 2, 2025 09:05 PM

നിമിഷങ്ങൾക്കുള്ളിൽ നെറ്റിയിലും കവിളത്തും മുറിവേറ്റതിന്റെ പാടുകൾ, സിക്ക് ലീവ് കിട്ടാൻ പറ്റിയ മേക്കപ്പ്, വിമർശനം

പൂനെയിൽ നിന്നുള്ള ഒരു മേക്കപ്പ് ആർട്ടിസ്റ്റാണ് എങ്ങനെ വ്യാജമായി മുറിവുകളുണ്ടാക്കിയ ശേഷം കബളിപ്പിച്ച് സിക്ക് ലീവ് എടുക്കാം എന്നതിനെ കുറിച്ച്...

Read More >>
ദേ പാമ്പ്...!! ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ യുവതിയുടെ കാലിന് അടുത്ത് എട്ടടി നീളമുള്ള മൂര്‍ഖൻ; വീഡിയോ വൈറൽ

Mar 31, 2025 12:35 PM

ദേ പാമ്പ്...!! ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ യുവതിയുടെ കാലിന് അടുത്ത് എട്ടടി നീളമുള്ള മൂര്‍ഖൻ; വീഡിയോ വൈറൽ

പാർക്കിലൂടെ നടക്കുന്നതിനിടയിൽ യെഷി ഡെമ മനോഹരമായ പശ്ചാത്തലത്തിൽ തന്‍റെ ചിത്രം പകർത്താനായി ഒരു സ്ഥലത്ത്...

Read More >>
Top Stories

News Roundup