(moviemax.in) പ്രായമായവര്‍ക്കും സ്ത്രീകൾക്കും കൊച്ചു കുട്ടികൾക്കും വേണ്ടി സീറ്റ് ഒഴിഞ്ഞ് കൊടുക്കുകയെന്നത് ഒരു സംസ്കാരത്തിന്‍റെ ഭാഗമാണ്. ഒരു സമൂഹം പ്രായമായവരെയും സ്ത്രീകളെയും കുട്ടികളെയും എങ്ങനെ പരിഗണിക്കുന്നവെന്നതിന്‍റെ ഒരുദാഹരണം കൂടിയാണ് ഈയൊരു പ്രവര്‍ത്തി. എന്നാല്‍, ദില്ലി മെട്രോയില്‍ സീറ്റൊഴിഞ്ഞ് നല്‍കാന്‍ ആവശ്യപ്പെട്ട ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറുന്ന ഒരു യുവാവിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ഒപ്പം യാത്ര ചെയ്തിരുന്ന സ്ത്രീകൾ ആവശ്യപ്പെട്ടിട്ടും സീറ്റ് ഒഴിഞ്ഞ് കൊടുക്കാന്‍ ഇയാൾ തയ്യാറായില്ല. സഹയാത്രികരെല്ലാവരും ആവശ്യമുന്നയിച്ചതോടെ 'വലിയ വ്യക്തിയാകൂ, സീറ്റ് ഉപേക്ഷിക്കൂ' എന്ന് ആക്രോശിച്ച് കൊണ്ട് ഇയാൾ ഒടുവില്‍ സീറ്റ് ഒഴിഞ്ഞ് കൊടുത്തു. ഇതിനിടെ യുവാവും യുവതിയും പരസ്പരം കളിയാക്കലുകൾ തുടർന്നത് കോച്ചില്‍ ചെറിയ സംഘര്‍ഷം സൃഷ്ടിച്ചു.
ഒടുവില്‍ ഒരു സഹയാത്രികന്‍ ഇരിക്കുന്ന യാത്രക്കാരനെ എഴുന്നേല്‍ക്കാനായി കൈ നീട്ടിക്കൊടുക്കുമ്പോൾ, അദ്ദേഹം എഴുന്നേല്‍ക്കുന്നു. എന്നാല്‍ പരസ്പരമുള്ള കളിയാക്കലുകൾ തുടരുന്നു. ഇതിനിടെ വീഡിയോ ചിത്രീകരിച്ച യുവതി, ,നിങ്ങൾ അല്പം ശാന്തനായി ഇരിക്കൂ വലിയ ആളാകൂവെന്ന്' ഉപദേശിക്കുന്നതും കേൾക്കാം.
#rudely #towards #woman #asked #him #give #seat#eventually #ight#video #viral#new