( moviemax.in ) ലീവെടുക്കാൻ വേണ്ടി പലതരം കള്ളങ്ങൾ പലരും ഓഫീസിൽ വിളിച്ച് പറയാറുണ്ട്. അതിൽ മിക്കവാറും പേരും എടുക്കുന്നത് സിക്ക് ലീവ് ആയിരിക്കും. എന്നാൽ, വ്യാജ സിക്ക് ലീവ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു മേക്കപ്പ് ആർട്ടിസ്റ്റ് ഷെയർ ചെയ്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി വിമർശിക്കപ്പെടുന്നത്.
പൂനെയിൽ നിന്നുള്ള ഒരു മേക്കപ്പ് ആർട്ടിസ്റ്റാണ് എങ്ങനെ വ്യാജമായി മുറിവുകളുണ്ടാക്കിയ ശേഷം കബളിപ്പിച്ച് സിക്ക് ലീവ് എടുക്കാം എന്നതിനെ കുറിച്ച് വീഡിയോ ചെയ്തിരിക്കുന്നത്. ചൂടേറിയ ചർച്ചയ്ക്കാണ് ഇത് സോഷ്യൽ മീഡിയയിൽ തിരികൊളുത്തിയത്.
മേക്കപ്പ് ആർട്ടിസ്റ്റായ പ്രീതം ജുസാർ കൊത്തവാലയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വീഡിയോകൾ പങ്കുവച്ചത്. എന്റർടൈൻമെന്റിന് വേണ്ടിയാണ് താനിത് ചെയ്തത് എന്നാണ് ഇവർ പറയുന്നത്. ആദ്യത്തെ വീഡിയോയിൽ ഇവർ പറയുന്നത്, ഒരു അപകടമുണ്ടായി എന്ന് കാണിക്കാൻ വ്യാജമായി എങ്ങനെ പാടുകൾ ഉണ്ടാക്കാം എന്നാണ്.
ഐടി മാനേജർമാർ ഈ വീഡിയോ കാണരുത് എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഒപ്പം ഇത് തമാശയ്ക്ക് വേണ്ടി ചെയ്യുന്നതാണ് എന്നും ഗൗരവമായി എടുക്കേണ്ടതില്ല എന്നും അവർ പറയുന്നുണ്ട്.
ലീവ് കിട്ടാൻ ബുദ്ധിമുട്ടുന്ന ഐടി പ്രൊഫഷണലുകൾക്ക് വേണ്ടിയാണ് താൻ ഈ വീഡിയോ ചെയ്യുന്നത് എന്നും പ്രീതം പറയുന്നു. വീഡിയോയിൽ കവിളത്തും നെറ്റിയിലും എല്ലാം ഇവർ പരിക്കേറ്റ പാടുകൾ മേക്കപ്പ് ചെയ്ത് വ്യാജമായി ഉണ്ടാക്കിയിരിക്കുന്നതായും കാണാം.
പെട്ടെന്നാണ് വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളും നൽകി. എന്നാൽ, മേക്കപ്പിലുള്ള പ്രീതത്തിന്റെ കഴിവ് അംഗീകരിച്ചു എങ്കിലും ഈ ചെയ്തത് ശരിയായില്ല എന്നാണ് മിക്കവരും വീഡിയോയ്ക്ക് അഭിപ്രായം പറഞ്ഞിരിക്കുന്നത്.
#how #fake #accident #scars #sick #leave #influncers #video #sparks #debate