( moviemax.in ) ചില കാഴ്ചകൾ നമുക്ക് പരിചിതമാണെങ്കിലും ചില സന്ദർഭങ്ങളിൽ അവ ഏറെ ഹൃദയസ്പർശിയായി തോന്നും. അത്തരത്തിൽ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. ഒരച്ഛനും മകനുമാണ് വീഡിയോയിൽ ഉള്ളത്. നൂൽ ഉപയോഗിച്ച് അച്ഛൻ മകന്‍റെ പല്ല് പറിക്കാൻ ശ്രമിക്കുന്നതും കണ്ണീരോടും ഭയത്തോടും കൂടി ഇരിക്കുന്ന മകനെ ധൈര്യപ്പെടുത്താൻ അച്ഛൻ ശ്രമിക്കുന്നതുമായ മനോഹരമായ നിമിഷങ്ങളുമാണ് വീഡിയോയിലുള്ളത്.
@hanumanuthakur എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മകന്‍റെ ഇളകിയ പാൽപ്പല്ല് ഒരു നൂലു കൊണ്ട് പറിച്ചെടുക്കാൻ അച്ഛൻ പ്രയോഗിക്കുന്ന തന്ത്രങ്ങളാണ് വീഡിയോയിൽ. 63 ലക്ഷത്തിലധികം പേർ കണ്ട ഈ ക്ലിപ്പ്, ഒരു ക്ലാസിക് രക്ഷാകർതൃ നിമിഷങ്ങൾ പകർന്നു നൽകുന്നതാണ്.
പല്ലു പറിക്കുന്നതിനായി പല്ലിൽ അച്ഛൻ നൂലിട്ടതും ഭയത്തോടെ കുട്ടിയുടെ കണ്ണുനിറഞ്ഞൊഴുകുന്നത് കാണാം. അവന്‍റെ പേടിയും വേദനയും മനസ്സിലാക്കിയ അച്ഛൻ 'നീ ശക്തനായ ആൺകുട്ടിയാണ്' എന്ന് പറഞ്ഞ് അവനെ ധൈര്യപ്പെടുത്തുന്നു. ആ നിമിഷത്തെ നേരിടാൻ അവനെ പ്രോത്സാഹിപ്പിക്കുന്നു.
അച്ഛൻ പകർന്ന് നൽകിയ ധൈര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പല്ലു പറിക്കുന്നതിനിടയിൽ കണ്ണീരോടെ അവൻ പറയുന്നത്, 'ഞാൻ ശക്തനാണ് എനിക്ക് വേദന എടുക്കുന്നില്ല' എന്നാണ്. കുട്ടിയുടെ കണ്ണീരോടെയുള്ള ഈ വാക്കുകൾ ആണ് സമൂഹ മാധ്യമ ഉപയോക്താക്കളെ ആകർഷിച്ചത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് നീ യഥാർത്ഥത്തിൽ ശക്തനാണ് എന്ന് അഭിപ്രായപ്രകടനങ്ങൾ നടത്തിയത്. കൃത്യമായ ഇടപെടലിലൂടെ കുട്ടിയെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്ത അച്ഛനെയും നിരവധി പേർ അഭിനന്ദിച്ചു.
#video #father #plucking #his #son #teeth #with #yarn #goes #viral