( moviemax.in ) ബോളിവുഡിലെ മുന്‍നിര താരമാണ് കല്‍ക്കി കേക്ല. ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമകളിലും കല്‍ക്കി ഒരിടം കണ്ടെത്തിയിട്ടുണ്ട്. സമാന്തര സിനിമകളിലൂടെയാണ് കല്‍ക്കി കടന്നു വരുന്നുതും താരമാകുന്നതുമെല്ലാം. സിനിമാ ലോകത്തെ കുടുംബ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ് കല്‍ക്കി കടന്നു വരുന്നതും സ്വന്തമായൊരു ഇടം കണ്ടെത്തുന്നതും. തീര്‍ത്തും അന്‍കണ്‍വെന്‍ഷല്‍ ആയ വേഷങ്ങളിലൂടെയാണ് കല്‍ക്കി സ്വന്തമായൊരു ഇടം കണ്ടെത്തുന്നത്.
തന്റെ നിലപാടുകളിലൂടേയും കാഴ്ചപ്പാടുകളിലൂടേയും കല്‍ക്കി കയ്യടി നേടാറുണ്ട്. ഇപ്പോഴിതാ ഒരു നിര്‍മ്മാതാവില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം പങ്കിടുകയാണ് കല്‍ക്കി. തന്നോട് ഒരു നിര്‍മ്മാതാവ് പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നാണ് കല്‍ക്കി പറയുന്നത്. അയാള്‍ അത് പറഞ്ഞത് കേട്ടപ്പോള്‍ തനിക്ക് അയാളെ ഫോര്‍ക്കിന് കുത്താനാണ് തോന്നിയതെന്നും കല്‍ക്കി പറയുന്നുണ്ട്. ബിബിസി വേള്‍ഡ് സര്‍വ്വീസ് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു കല്‍ക്കി.
പ്രമുഖ നിര്‍മ്മാതാവുമായുള്ള സംസാരത്തിനിടെയായിരുന്നു സംഭവം. തന്റെ മുന്‍ കാമുകിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു നിര്‍മ്മാതാവ്. പ്രശസ്തയായ നടിയാണ് അദ്ദേഹത്തിന്റെ മുന്‍കാമുകി. അവര്‍ േെബാട്ടോക്‌സിന് വിധേയയായിട്ടുണ്ട്. ഇതുപോലെ തന്നോടും ചെയ്യാനാണ് അയാള്‍ ആവശ്യപ്പെട്ടതെന്നാണ് കല്‍ക്കി പറയുന്നത്.
''നീ കുറച്ച് ഫില്ലര്‍ ചെയ്ത് നിന്റെ ലാഫ്റ്റര്‍ ലൈന്‍ ശരിയാക്കിയാല്‍ മാത്രം മതി. എനിക്ക് അവനെ ഫോര്‍ക്ക് വച്ച് കുത്താനാണ് തോന്നിയത്. പക്ഷെ ഞാന്‍ ആത്മനിയന്ത്രണം പാലിച്ചു. എന്നാല്‍ ഞാന്‍ ചിരിക്കുന്നതും പൊട്ടിച്ചിരിക്കുന്നതുമൊക്കെ കുറയ്ക്കാം എന്ന് മാത്രം പറഞ്ഞു. ഞാന്‍ എന്നും കുറച്ച് തമാശ കൂടി ചേര്‍ത്താണ് ഇതിനോടൊക്കെ പ്രതികരിക്കാറുള്ളത്'' കല്‍ക്കി പറയുന്നു.
''ഇത് സംഭവിക്കുമ്പോള്‍ എന്റെ പ്രായം 30 കളിലാണ്. അതിനാല്‍ അതൊന്നും ബാധിക്കാത്ത അത്ര ഞാന്‍ അനുഭവിച്ച് കഴിഞ്ഞിരുന്നു. എന്നാല്‍ 20 കാരികളോടും ഇത് പറയുന്നുണ്ടെന്ന് എനിക്കറിയാം. അവര്‍ സമ്മര്‍ദ്ധത്തിലാവുകയും തങ്ങളുടെ മുഖം മാറ്റുകയും ചെയ്യും'' എന്നും കല്‍ക്കി പറയുന്നുണ്ട്. അതേസമയം തന്റെ ശരീലത്തിലെ ചുളിവുകളുടെ കാര്യത്തില്‍ താന്‍ കംഫര്‍ട്ടബിള്‍ ആണെന്നാണ് കല്‍ക്കി പറയുന്നത്.
തന്റെ മുഖത്ത് ഒന്നും ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് കല്‍ക്കി വ്യക്തമാക്കുന്നത്. മുഖത്തെ ചുളിവുകളില്‍ താന്‍ കംഫര്‍ട്ടബിള്‍ ആണ്. ക്യാമറയ്ക്ക് മുമ്പില്‍ നില്‍ക്കുമ്പോഴും ആ വസ്തുതയെ അംഗീകരിക്കാനും അതില്‍ ഒക്കെയായിരിക്കാനും തനിക്ക് സാധിക്കുന്നുണ്ടെന്നും കല്‍ക്കി പറയുന്നു.
ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമകളിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് കല്‍ക്കി. സമാന്തര സിനിമകളിലൂടെയാണ് കല്‍ക്കി താരമാകുന്നത്. പിന്നീട് മുഖ്യധാരയിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ കല്‍ക്കിയിലെ അഭിനേത്രിയെ വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ മുഖ്യധാരയ്ക്ക് സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. എങ്കിലും സമാന്തര സിനിമകളിലൂടെ തന്റെ കഴിവ് പ്രകടിപ്പിക്കാനും കയ്യടി നേടാനും കല്‍ക്കിയ്ക്ക് സാധിച്ചിട്ടുണ്ട്.
ഒടിടി ഷോകളിലൂടേയും കല്‍ക്കി കയ്യടി നേടിയിട്ടുണ്ട്. കല്‍ക്കി ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്തും നിറ സാന്നിധ്യമാണ്. ഇന്ത്യന്‍ സിനിമകള്‍ക്ക് പുറമെ ഇംഗ്ലീഷിലും കല്‍ക്കി അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്. കല്‍ക്കിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ വിഷ്ണുവര്‍ധന്റെ നേസിപ്പയിന്‍ ആണ് ആണ്. പിന്നാലെ ഇംഗ്ലീഷ് ചിത്രം എമ്മ ആന്റ് ഏയ്ഞ്ചല്‍ അടക്കമുള്ള സിനിമകളും കല്‍ക്കിയുടേതായി അണിയറയിലുണ്ട്.
#kalki #koechlin #reveals #how #producer #asked #her #do #botox #correct #her #laugh