രാവിലെ കാമുകിയെ വിവാഹം ചെയ്തു, രാത്രി വീട്ടിലെത്തി മറ്റൊരു യുവതിയെ കൂടി വിവാഹം ചെയ്ത് യുവാവ്; പിന്നെ സംഭവിച്ചത്!

രാവിലെ കാമുകിയെ വിവാഹം ചെയ്തു, രാത്രി വീട്ടിലെത്തി മറ്റൊരു യുവതിയെ കൂടി വിവാഹം ചെയ്ത് യുവാവ്; പിന്നെ സംഭവിച്ചത്!
Mar 26, 2025 02:05 PM | By Athira V

വിവാഹവുമായി ബന്ധപ്പെട്ട അനേകം വിചിത്രമായ വാർത്തകൾ നാം കേട്ടിട്ടുണ്ടാവും. അതുപോലെ ഗോരഖ്പൂരിലെ ഹാർപൂർ ബുധാത് പ്രദേശത്ത് നിന്നുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഒരു യുവാവ് രാവിലെ ഒരു യുവതിയേയും വൈകുന്നേരം മറ്റൊരു യുവതിയേയും വിവാഹം കഴിച്ചു.

നാല് വർഷമായി ഇയാൾ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നത്രെ. ആ പെൺകുട്ടിയെയാണ് ഇയാൾ രാവിലെ വിവാഹം കഴിച്ചത്. എന്നാൽ, അതേ ദിവസം വൈകുന്നേരം തന്നെ തന്റെ കുടുംബം തനിക്ക് വേണ്ടി കണ്ടെത്തിയ പെൺകുട്ടിയേയും ഇയാൾ വിവാഹം ചെയ്തു.

രണ്ടാമത്തെ വിവാഹത്തെ കുറിച്ച് അറിഞ്ഞ ഇയാളുടെ കാമുകി കൂടിയായിരുന്ന പെൺകുട്ടി പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവാവുമായി നാല് വർഷമായി പ്രണയത്തിലായിരുന്നു എന്നും രണ്ട് തവണ അബോർഷനിലൂടെ കടന്നുപോയി എന്നും യുവതി പൊലീസിനോട് പറഞ്ഞു. വീണ്ടും ​ഗർഭിണിയായപ്പോൾ ഒരു നഴ്സിം​ഗ് ഹോമിലേക്ക് കാമുകൻ താനുമായി ചെന്നു. പ്രസവശേഷം കുഞ്ഞിനെ അയാൾ ആശുപത്രിയിലെ ഒരു നഴ്സിന് കൈമാറി എന്നും യുവതി പൊലീസിൽ അറിയിച്ചു.

യുവാവിന്റെ വീട്ടുകാർ മറ്റൊരു സ്ത്രീയുമായി അയാളുടെ വിവാഹം ഉറപ്പിച്ചിരുന്നത് അറിഞ്ഞപ്പോൾ അവൾക്ക് ദേഷ്യം വന്നു. അവനെ ചോദ്യം ചെയ്തപ്പോൾ, കോർട്ട് മാര്യേജ് ആണെങ്കിൽ തങ്ങളുടെ ബന്ധം വീട്ടുകാർ അം​ഗീകരിക്കും എന്ന് ഇയാൾ യുവതിക്ക് വാക്ക് നൽകി. എന്നാൽ, വീട്ടുകാർ‌ അയാളുടെ വിവാഹം നിശ്ചയിച്ച അതേ തീയതിയാവും അയാൾ തന്നെയും വിവാഹം കഴിക്കുക എന്ന് യുവതിക്ക് അറിയില്ലായിരുന്നു.

രാവിലെ യുവാവ് യുവതിയെ വിവാഹം ചെയ്തു. ക്ഷേത്രത്തിൽ വച്ചും വിവാഹച്ചടങ്ങുകൾ നടന്നു. രാത്രിയിൽ വീട്ടുകാർ തീരുമാനിച്ച പ്രകാരം മറ്റൊരു യുവതിയെ ഇയാൾ പരമ്പരാ​ഗതരീതിയിൽ വിവാഹം ചെയ്യുകയായിരുന്നു.

രാവിലെ വിവാഹം കഴിച്ച കാമുകി ഇയാളുടെ വീട്ടിലെത്തിയപ്പോൾ യുവാവിന്റെ വീട്ടുകാർ തന്നെ അപമാനിച്ചുവെന്നും വീടിന് പുറത്താക്കി എന്നും യുവതി ആരോപിക്കുന്നു. പരാതി ലഭിച്ചതായും യുവതി ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ജിതേന്ദ്ര കുമാർ ശ്രീവാസ്തവ പറഞ്ഞു.

#man #marries #girlfriend #morning #another #woman #evening

Next TV

Related Stories
അച്ഛൻ തന്‍റെ പല്ല് പറിച്ചതിന് പിന്നാലെ നെഞ്ചത്തടിച്ച് 'ഞാൻ ശക്തനായ ആൺകുട്ടിയാണെന്ന് കരഞ്ഞ് പറയുന്ന മകൻ; വീഡിയോ

Mar 29, 2025 10:37 AM

അച്ഛൻ തന്‍റെ പല്ല് പറിച്ചതിന് പിന്നാലെ നെഞ്ചത്തടിച്ച് 'ഞാൻ ശക്തനായ ആൺകുട്ടിയാണെന്ന് കരഞ്ഞ് പറയുന്ന മകൻ; വീഡിയോ

പല്ലു പറിക്കുന്നതിനായി പല്ലിൽ അച്ഛൻ നൂലിട്ടതും ഭയത്തോടെ കുട്ടിയുടെ കണ്ണുനിറഞ്ഞൊഴുകുന്നത്...

Read More >>
'അമ്മ കാമുകനൊപ്പം താമസിക്കാൻ പോയി, രണ്ട് വർഷത്തോളം ഒമ്പതുവയസുകാരൻ  ചെയ്തത്...!

Mar 27, 2025 03:32 PM

'അമ്മ കാമുകനൊപ്പം താമസിക്കാൻ പോയി, രണ്ട് വർഷത്തോളം ഒമ്പതുവയസുകാരൻ ചെയ്തത്...!

മാസങ്ങളോളം അയൽക്കാർക്കും കുട്ടികളുടെ അവസ്ഥയെ കുറിച്ച്...

Read More >>
വിവാഹ വേദിയിലേക്ക് സൈനികനായ വരന്റെ വ്യത്യസ്തമായ എൻട്രി, പക്ഷേ...ഒടുവിൽ ട്വിസ്റ്റ്!!

Mar 27, 2025 01:34 PM

വിവാഹ വേദിയിലേക്ക് സൈനികനായ വരന്റെ വ്യത്യസ്തമായ എൻട്രി, പക്ഷേ...ഒടുവിൽ ട്വിസ്റ്റ്!!

വിവാഹത്തിന്‍റെ തലേന്ന്, തന്‍റെ നാല് സഹ പാരാട്രൂപ്പർമാരോടൊപ്പമാണ് റൂഡ് അതീവ അപകട സാധ്യതയുള്ള ഈ അഭ്യാസം...

Read More >>
അത്ഭുതകോഴി, ഇതെന്താ ഇങ്ങനെ...!! രണ്ടല്ല നാല് കാൽ, കാണാനും വാങ്ങാനും വൻ തിരക്ക്, പക്ഷേ വിൽക്കില്ല

Mar 26, 2025 07:28 PM

അത്ഭുതകോഴി, ഇതെന്താ ഇങ്ങനെ...!! രണ്ടല്ല നാല് കാൽ, കാണാനും വാങ്ങാനും വൻ തിരക്ക്, പക്ഷേ വിൽക്കില്ല

വ്യത്യസ്തതകണ്ട കടയുടമകളായ ഷുക്കൂറും, റിഷാദും കോഴിയെ വിൽക്കുന്നില്ല എന്ന...

Read More >>
'2125 -ൽ  അന്യ​ഗ്രഹജീവികൾ  ഈ രാജ്യത്ത്';  ബാബ വം​ഗയുടെ പ്രവചനം വൈറൽ

Mar 25, 2025 12:57 PM

'2125 -ൽ അന്യ​ഗ്രഹജീവികൾ ഈ രാജ്യത്ത്'; ബാബ വം​ഗയുടെ പ്രവചനം വൈറൽ

എന്തായാലും, അന്യ​ഗ്രഹജീവികളെ കുറിച്ച് ബാബ വം​ഗ നടത്തിയ ഒരു പ്രവചനമാണ് ഇപ്പോൾ ശ്രദ്ധ...

Read More >>
Top Stories