'അറിയുമോ ഇതെന്ത് ചിഹ്നമാണെന്ന്?'; അപൂര്‍വ്വമായ സൈന്‍ ബോർഡ് വിശദീകരിക്കുന്ന ട്രാഫിക് പോലീസുകാരന്‍റെ വീഡിയോ വൈറൽ

'അറിയുമോ ഇതെന്ത് ചിഹ്നമാണെന്ന്?'; അപൂര്‍വ്വമായ സൈന്‍ ബോർഡ് വിശദീകരിക്കുന്ന ട്രാഫിക് പോലീസുകാരന്‍റെ വീഡിയോ വൈറൽ
Mar 25, 2025 08:27 PM | By Athira V

( moviemax.in ) വാഹനം ഓടിക്കാന്‍ അറിയാമെന്ന് കൊണ്ട് മാത്രമായില്ല. റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കുമ്പോൾ മാത്രമേ നല്ലൊരു ഡ്രൈവറാകൂ. ലൈസന്‍സ് ലഭിക്കണമെങ്കില്‍ വാഹനം ഓടിച്ച് കാണിക്കുന്നത് പോലെ തന്നെ പ്രധാനമാണ് റോഡ് നിയമങ്ങള്‍ എത്രത്തോളം നിങ്ങൾക്ക് അറിയാമെന്ന് പരീക്ഷിക്കുന്ന എഴുത്ത് പരീക്ഷയും.

ഇത്തരം എഴുത്ത് പരീക്ഷയില്‍ സ്ഥിരമായി ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ടാകും. അത് എല്ലാവര്‍ക്കും അറിയാവുന്നതുമായിരിക്കും. എന്നാല്‍. ചിലപ്പോൾ നമ്മൾ അത്രയ്ക്ക് കണ്ട് പരിചയമില്ലാത്ത ചോദ്യങ്ങളുമുണ്ടാകും. അത്തരമൊരു ട്രാഫിക് ചിഹ്നം പരിചയപ്പെടുത്തുന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

ചതുരത്തിലുള്ള ഒരു കറുത്ത കളവും അതില്‍ നിന്നും താഴേക്ക് ഇടിമിന്നലിന്‍റെത് പോലുള്ള (സിങ്സാങ്) ചിഹ്നമായിരുന്നു സൈന്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. ചിലര്‍ക്ക് അറിയാമെങ്കിലും പലര്‍ക്കും ഈ സൈന്‍ ബോര്‍ഡിനെ കുറിച്ച് അറിയില്ലെന്ന് സൂചിപ്പിച്ച് കൊണ്ടാണ് ട്രാഫിക് സബ് ഇന്‍സ്പെടര്‍ തന്‍റെ വീഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന് അദ്ദേഹം റോഡിന് കുറുകെ കൂടി വൈദ്യുതി കമ്പികൾ കടന്ന് പോകുന്ന സ്ഥലങ്ങളിലാണ് ഇത്തരം ചിഹ്നങ്ങൾ ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കുന്നു.

ചിലപ്പോൾ റോഡിലൂടെ കടന്ന് പോകുന്ന വാഹങ്ങൾക്ക് അപകമുണ്ടാക്കുന്ന തരത്തില്‍ വൈദ്യുതി കമ്പികൾ അപകടകരമായ രീതിയില്‍ താഴ്ന്ന് കിടക്കുകയാകാം. ഉയരം കൂടിയ വാഹനങ്ങൾ ഇതുവഴി പോകുമ്പോൾ തീ പിടിത്തം പോലുള്ള അപകടങ്ങൾക്ക് കാരണമാകാം. ഈ സൈന്‍ ബോർഡിനെ കുറിച്ച് അറിയാത്തയാളാണ് ഡ്രൈവറെങ്കില്‍ ഇത്തരം സ്ഥലങ്ങളില്‍ അപകട സാധ്യത കൂടുതലാണ്.

മറിച്ച് സൈന്‍ ബോര്‍ഡ് തിരിച്ചറിയാന്‍ കഴിയുന്ന ഡ്രൈവറാണെങ്കിൽ വൈദ്യുതി ലൈനുകൾ അപകടകരമായ അവസ്ഥയിലാണോയെന്ന് പരിശോധിച്ച ശേഷം കടന്ന് പോകാന്‍ കഴിയും. വീഡിയോ ഇതിനകം വൈറലായി. ഒന്നര ലക്ഷം പേര്‍ ലൈക്ക് ചെയ്ത വീഡിയോ ഇതിനകം 20 ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു.










#video #traffic #police #officer #explaining #rare #traffic #signboard #goes #viral

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall