നൃത്താലാപനവുമായി വിക്രം; ജിവി പ്രകാശിന്റെ സം​ഗീതത്തിൽ 'വീര ധീര സൂരൻ' ​ഗാനം

നൃത്താലാപനവുമായി വിക്രം; ജിവി പ്രകാശിന്റെ സം​ഗീതത്തിൽ 'വീര ധീര സൂരൻ' ​ഗാനം
Mar 25, 2025 11:17 AM | By Vishnu K

(moviemax.in) വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം വീര ധീര സൂരനിലെ പുതിയ ​ഗാനം പുറത്തിറങ്ങി. ജിവി പ്രകാശ് കുമാർ സം​ഗീതം ഒരുക്കിയ ​ഗാനത്തിന്റെ ആലാപനം നിർവഹിച്ചിരിക്കുന്നത് വേൽമുരുകൻ ആണ്, ഗാനത്തിന്റെ രചന നിർവഹിച്ചത് വിവേക് ആണ്. വിക്രമും ദുഷാര വിജയനും ചേർന്നുള്ള തകർപ്പൻ ന‍ൃത്തവിരുന്നാകും ​ഗാനം സമ്മാനിക്കുക എന്ന് ഉറപ്പാണ്. ചിത്രം മാർച്ച് 27ന് തിയറ്ററുകളിൽ എത്തും.

വിക്രത്തിന്റെ വീര ധീര സൂരന്റെ സംവിധാനം എസ് യു അരുണ്‍ കുമാറാണ്. വേറിട്ട മേയ്‍ക്കോവറിലാണ് വിക്രം വരാനിരിക്കുന്ന ചിത്രത്തില്‍ ഉണ്ടാകുക. സുരാജ് വെഞ്ഞാറമൂടും എസ് ജെ സൂര്യയും ചിത്രത്തിൽ പ്രധാന വേഷങ്ങിൽ എത്തുന്നുണ്ട്.

മലയാളത്തില്‍ എമ്പുരാന്‍ റിലീസ് ചെയ്യുന്നതിനൊപ്പം തന്നെയാണ് ഈ തമിഴ് ചിത്രം റിലീസ് ചെയ്യുന്നത്. അതിനാല്‍ എമ്പുരാനുമായി ക്ലാഷ് വയ്ക്കുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ വന്‍ പ്രതീക്ഷയാണ് ഉണ്ടാക്കുന്നത്.

ചിയാൻ വിക്രം നിറഞ്ഞാടുന്ന വരാനിരിക്കുന്ന ചിത്രത്തില്‍ ദുഷറ വിജയനും നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാകുമെന്നും സൂചനയുണ്ട്. വിക്രമിന്റെ വീര ധീര സൂര സിനിമയില്‍ ഛായാഗ്രാഹകൻ തേനി ഈശ്വര്‍ ആണ്.



#Vikram #dances #sings #VeeraDheeraSooran #song #composed #GVPrakash

Next TV

Related Stories
ഇതൊരു കലക്ക് കലക്കും...; 'ബെൻസ്' സിനിമയുടെ ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ പോളി

Nov 22, 2025 11:05 PM

ഇതൊരു കലക്ക് കലക്കും...; 'ബെൻസ്' സിനിമയുടെ ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ പോളി

ബെൻസ്, തമിഴ് ചിത്രം, ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ...

Read More >>
ഹനുമാനെക്കുറിച്ചുള്ള പരാമർശം; രാജമൗലിക്കെതിരെ പരാതിയുമായി രാഷ്ട്രീയ വാനരസേന

Nov 18, 2025 06:26 PM

ഹനുമാനെക്കുറിച്ചുള്ള പരാമർശം; രാജമൗലിക്കെതിരെ പരാതിയുമായി രാഷ്ട്രീയ വാനരസേന

ഹനുമാനെക്കുറിച്ചുള്ള പരാമർശം, എസ്.എസ്. രാജമൗലി, രാഷ്ട്രീയ വാനരസേന,...

Read More >>
Top Stories










News Roundup