ഞെട്ടിക്കും ദൃശ്യങ്ങൾ; രക്ഷപ്പെടാൻ നെട്ടോട്ടം, പൂളിലിറങ്ങിയ യുവാവിനെ കൂട്ടത്തോടെ വളഞ്ഞ് കുരങ്ങന്മാർ

ഞെട്ടിക്കും ദൃശ്യങ്ങൾ; രക്ഷപ്പെടാൻ നെട്ടോട്ടം, പൂളിലിറങ്ങിയ യുവാവിനെ കൂട്ടത്തോടെ വളഞ്ഞ് കുരങ്ങന്മാർ
Mar 24, 2025 11:55 AM | By Athira V

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളുമായി ഏറ്റുമുട്ടാൻ യാതൊരു മടിയും കാണിക്കാത്തവരാണ് വാനരന്മാർ. ഇത്തരം ഏറ്റുമുട്ടലുകളുടെ നിരവധി വാർത്തകളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റുമായി പുറത്തു വരാറുണ്ട്. ഇപ്പോഴിതാ ഒരു ബ്രിട്ടീഷ് വിനോദസഞ്ചാരി തനിക്ക് നേരിടേണ്ടി വന്ന ഭയാനകമായ ഒരു അനുഭവം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

തായ്‌ലൻഡിലെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിലെ സ്വിമ്മിംഗ് പൂളിൽ വെച്ച് ഒരുകൂട്ടം കുരങ്ങന്മാർ ഇദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കാൻ എത്തുകയായിരുന്നു. സ്വന്തം ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങളും ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

കെയ്ൻ സ്മിത്ത് എന്ന ബ്രിട്ടീഷ് വിനോദ സഞ്ചാരിക്കാണ് തായ്‌ലൻഡിലെ തന്റെ അവധിക്കാല ആഘോഷത്തിനിടയിൽ ഇത്തരത്തിൽ ഒരു ദുരനുഭവം ഉണ്ടായത്. സ്വിമ്മിംഗ് പൂളിൽ ആസ്വദിച്ച് കുളിക്കുന്നതിനിടയിലാണ് കെയ്ൻ ആ കാഴ്ച കണ്ടത്. ചുറ്റുമതിൽ ചാടിക്കടന്ന് തന്നെ ലക്ഷ്യമാക്കി ഒരു കുരങ്ങൻ വരുന്നു.

ആദ്യം അമ്പരന്നു പോയ അദ്ദേഹം പിന്നീട് അക്ഷരാർത്ഥത്തിൽ ഞെട്ടി. ആ കുരങ്ങനു പിന്നാലെ ഒരു കൂട്ടം കുരങ്ങന്മാർ അദ്ദേഹം കുളിച്ചു കൊണ്ടിരുന്ന പൂളിനെ ലക്ഷ്യമാക്കി എത്തി. ഭയന്നുപോയ കെയ്ൻ രക്ഷപ്പെടാനായി പൂളിൻ്റെ ഒരു ഭാഗത്തേക്ക് നീങ്ങി. അപ്പോഴേക്കും സ്വിമ്മിംഗ് പൂളിന് ചുറ്റും കുരങ്ങന്മാർ നിറഞ്ഞിരുന്നു. അവയിൽ ചിലത് അദ്ദേഹത്തിൻറെ കരയിൽ വച്ചിരുന്ന ബാഗും മറ്റു സാധനങ്ങളും കൈക്കലാക്കുന്നത് കാണാം.

പെട്ടെന്ന് അക്രമണകാരികളായി തീർന്ന കുരങ്ങന്മാർ അദ്ദേഹത്തെ ആക്രമിക്കാനായി വളയുന്നു. അവയിൽ നിന്നും ഒടുവിൽ അദ്ദേഹം ഓടി രക്ഷപ്പെടാൻ ശ്രമം നടത്തുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. വീഡിയോ വൈറലായതോടെ ഭയാനകം എന്നല്ലാതെ മറ്റൊന്നും പറയാനില്ല എന്നായിരുന്നു സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ ഭൂരിഭാഗവും കുറിച്ചത്.











#tourist #cornered #monkeys #thailand #pool #shocking #video

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall