അന്ന് പസിക്കിത് മണിയെന്ന് ജയറാം, ഇന്ന് സുരാജിന്റെ മിമിക്രി; തമിഴില്‍ ആറാടി സുരാജ്; ചിരിച്ച് മറിഞ്ഞ് വിക്രം

അന്ന് പസിക്കിത് മണിയെന്ന് ജയറാം, ഇന്ന് സുരാജിന്റെ മിമിക്രി; തമിഴില്‍ ആറാടി സുരാജ്; ചിരിച്ച് മറിഞ്ഞ് വിക്രം
Mar 23, 2025 11:47 AM | By Athira V

( moviemax.in ) മാര്‍ച്ച് 27 ന് സിനിമാ ലോകം കാത്തിരിക്കുന്ന മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ റിലീസിനെത്തും. അതേ ദിവസം തന്നെ മറ്റൊരു സൂപ്പര്‍ താര ചിത്രവും റിലീസിനെത്തുന്നുണ്ട്. തമിഴില്‍ നിന്നും വീര ധീര സൂരന്‍ ആണ് മാര്‍ച്ച് 27 ന് റിലീസിനെത്തുന്നത്. ചിയാന്‍ വിക്രം നായകനായി എത്തുന്ന സിനിമയില്‍ മലയാളികളുടെ പ്രിയനടന്‍ സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സുരാജിന്റെ ആദ്യ തമിഴ് ചിത്രമാണ് വീര ധീര സൂരന്‍.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടുകയാണ് സുരാജ്. വീര ധീര സൂരന്റെ പ്രൊമോഷന്‍ പരിപാടികളിലൂടെ തമിഴ്‌നാട്ടില്‍ തരംഗമായി മാറിയിരിക്കുകയാണ് സുരാജ്. നേരത്തെ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി വിക്രവും സുരാജുമടക്കമുള്ള താരങ്ങള്‍ പങ്കെടുത്ത അഭിമുഖം വൈറലായിരുന്നു. തന്റെ തനത് രീതിയില്‍ തമാശ പറഞ്ഞ് സുരാജ് തകര്‍ത്താടിയ അഭിമുഖമായിരുന്നു ഇത്.

തമിഴില്‍ അത്ര പ്രാഗല്‍ഭ്യം ഇല്ലെങ്കിലും തമാശ പറഞ്ഞ് ഏത് സദസിനേയും കയ്യിലെടുക്കാന്‍ സാധിക്കുമെന്ന് സുരാജ് കാണിച്ചു തരുന്നുണ്ട്. തുടരെ തുടരെ തമാശ പറഞ്ഞും മിമിക്രി കാണിച്ചുമെല്ലാം പ്രൊമോഷന്‍ അഭിമുഖങ്ങള്‍ സുരാജ് തന്റേതാക്കി മാറ്റുകയായിരുന്നു. അച്ഛന്‍ മിലിട്ടറി, ചേട്ടന്‍ മിലിട്ടറി, ഞാന്‍ മിമിക്രി എന്ന സുരാജിന്റെ ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. അഭിമുഖത്തിന്റെ ഒരു ഘട്ടത്തില്‍ ഇത് സുരാജിന്റെ അഭിമുഖമാണെന്നും തങ്ങളെല്ലാം കാഴ്ചക്കാര്‍ മാത്രമാണെന്ന് വരെ വിക്രം പറയുന്നുണ്ട്.

അഭിമുഖം ഇങ്ങനെ വൈറലാകുന്നതിനിടെ ഇപ്പോഴിതാ സ്‌റ്റേജിലും കയ്യടി നേടുകയാണ് സുരാജ്. വീര ധീര സൂരന്റെ ലോഞ്ച് പരിപാടിയിലാണ് സുരാജ് താരമായി മാറിയത്. ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള നടനാണ് സുരാജ്. അതുകൊണ്ട് തന്നെ ഏറെ ബഹുമാനത്തോടെയാണ് സുരാജിനെ സിനിമയുടെ ലോഞ്ച് പരിപാടിയിലേക്ക് ക്ഷണിച്ചത്. വേദിയിലെത്തിയതും സുരാജ് മാലപ്പടക്കം പോലെ ഒന്ന് പിന്നാലെ ഒന്നായി കൗണ്ടറുകള്‍ പറഞ്ഞ് സദസിന്റെ കയ്യടി നേടുന്നുണ്ട്.

എസ്‌ജെ സൂര്യയടക്കമുള്ള താരങ്ങളുടെ മിമിക്രി അവതരിപ്പിച്ചും സുരാജ് കയ്യടി നേടുന്നുണ്ട്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലായി മാറിയിരിക്കുകയാണ്. തമിഴ് അറിയാതിരുന്ന തന്നെ തമിഴ് പഠിപ്പിച്ചത് ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍കുമാര്‍ ആണെന്നാണ് സുരാജ് പറയുന്നത്. വിക്രം താന്‍ ഏറെ ആരാധിക്കുന്ന നടനാണ്. അദ്ദേഹത്തിന്റെ പിതാമഹന്‍, അന്യന്‍, സേതു തുടങ്ങിയ സിനിമകള്‍ താന്‍ പലവട്ടം കണ്ടിട്ടുണ്ടെന്നും സുരാജ് വേദിയില്‍ പറയുന്നുണ്ട്.

എസ്‌ജെ സൂര്യയുടെ ഇരൈവിയിലെ സിംഗിള്‍ ഷോട്ട് പ്രകടനത്തെക്കുറിച്ച് സംസാരിച്ച സുരാജ് പിന്നാലെ താരത്തെ അനുകരിക്കുകയും ചെയ്യുന്നുണ്ട്. സിനിമയുടെ ഛായാഗ്രാഹകന്റെ ശബ്ദവും സുരാജ് അവതരിപ്പിക്കുന്നുണ്ട്. സെറ്റിലെ തമാശകള്‍ പറഞ്ഞും സുരാജ് ചിരി പടര്‍ത്തുന്നുണ്ട്. തനിക്ക് കൂടുതല്‍ തമിഴ് സിനിമകള്‍ ചെയ്യാനുള്ള ആത്മവിശ്വാസം വീര ധീര സൂരന്‍ നല്‍കിയെന്നാണ് സുരാജ് പറയുന്നത്.

സുരാജിന്റെ പ്രകടനം കണ്ടവര്‍ നേരത്തെ പൊന്നിയന്‍ സെല്‍വന്റെ ഓഡിയോ ലോഞ്ചിലെ ജയറാമിന്റെ പ്രകടനമാണ് ഓര്‍ക്കുന്നത്. അന്ന് പസിക്കിത് മണിയെന്ന് പറഞ്ഞ് ജയറാം ഉണ്ടാക്കിയത് പോലൊരു ഓളം ഇന്ന് സുരാജും തമിഴ്‌നാട്ടില്‍ സൃഷ്ടിച്ചിരിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. വീര ധീര സൂരനിലെ സുരാജിന്റെ പ്രകടനം കാണാനായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. അതേസമയം എമ്പുരാനിലും സുരാജ് ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

ഛിത്തയ്ക്ക് ശേഷം എസ് യു അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വീര ധീര സൂരന്‍. വിക്രം, എസ്‌ജെ സൂര്യ, ദുഷര വിജയന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. എച്ച്ആര്‍ പിക്‌ച്ചേഴ്‌സ് നിര്‍മ്മിക്കുന്ന സിനിമയുടെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ജിവി പ്രകാശ് ആണ്.

#surajvenjaramoodu #shines #veeradheerasooran #launch #his #mimicry #wins #internet

Next TV

Related Stories
 'നരിവേട്ട' ഇനി തമിഴിൽ എത്തും, 'ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്

May 8, 2025 10:03 AM

'നരിവേട്ട' ഇനി തമിഴിൽ എത്തും, 'ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്

നരിവേട്ട' യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്...

Read More >>
Top Stories