പുതിയ ജോലി കിട്ടിയപ്പോൾ രാജിക്കത്ത് കൊടുത്തു, പക്ഷേ സംഭവിച്ചത്....! നിരാശ പങ്കിട്ട് യുവതിയുടെ പോസ്റ്റ്

പുതിയ ജോലി കിട്ടിയപ്പോൾ രാജിക്കത്ത് കൊടുത്തു, പക്ഷേ സംഭവിച്ചത്....! നിരാശ പങ്കിട്ട് യുവതിയുടെ പോസ്റ്റ്
Mar 21, 2025 03:48 PM | By Athira V

( moviemax.in ) ജോലിസംബന്ധമായി ആളുകൾ വളരെ അധികം ആശങ്കാകുലരാകുന്ന ഒരു കാലത്തിലേക്കാണ് ലോകം പോയിക്കൊണ്ടിരിക്കുന്നത്. പലയിടങ്ങളിലും പിരിച്ചുവിടലുകൾ സാധാരണമായിക്കൊണ്ടിരിക്കുന്നു. എടുക്കുന്ന തൊഴിലാളികളെ തന്നെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു, ലക്ഷങ്ങൾ മുടക്കി കോഴ്സ് കഴിഞ്ഞിറങ്ങിയവർക്ക് തുച്ഛമായ ശമ്പളമുള്ള ജോലി സ്വീകരിക്കേണ്ടി വരുന്നു, അങ്ങനെ പലതരം പ്രശ്നങ്ങളാണ്.

ജോലിസംബന്ധമായ തങ്ങളുടെ ആശങ്കകളും പ്രശ്നങ്ങളും ഒക്കെ ആളുകൾ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമായ റെഡ്ഡിറ്റിൽ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. പുതിയ ജോലി കിട്ടി നിലവിലുള്ള കമ്പനിയിൽ രാജിക്കത്തും കൊടുത്താൽ നോട്ടീസ് പീരിയഡ് ഒഴിവാക്കി പോകാൻ പലപ്പോഴും സാധിക്കില്ല. എന്നാൽ, പലരും നോട്ടീസ് പീരിയഡിലുള്ള കാലത്ത് വളരെ ഫ്രീയായി ജോലി ചെയ്യാറാണ് പതിവ്.

എന്നാൽ, പോസ്റ്റിട്ടിരിക്കുന്ന യുവതിയെ സംബന്ധിച്ച് ആ കാലയളവ് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്. കാരണം, പുതിയ ഒരു ജോലി കിട്ടിയപ്പോഴാണ് യുവതി രാജിക്കത്ത് കൊടുത്തത്.

എന്നാൽ, നീണ്ട നോട്ടീസ് പീരിയഡ് കഴിയുന്നത്ര കാലം കാത്തിരിക്കാൻ പുതിയ കമ്പനി ഒരുക്കമായിരുന്നില്ല. അങ്ങനെ, അവർ തങ്ങളുടെ ഓഫർ പിൻവലിക്കുകയും ചെയ്തു. അതോടെ യുവതി ആകെ പ്രതിസന്ധിയിലായി. ഉള്ള ജോലി പോവുകയും ചെയ്തു, പുതിയത് കിട്ടിയുമില്ല എന്ന അവസ്ഥ. താനിനി എന്താണ് ചെയ്യുക, രാജി പിൻവലിക്കണോ എന്നാണ് യുവതിയുടെ സംശയം.

നിരവധിപ്പേരാണ് യുവതിയുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ചിലരൊക്കെ രാജിക്കത്ത് പിൻവലിക്കാനാണ് യുവതിയെ ഉപദേശിച്ചത്. എന്നാൽ, മറ്റ് ചിലർ പറഞ്ഞത് ഒരു തവണ രാജിക്കത്ത് നൽകിയ ജീവനക്കാരിയെ കമ്പനി അത്ര നല്ല രീതിയിലായിരിക്കില്ല ഇനിയങ്ങോട്ട് പരി​ഗണിക്കുക. അതിനാൽ സജീവമായി മറ്റൊരു ജോലിക്ക് വേണ്ടി അന്വേഷിക്കുക എന്നാണ്.

#woman #resigned #office #notice #period #but #new #offer #get #revoked

Next TV

Related Stories
അമ്പമ്പോ! ഇത് ശരിക്കും പാമ്പോ? അതോ എല്ലാം വെറും അഭിനയമോ? വീഡിയോ കണ്ട് ഞെട്ടൽ മാറാതെ നെറ്റിസൺസ്

Mar 18, 2025 04:31 PM

അമ്പമ്പോ! ഇത് ശരിക്കും പാമ്പോ? അതോ എല്ലാം വെറും അഭിനയമോ? വീഡിയോ കണ്ട് ഞെട്ടൽ മാറാതെ നെറ്റിസൺസ്

ഈ വീഡിയോ എക്സിൽ (ട്വിറ്ററിൽ) ഷെയർ ചെയ്തിരിക്കുന്നത് 'നേച്ചർ ഈസ് അമേസിങ്' എന്ന അക്കൗണ്ടിൽ നിന്നാണ്. പലതരം ജീവികളുടെ അനേകം വീഡിയോകൾ ഷെയർ ചെയ്യുന്ന...

Read More >>
ഇതൊക്കെ എന്ത്...? തോളത്ത് കിടന്ന പാമ്പിനെ എടുത്ത് തട്ടിക്കളിക്കുന്ന കുട്ടി, വീഡിയോ വൈറൽ

Mar 14, 2025 09:33 PM

ഇതൊക്കെ എന്ത്...? തോളത്ത് കിടന്ന പാമ്പിനെ എടുത്ത് തട്ടിക്കളിക്കുന്ന കുട്ടി, വീഡിയോ വൈറൽ

കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ കുട്ടികളിലെ ഭയത്തെ കുറിച്ച് ഒരു സമൂഹ മാധ്യമ ചര്‍ച്ചയ്ക്ക് തന്നെ...

Read More >>
കാമുകൻ തന്നോടിത് ചെയ്യുമെന്ന് കരുതിയില്ല, എല്ലാം അറിഞ്ഞതിന് പിന്നാലെ വിവാഹം വേണ്ടെന്ന് വച്ച് യുവതി

Mar 14, 2025 02:44 PM

കാമുകൻ തന്നോടിത് ചെയ്യുമെന്ന് കരുതിയില്ല, എല്ലാം അറിഞ്ഞതിന് പിന്നാലെ വിവാഹം വേണ്ടെന്ന് വച്ച് യുവതി

താനും പ്രതിശ്രുതവരനായ യുവാവും അഞ്ച് വർഷമായി ഒരുമിച്ചായിരുന്നു. 2025 -ലെ വിവാഹത്തിന് വേണ്ടി...

Read More >>
സൂപ്പിൽ മൂത്രമൊഴിച്ച് വീഡിയോ പ്രചരിപ്പിച്ചു, പിന്നാലെ സംഭവിച്ചത്..!

Mar 13, 2025 08:18 PM

സൂപ്പിൽ മൂത്രമൊഴിച്ച് വീഡിയോ പ്രചരിപ്പിച്ചു, പിന്നാലെ സംഭവിച്ചത്..!

ഭക്ഷണം കഴിക്കാൻ എത്തിയ കൗമാരക്കാര്‍ റെസ്റ്റോറന്‍റിലെ തങ്ങളുടെ സ്വകാര്യ മുറിയിലിരുന്നാണ് ഭക്ഷണം...

Read More >>
'രക്തം പരന്നൊഴുകി', കടലിനെ പോലും ചുവപ്പിച്ച് ചുവന്ന നിറമുള്ള ജലം; വീഡിയോ വൈറൽ

Mar 13, 2025 04:25 PM

'രക്തം പരന്നൊഴുകി', കടലിനെ പോലും ചുവപ്പിച്ച് ചുവന്ന നിറമുള്ള ജലം; വീഡിയോ വൈറൽ

ഇറാനിലെ ബന്ദർ അബ്ബാസ് തീരത്തിന് തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഹോർമുസ് ദ്വീപിലെ സിൽവർ ആൻഡ് റെഡ് ബീച്ചില്‍ പെയ്തിറങ്ങിയ മഴയാണ് ഇത്തരമൊരു...

Read More >>
വിവാഹ രാത്രിയിൽ ഭർത്താവിന്റെ വിചിത്ര സ്വഭാവം; തുറന്നുപറച്ചിലുമായി യുവതി

Mar 13, 2025 02:23 PM

വിവാഹ രാത്രിയിൽ ഭർത്താവിന്റെ വിചിത്ര സ്വഭാവം; തുറന്നുപറച്ചിലുമായി യുവതി

റെഡ്ഡിറ്റിൽ അജ്ഞാതയായി പോസ്റ്റ് ചെയ്ത യുവതി ഭർത്താവ് തന്റെ വസ്ത്രത്തെ മനഃപൂർവ്വം നശിപ്പിച്ചെന്നും തുടർന്ന് 'വലിയ കാര്യമൊന്നുമില്ല' എന്ന്...

Read More >>
Top Stories