നാലാമതൊരു കുഞ്ഞിനെ കൂടി വേണം, ഭാര്യയോട് താൻ ആവശ്യപ്പെട്ടിരിക്കുകയാണ്; അതിനുള്ള കാരണം പറഞ്ഞ് സുരാജ് വെഞ്ഞാറമൂട്

നാലാമതൊരു കുഞ്ഞിനെ കൂടി വേണം, ഭാര്യയോട് താൻ ആവശ്യപ്പെട്ടിരിക്കുകയാണ്; അതിനുള്ള കാരണം പറഞ്ഞ് സുരാജ് വെഞ്ഞാറമൂട്
Mar 21, 2025 03:03 PM | By Athira V

( moviemax.in ) മിമിക്രി താരത്തില്‍ നിന്നും ദേശീയ പുരസ്‌കാരം വാങ്ങിയ താരമായിട്ടാണ് നടന്‍ സുരാജ് വെഞ്ഞാറമൂട് വളര്‍ന്നത്. കോമഡി കഥാപാത്രങ്ങളില്‍ നിന്നും വേറിട്ട് സീരിയസ് റോളുകളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച താരം ഇപ്പോള്‍ തമിഴില്‍ സജീവമായിരിക്കുകയാണ്. ചിയാന്‍ വിക്രത്തിന്റെ പുതിയ സിനിമയിലാണ് സുരാജും പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

മാര്‍ച്ച് 27 ന് റിലീസിനൊരുങ്ങുന്ന സിനിമയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് താരങ്ങള്‍. ചിയാന്‍ വിക്രം അടക്കമുള്ള താരങ്ങളുടെ അഭിമുഖങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് സുരാജിന്റെ നര്‍മ്മ സംഭാഷണങ്ങളായിരുന്നു. ഇതിനിടെ നാലാമതൊരു കുഞ്ഞിനെ കൂടി വേണമെന്ന ആഗ്രഹം തനിക്കുണ്ടെന്നും ഇക്കാര്യം ഭാര്യയോട് പറഞ്ഞിട്ടുണ്ടെന്നുമാണ് ഒരു പരിപാടിയില്‍ സുരാജ് വ്യക്തമാക്കിയത്. മാത്രമല്ല ഇതിന് താരം പറഞ്ഞ കാരണമാണ് അതിലും ശ്രദ്ധേയം.

ചിയാന്‍ വിക്രം നായകനാവുന്ന 'വീര ധീര സൂരന്‍' എന്ന സിനിമയാണ് ഉടനെ റിലീസിനൊരുങ്ങുന്ന ചിത്രം. കഴിഞ്ഞ ദിവസം ചിയാന്‍ വിക്രം, എസ് ജെ സൂര്യ, തുഷാര വിജയന്‍ എന്നിവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂടും ചെന്നൈ ആവഡിക്കടുത്തുള്ള വെയ്ല്‍ ടെക് സര്‍വകലാശാലയില്‍ നടത്തിയ സിനിമയുടെ ട്രെയിലര്‍ ലോഞ്ചില്‍ പങ്കെടുത്തിരുന്നു. ഈ പരിപാടിയിലാണ് ഉടന്‍ തന്നെ നാലാമത്തെ കുട്ടി ഉണ്ടാകണമെന്ന് താന്‍ ഭാര്യയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് സുരാജ് പറഞ്ഞത്. ഇതിന് നടന്‍ പറഞ്ഞ കാരണം കേട്ട് സദസ്സ് ഒന്നടങ്കം ചിരിക്കുകയും ചെയ്തു.

താന്‍ ഇതിനകം വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണെന്നാണ് സുരാജ് വെഞ്ഞാറമുട് വേദിയില്‍ പറഞ്ഞത്. എന്റെ ആദ്യ മകന്‍ ജനിച്ചപ്പോഴും രണ്ടാമത്തെ മകന്‍ ജനിച്ചപ്പോഴും സംസ്ഥാന അവാര്‍ഡുകളും ദേശീയ പുരസ്‌കാരവും എനിക്ക് ലഭിച്ചു. മൂന്നാമത്തെ മകള്‍ ജനിച്ചപ്പോള്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. ഇതിലൂടെ മക്കള്‍ ജനിക്കുന്നത് തന്റെ നല്ല സമയത്താണെന്ന് തോന്നുന്നു. അവാര്‍ഡുകള്‍ അപ്പോഴാണ് ലഭിക്കാറുള്ളത്.

അടുത്തതായി എനിക്ക് ഓസ്‌കാര്‍ ലഭിക്കാന്‍ അവസരമുണ്ടാവണമെങ്കില്‍ നാലാമതൊരു കുഞ്ഞ് കൂടി ജനിക്കേണ്ടി വരും. അങ്ങനൊരു കുഞ്ഞിന് ഞാന്‍ തയ്യാറാണെന്ന് ഭാര്യയോട് പറഞ്ഞിട്ടുണ്ടെന്നുമാണ് തമാശരൂപേണ സൂരജ് പറഞ്ഞത്.

മിമിക്രിയിലൂടെ സിനിമയിലേക്ക് എത്തിയ സുരാജിന്റെ കരിയര്‍ ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഹാസ്യ കഥാപാത്രങ്ങളില്‍ വ്യത്യസ്തമായ അവതരണമായിരുന്നു സുരാജിനെ ജനകീയനാക്കുന്നത്. ചെറുതും വലുതുമായി അനേകം സിനിമകളില്‍ അഭിനയിച്ചെങ്കിലും 2013 ല്‍ പുറത്തിറങ്ങിയ പേരറിയാത്തവന്‍ എന്ന സിനിമയിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.

അതേ കാലയളവില്‍ മലയാളത്തിലെ പല സിനിമകളിലെയും കോമഡി കഥാപാത്രം മുന്‍നിര്‍ത്തി മികച്ച കോമേഡിയനുള്ള സംസ്ഥാന പുരസ്‌കാരവും നടന്‍ സ്വന്തമാക്കി. പിന്നീട് 2019 ല്‍ വികൃതി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25, എന്നീ സിനിമകളിലെ പ്രകടനത്തിലൂടെ വീണ്ടും മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും സുരാജിനെ തേടി എത്തി.

2005 ലാണ് സുരാജ് വെഞ്ഞാറമൂടിന്റെ വിവാഹം. സുപ്രിയയാണ് ഭാര്യ. കാശിനാഥന്‍, വാസുദേവ്, ഹൃദ്യ എന്നിങ്ങനെ മൂന്ന് മക്കളാണ് താരത്തിനുള്ളത്. അതേ സമയം മാര്‍ച്ച് 27 സുരാജ് വെഞ്ഞാറമൂടിനെ സംബന്ധിച്ച് വലിയ പ്രധാന്യമുള്ള ദിവസമാണ്. ചിയാന്‍ വിക്രം നായകനാകുന്ന വീര ധീര സൂരന്‍ തിയേറ്ററുകളിലെത്തുന്നതിനൊപ്പം എമ്പുരാന്‍ കൂടി അന്നേ ദിവസമാണ് റിലീസ് ചെയ്യുന്നത്. മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തുന്ന എമ്പുരാനിലും സുരാജ് വെഞ്ഞാറമുട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

#surajvenjaramoodu #says #he #requested #wife #supriya #have #fourth #child #oscar #award

Next TV

Related Stories
'ഞാന്‍ നോക്കുമ്പോൾ ഉമ്മ വെക്കുന്നു, കെട്ടിപ്പിടിക്കുന്നു';  നീ ഗേ ആണോ എന്ന് ചോദിച്ചപ്പോള്‍ അവന്‍....! തുറന്നടിച്ച് മഞജു പത്രോസ്

Mar 21, 2025 10:53 PM

'ഞാന്‍ നോക്കുമ്പോൾ ഉമ്മ വെക്കുന്നു, കെട്ടിപ്പിടിക്കുന്നു'; നീ ഗേ ആണോ എന്ന് ചോദിച്ചപ്പോള്‍ അവന്‍....! തുറന്നടിച്ച് മഞജു പത്രോസ്

ലെസ്ബിയന്‍സ് എന്ന് പറയുന്നതിനെ എന്തിനാണ് കളിയാക്കുന്നത് എന്നും മഞ്ജു ചോദിക്കുന്നുണ്ട്. അങ്ങനെ ജീവിക്കാന്‍ ഇഷ്ടമുള്ളവര്‍ ജീവിക്കട്ടെ. ഞാന്‍...

Read More >>
എന്റെ കാറിൽ വണ്ടി ഇടിച്ചു... ഒന്നല്ല മൂന്ന് തവണ, ജീവന് ഭീഷണിയുണ്ട്, അവരും പിന്നിൽ നിന്നും കുത്തി; എലിസബത്ത്

Mar 21, 2025 10:46 PM

എന്റെ കാറിൽ വണ്ടി ഇടിച്ചു... ഒന്നല്ല മൂന്ന് തവണ, ജീവന് ഭീഷണിയുണ്ട്, അവരും പിന്നിൽ നിന്നും കുത്തി; എലിസബത്ത്

ഇപ്പോഴിതാ എന്തുകൊണ്ടാണ് താൻ വീഡിയോ പങ്കുവെക്കാതിരുന്നതെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് എലിസബത്ത് ഉദയൻ. കുറച്ച് മുമ്പ് തനിക്കുണ്ടായ...

Read More >>
'അക്കാര്യം നിങ്ങള്‍ ശ്രദ്ധിക്കണം'; 'എമ്പുരാന്‍' കാണാന്‍ പോകുന്ന പ്രേക്ഷകരോട് അഭ്യര്‍ഥനയുമായി പൃഥ്വിരാജ്

Mar 21, 2025 09:48 PM

'അക്കാര്യം നിങ്ങള്‍ ശ്രദ്ധിക്കണം'; 'എമ്പുരാന്‍' കാണാന്‍ പോകുന്ന പ്രേക്ഷകരോട് അഭ്യര്‍ഥനയുമായി പൃഥ്വിരാജ്

ആദ്യ ദിനം പോസിറ്റീവ് അഭിപ്രായം വന്നാല്‍ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് പൊട്ടന്‍ഷ്യലും...

Read More >>
ഇത് മമ്മൂട്ടിയുടെ അറിവോടെയാണോ? കാശുള്ളവര്‍ താമസിക്കും, അസൂയ മൂത്തിട്ട് കാര്യമില്ലെന്ന് സോഷ്യല്‍ മീഡിയ

Mar 21, 2025 09:12 PM

ഇത് മമ്മൂട്ടിയുടെ അറിവോടെയാണോ? കാശുള്ളവര്‍ താമസിക്കും, അസൂയ മൂത്തിട്ട് കാര്യമില്ലെന്ന് സോഷ്യല്‍ മീഡിയ

ഇതിന് പിന്നില്‍ മറ്റൊരു ബിസിനസ് ലക്ഷ്യം കൂടിയുണ്ട്. മമ്മൂട്ടിയുടെ വീട്ടില്‍ പുറത്ത് നിന്നുള്ള ആളുകള്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ്...

Read More >>
'അതിന് കാരണം ദിലീപ് ആണ്, ചാന്തുപൊട്ടില്‍ അയാൾ ചെയ്തത്...! അവര്‍ കടന്ന് പോകുന്നതൊക്കെ വേറെ രീതിയിലാണ്'; വിജു

Mar 21, 2025 04:26 PM

'അതിന് കാരണം ദിലീപ് ആണ്, ചാന്തുപൊട്ടില്‍ അയാൾ ചെയ്തത്...! അവര്‍ കടന്ന് പോകുന്നതൊക്കെ വേറെ രീതിയിലാണ്'; വിജു

ചാന്തുപൊട്ടില്‍ ദിലീപ് ചെയ്തത് എല്ലാവരും മനസില്‍ നില്‍ക്കുന്നുണ്ട്. പക്ഷേ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ജീവിതാവസ്ഥയെ വളരെ വികലമായട്ടാണ് അതില്‍...

Read More >>
Top Stories