'ഞാന്‍ നോക്കുമ്പോൾ ഉമ്മ വെക്കുന്നു, കെട്ടിപ്പിടിക്കുന്നു'; നീ ഗേ ആണോ എന്ന് ചോദിച്ചപ്പോള്‍ അവന്‍....! തുറന്നടിച്ച് മഞജു പത്രോസ്

'ഞാന്‍ നോക്കുമ്പോൾ ഉമ്മ വെക്കുന്നു, കെട്ടിപ്പിടിക്കുന്നു';  നീ ഗേ ആണോ എന്ന് ചോദിച്ചപ്പോള്‍ അവന്‍....! തുറന്നടിച്ച് മഞജു പത്രോസ്
Mar 21, 2025 10:53 PM | By Athira V

ടെലിവിഷനിലൂടെയാണ് മഞ്ജു പത്രോസ് താരമാകുന്നത്. പിന്നീട് സിനിമയിലുമെത്തി. ബിഗ് ബോസ മലയാളം സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയുമായിരുന്നു മഞ്ജു പത്രോസ്. ബിഗ് ബോസ് കാലം മഞ്ജുവിന് നല്‍കിയത് കടുത്ത മനോവേദനകളാണ്. ഷോയില്‍ നിന്നും പുറത്ത് വന്ന മഞ്ജുവിന് വലിയ തോതിലുള്ള സൈബര്‍ ആക്രണം നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ കൈരളി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അതേക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജു പത്രോസ്.

ഞാന്‍ വിചാരിച്ചിരുന്നത് ഞാന്‍ അവിടെ ചെയ്യുന്നത് സൂപ്പര്‍ ആണെന്നാണ്. ഇറങ്ങി പിറ്റേദിവസം ആണ് ഇതെല്ലാം കാണുന്നത്. ഫോണ്‍ ഇല്ലല്ലോ. ഞാന്‍ സ്റ്റാര്‍ ആണെന്നും പറഞ്ഞാണ് ഇറങ്ങി വരുന്നത്. ഞാന്‍ അവിടെപ്പോയി വേണ്ടാധീനം കാണിച്ചിട്ടില്ലല്ലോ. ബെര്‍ണാച്ചനെയാണ് ആദ്യം വിളിക്കുന്നത്. അമ്മ കുറച്ച് ദിവസത്തേക്ക് യൂട്യൂബില്‍ കേറണ്ടാന്ന് പറഞ്ഞുവെന്നാണ് മഞ്ജു പറയുന്നത്.

പിറ്റേ ദിവസമാണ് എന്റെ ഫോണ്‍ കിട്ടുന്നത്. എടുത്ത് നോക്കുമ്പോള്‍ ഞാന്‍ ഉമ്മ വെക്കുന്നു, കെട്ടിപ്പിടിക്കുന്നു. ഫുക്രാന്റി എന്നും പറഞ്ഞ് ട്രോളുകളായിരുന്നുവെന്നും മഞ്ജു ഓര്‍ക്കുന്നു. എനിക്ക് സഹോദരനും മകനും ഉള്ളതിനാല്‍ ഞാന്‍ ആണ്‍പിള്ളേരെ കാണുന്നത് വാത്സല്യത്തോടെയാണ്. ഇത് ഇവര്‍ക്ക് മനസിലാകില്ലെന്നും താരം തുറന്നടിക്കുന്നു. ഇവരുടെ വീട്ടിലെ അമ്മമാരും ഇവരുടെ കൂട്ടുകാരെ കാണുന്നതും അങ്ങനെയാകും. എനിക്ക് ഇങ്ങനെ പെരുമാറാനെ അറിയൂ. പക്ഷെ അത് എല്ലാവരും ആ രീതിയില്‍ തന്നെ എടുക്കണം എന്നില്ല. ഇപ്പോഴും ഫുക്രാന്റി എന്ന് കമന്റിടുന്നവരുണ്ടെന്നും മഞ്ജു പറയുന്നു.

സൈബര്‍ ആക്രമണങ്ങളെ തരണം ചെയ്യുക എളുപ്പമായിരുന്നില്ലെന്നാണ് മഞ്ജു പറയുന്നത്. മരിച്ചു പോയിരുന്നുവെങ്കില്‍ എന്നു വരെ ചിന്തിച്ചിട്ടുണ്ട്. മനസാവാചാ ചിന്തിക്കാത്ത കാര്യങ്ങളാണ് പറുന്നത്. ഞാന്‍ മാത്രമല്ല, പ്രായപൂര്‍ത്തിയാകാന്‍ പോകുന്ന മകന്‍, പപ്പ, അമ്മച്ചി, അവര്‍ ഫേസ് ചെയ്യുന്ന നാട്ടുകാര്‍, അവരെ നോക്കി ചിരിക്കുന്ന ബന്ധുക്കള്‍. ഞാനൊരു സ്ഥലത്തു പോയി എന്നു കരുതി ഇവരൊക്കെ അതില്‍ വിഷമിക്കുകയാണ്. അമ്മച്ചി എന്റെ മോളെ എനിക്ക് അറിയാം എന്ന് പറയും. എന്നാലും വീട്ടില്‍ വന്ന് വിഷമിക്കും. അവരോടൊക്കെ ഞാന്‍ എന്ത് പറയുമെന്ന് താന്‍ ചിന്തിച്ചുവെന്നാണ് താരം പറയുന്നത്.

തനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ അതോടെ മഞ്ജു തീരുമാനിച്ചു. കൊടുത്തവര്‍ക്കൊക്കെ കിട്ടും. അവരും അനുഭവിക്കണം. കേസ് നടക്കുകയാണ്. അയാള്‍ ശിക്ഷിപ്പെട്ടുമോ ഇല്ലയോ എന്നത് വേറെ വിഷയം. പക്ഷെ അയാളെ കോടതിയിലെ കൂട്ടില്‍ കൊണ്ട് നിര്‍ത്താന്‍ സാധിച്ചല്ലോ എന്നാണ് മഞ്ജു പറയുന്നത്.

''എന്നെ വളരെ മോശം വാക്കാണ് അയാള്‍ വിളിച്ചത്. പൊലീസ് സ്റ്റേഷനില്‍ വച്ച് അയാള്‍ എന്റെ കാല് പിടിച്ചു. പക്ഷെ അതിലൊന്നും എന്റെ മനസ് അലിയില്ല. ഞാന്‍ അനുഭവിച്ചത് അവര്‍ ഒരാളെങ്കിലും അനുഭവിക്കണം. ഞാനൊരു തെറ്റ് ചെയ്തിട്ടല്ല ഇതൊക്കെ നേരിടുന്നത്.'' എന്നും താരം പറയുന്നു. അതേസമയം സിമിയുമായുള്ള സൗഹൃദത്തിന്റെ പേരിലും മഞ്ജു സോഷ്യല്‍ മീഡിയയുടെ അതിക്രമം നേരിട്ടുണ്ട്.

ഇരുവരേയും ലെസ്ബിയന്‍സ് എന്ന് വിളിച്ചായിരുന്നു സോഷ്യല്‍ മീഡിയ ആക്ഷേപിച്ചത്. ''ലെസ്ബിയന്‍ ആണെന്നാണ് പറയുന്നത്. പണ്ട് ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും നിന്ന് സംസാരിക്കുമ്പോള്‍ പൊതുജനം അവിടെ എന്താണെന്ന് പറഞ്ഞ് നോക്കും. ഇന്നൊരു സ്ത്രീയും സ്ത്രീയും നിന്ന് സംസാരിക്കുന്നത് കണ്ടാലും എന്താണ് എന്ന് ചോദിക്കും. വളരെയധികം പോസിറ്റീവ് എനര്‍ജിയുള്ളൊരു സൗഹൃദത്തെ പോലും അതൊരു സൗഹൃദമാണെന്ന രീതിയില്‍ കാണാന്‍ സാധിക്കാത്ത സമൂഹമായി നമ്മള്‍ അധഃപതിച്ചു'' എന്നാണ് മഞ്ജു പറയുന്നത്.

ലെസ്ബിയന്‍സ് എന്ന് പറയുന്നതിനെ എന്തിനാണ് കളിയാക്കുന്നത് എന്നും മഞ്ജു ചോദിക്കുന്നുണ്ട്. അങ്ങനെ ജീവിക്കാന്‍ ഇഷ്ടമുള്ളവര്‍ ജീവിക്കട്ടെ. ഞാന്‍ അങ്ങനെ അല്ലാത്തതിനാല്‍ എന്നെ അങ്ങനെ വിളിക്കണ്ട. അങ്ങനെയുള്ളവരെ എന്തിനാണ് നോക്കി നില്‍ക്കുന്നത്. അവര്‍ക്ക് അങ്ങനെയേ ജീവിക്കാന്‍ പറ്റൂ. നാളെ നമ്മുടെ കുട്ടികള്‍ എന്തായി തീരുമെന്ന് നമുക്ക് എന്ത് അറിയാം? എന്നും മഞ്ജു പറയുന്നു.

''ഞാന്‍ എന്റെ മോനോട് ചോദിച്ചിട്ടുണ്ട് ജെന്ററില്‍ നിനക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ അമ്മയോട് പറയണം ഞാന്‍ സഹായിക്കാം. നീ അതോര്‍ത്ത് ടെന്‍ഷന്‍ അടിക്കരുതെന്ന്. ഇവന്റെ ഒരു കൂട്ടുകാരന്‍ എപ്പോഴും വരുമായിരുന്നു. ഒരു ഘട്ടത്തില്‍ എനിക്ക് ഇനി ഇവനെങ്ങാനും ഗേ ആകുമോ എന്ന് തോന്നി. ഞാന്‍ അവനോട് ചോദിച്ചു.

എന്റെ മോനെ എനിക്ക് അംഗീകരിക്കാതിരിക്കാന്‍ പറ്റില്ലല്ലോ. നീ ഗേ ആണോ എന്ന് ചോദിച്ചപ്പോള്‍ അവന്‍ പൊട്ടിച്ചിരിച്ചു. അപ്പോള്‍ തന്നെ കൂട്ടുകാരനെ വിളിച്ചു പറഞ്ഞു'' എന്നും മഞ്ജു പറയുന്നുണ്ട്. ഇതൊക്കെ സമൂഹത്തില്‍ നടക്കുന്നതാണ്. ഇതൊന്നും നമ്മള്‍ ഉണ്ടാക്കിയെടുക്കുന്നതല്ല. ഇതൊരു വൈകല്യവുമല്ല രോഗവുമല്ല. അതിനെ ആ രീതിയില്‍ കാണാന്‍ സാധിക്കണമെന്നും ട്രോളുന്നവരോടായി മഞ്ജു പത്രോസ് പറയുന്നു.

#manjupathrose #opens #up #about #socialmedia #trolls #being #called #names #because #friendship

Next TV

Related Stories
മോഹന്‍ലാലിന് പോലും മീര ജാസ്മിനിൽ നിന്ന് അങ്ങനെ ഒരു അനുഭവം, സ്‌നേഹത്തിന് വേണ്ടി കൊതിച്ചു, പക്ഷെ ചതിച്ചു!  പല്ലിശ്ശേരി

Apr 29, 2025 09:07 PM

മോഹന്‍ലാലിന് പോലും മീര ജാസ്മിനിൽ നിന്ന് അങ്ങനെ ഒരു അനുഭവം, സ്‌നേഹത്തിന് വേണ്ടി കൊതിച്ചു, പക്ഷെ ചതിച്ചു! പല്ലിശ്ശേരി

മീര ജാസ്മിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകനും സിനിമാ നിരൂപകനുമായ പല്ലിശ്ശേരി...

Read More >>
നാളെ എന്റെ ‘മോണോലോവ’ വരുന്നുണ്ട് , കാണണം; കുടുക്കിനിടയിലും പുതിയ ആല്‍ബം പുറത്തിറക്കാൻ വേടന്‍

Apr 29, 2025 07:27 PM

നാളെ എന്റെ ‘മോണോലോവ’ വരുന്നുണ്ട് , കാണണം; കുടുക്കിനിടയിലും പുതിയ ആല്‍ബം പുറത്തിറക്കാൻ വേടന്‍

നാളെ തന്റെ പുതിയ ആല്‍ബം റിലീസ് പ്രഖ്യാപനവുമായി റാപ്പര്‍...

Read More >>
Top Stories










News Roundup