( moviemax.in ) കുറച്ച് ദിവസമായി മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ചുള്ള വാര്‍ത്തകളാണ് നിരന്തരം വന്നുകൊണ്ടിരിക്കുന്നത്. അദ്ദേഹം അസുഖബാധിതനാണെന്നും ചികിത്സയിലാണെന്നും തുടങ്ങി നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതിലൊന്നും വസ്തുത ഇല്ലെന്നാണ് പിന്നീട് വ്യക്തമായത്. ഇപ്പോള്‍ മമ്മൂട്ടിയൂടെ വീടിനെ ചുറ്റിപ്പറ്റിയൊരു കഥയാണ് പുറത്ത് വന്നിരിക്കുന്നത്. സൂപ്പര്‍താരമായി സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന മമ്മൂട്ടി കോടിക്കണക്കിന് സ്വത്തിന് ഉടമയാണ്.
കേരളത്തിലും പുറത്തും വിദേശത്തുമൊക്കെ ഇദ്ദേഹത്തിന് വീടുകളുണ്ട്. എന്നാല്‍ കൊച്ചിയിലുള്ള വീടിനെ കുറിച്ചാണ് ചില വാര്‍ത്തകള്‍ വന്നിരിക്കുന്നത്. മമ്മൂട്ടിയുടെ ജന്മദിനത്തിന് നൂറുക്കണക്കിന് ആരാധകര്‍ അദ്ദേഹത്തിന്റെ പനമ്പള്ളിനഗറിലെ വീടിന് മുന്നില്‍ ഒത്തുകൂടാറുണ്ട്. വീടിനകത്തേക്ക് ആര്‍ക്കും പ്രവേശനം ഇല്ലെങ്കിലും ഇനി മുതല്‍ ആര്‍ക്ക് വേണമെങ്കിലും അതിനകത്ത് കയറാമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
സിനിമയില്‍ സജീവമായ കാലത്ത് മമ്മൂട്ടി വാങ്ങിയ വീടാണിത്. പഴയതാണെങ്കിലും ഇപ്പോള്‍ പുതുക്കി പണിതിരിക്കുകയാണ്. ഇതിന് പിന്നില്‍ മറ്റൊരു ബിസിനസ് ലക്ഷ്യം കൂടിയുണ്ട്. മമ്മൂട്ടിയുടെ വീട്ടില്‍ പുറത്ത് നിന്നുള്ള ആളുകള്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
വെക്കേഷന്‍ എക്‌സ്പീരിയന്‍സ് എന്ന ഗ്രൂപ്പാണ് ഇങ്ങനൊരു അവസരമൊരുക്കിയിരിക്കുന്നത്. അതേ സമയം ഈ വീട്ടില്‍ താമസിക്കണമെങ്കില്‍ ഒരു ദിവസത്തിന് ഏകദേശം 75000 രൂപ കൊടുക്കേണ്ടി വരുമെന്നാണ് പറയപ്പെടുന്നത്.
എന്നാല്‍ ഇത്രയും വലിയ തുക ഒരു ദിവസത്തിന് വേണ്ടി വാങ്ങിക്കുന്നു എന്ന വാര്‍ത്തയ്ക്ക് നെഗറ്റീവ് പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. 'മമ്മൂട്ടിയ്ക്ക് ഒട്ടും നിവൃത്തി ഇല്ലാത്തത് കൊണ്ടാണോ 75,000 രൂപ ഒരു ദിവസത്തെ വാടകയായി വാങ്ങിക്കുന്നത്? എന്നാണ് ഒരാള്‍ ചോദിച്ചിരിക്കുന്നത്. ഇതൊരു പക്ഷേ മമ്മൂട്ടി പോലും അറിഞ്ഞുട്ടാണ്ടാവില്ല. വാര്‍ത്തയ്ക്കായി ഓരോന്ന് പടച്ചു വിടുകയാണ്.
ഈ ബിസിനസ് മമ്മൂട്ടിയുടെ അറിവോടെ ആയിരിക്കുമോ എന്നതില്‍ സംശയമുണ്ട്. ആണെങ്കില്‍ ഈ ബിസിനസ് ആരാധക ചൂഷണ വിഭാഗത്തില്‍പ്പെടുത്താം. ആരുടേയോ ബുദ്ധിയില്‍ തോന്നിയ, മമ്മുക്കയെന്ന മഹാനടന് പേര് ദോഷം സംഭവിക്കാന്‍ മാത്രമുള്ള ഈ ഐഡിയയാണിത്.
എത്രയും വേഗം ഇത് ഉപേക്ഷിക്കുന്നത് നന്നായിരിക്കും. സര്‍ക്കാര്‍ മുതല്‍ എല്ലാവരും മലയാളികളെ ചൂഷണം ചെയ്യുന്നു ഇനി നിങ്ങളായിട്ട് എന്തിനു മാറി നില്‍ക്കണം, ഇതിനും നമ്മുടെ നാട്ടില്‍ ആളെ കിട്ടും. അടുത്തത് വ്‌ലോഗ് ആയി വരും. ഗയ്സ് നമ്മളിപ്പോള്‍ താമസിക്കുന്നത് മമ്മൂട്ടിയുടെ വീട്ടിലാണെന്ന് പറഞ്ഞ്... എന്നിങ്ങനെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്.
ഈ വീട് ഇപ്പോള്‍ റിസോര്‍ട്ട് ആക്കി എന്നാണ് വാര്‍ത്തയില്‍ കൂടി അറിഞ്ഞത്. 5 സ്റ്റാര്‍ ഫെസിലിറ്റി ഒക്കെ ഉണ്ടെങ്കില്‍ ഒരു പക്ഷെ ഈ റേറ്റ് കാണുമായിരിക്കും കാശുള്ളവര്‍ പോയി താമസിക്കട്ടേ. ആരെയും നിര്‍ബന്ധിച്ചിട്ടല്ലല്ലോ. കാശുള്ളവന്‍ 5 സ്റ്റാര്‍ ഹോട്ടലില്‍ കളയുന്നതിന്റെ പത്തില്‍ ഒന്നേ ഇതൊക്കെ വരൂ. അതിന് കഴിവില്ലാത്തവര്‍ എന്തിന് അസൂയ മൂത്ത് ഇവിടെ കിടന്ന് കടിപിടി കൂടണം.
ഇതുപോലെ കിട്ടുന്ന കാശ് തന്നെയാണ് മറ്റാരും അറിയാതെ മമ്മൂട്ടി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി കൊടുക്കുന്നത്. മമ്മൂട്ടി നല്ലൊരു മനുഷ്യ സ്‌നേഹിയാണ്. അദ്ദേഹത്തിന്റെ അടുക്കലേക്ക് സഹായം ചോദിച്ചു വരുന്ന ആളുകളെ അദ്ദേഹം മടക്കി അയക്കാറില്ല. അതൊരു നല്ല മനുഷ്യന്റെ ക്വാളിറ്റി മാത്രമാണ്... എന്നിങ്ങനെ മമ്മൂട്ടിയെ അനുകൂലിച്ചും നിരവധി പേര്‍ എത്തുന്നുണ്ട്.
നിലവില്‍ മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനൊപ്പം ചെന്നൈയിലാണ് മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും താമസിക്കുന്നത്. വളരെ അപൂര്‍വ്വമായിട്ടും ഷൂട്ടിങ്ങ് ആവശ്യങ്ങള്‍ക്കുമൊക്കെ വരുമ്പോഴാണ് കേരളത്തിലെ ഈ വീട്ടില്‍ താമസിച്ചിരുന്നത്. എന്നാല്‍ മമ്മൂട്ടി എന്ന നടന്റെ കരിയറിന്റെ ഭൂരിഭാഗം കാലവും ചിലവഴിച്ചത് കെ സി ജോസഫ് റോഡിലെ ഈ വീട്ടിലായിരുന്നു. ഇവിടെ നിന്നുമാണ് വൈറ്റിലയിലേക്ക് അദ്ദേഹം കുടുംബസമേതം താമസം മാറുന്നത്.
#mammootty #demanding #75000rs #one #day #stay #his #home #netizens #reaction #goes #viral