---
title: "'ഈ പടക്കളത്തിലേക്കാണല്ലോ ദൈവമേ സ്പ്ലെൻഡറും കൊണ്ട് ഇറങ്ങിയത്.!!!' ; എന്തോന്ന് അണ്ണാ..കട്ടയ്ക്ക് നമ്മളില്ലേ കൂടെയെന്ന് ആരാധകർ"
english_title: "#director #tharunmoorthy #post #about #empuraan #thudarum #movie"
publisher: "moviemax.in"
canonical_url: "https://moviemax.in/news/278070/director-tharunmoorthy-post-about-empuraan-thudarum-movie"
published_at: "2025-03-21T17:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dd51fea6fc1_thudraum.jpg"
keywords: []
---

# 'ഈ പടക്കളത്തിലേക്കാണല്ലോ ദൈവമേ സ്പ്ലെൻഡറും കൊണ്ട് ഇറങ്ങിയത്.!!!' ; എന്തോന്ന് അണ്ണാ..കട്ടയ്ക്ക് നമ്മളില്ലേ കൂടെയെന്ന് ആരാധകർ

> **Lead Summary:** മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ റിലീസ് ചെയ്യാൻ ഇനി വെറും ആറ് ദിവസം മാത്രമാണ് ബാക്കി. നിലവിൽ ബുക്കിങ്ങിൽ റെക്കോർഡുകൾ തീർത്തിരിക്കുകയാണ് ചിത്രം.

## Article Content

മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ റിലീസ് ചെയ്യാൻ ഇനി വെറും ആറ് ദിവസം മാത്രമാണ് ബാക്കി. നിലവിൽ ബുക്കിങ്ങിൽ റെക്കോർഡുകൾ തീർത്തിരിക്കുകയാണ് ചിത്രം.

ഈ അവസരത്തിൽ സംവിധായകൻ തരുൺ മൂർത്തി പങ്കുവച്ചൊരു പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്. മോഹൻലാൽ നായകനായി എത്തുന്ന തുടരും സിനിമയുടെ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ പോസ്റ്ററിനൊപ്പം എമ്പുരാന്റെ പോസ്റ്ററും കൂടി പങ്കുവച്ചാണ് തരുണിന്റെ പോസ്റ്റ്.

> "ഈ പടക്കളത്തിലേക്കാണല്ലോ ദൈവമേ സ്പ്ലെൻഡറും കൊണ്ട് ഇറങ്ങിയത്.!!!", എന്നാണ് തരുൺ മൂർത്തി കുറിച്ചത്. പിന്നാലെ പിന്തുണ കമന്റുകളുമായി മോഹൻലാൽ ആരാധകരും രം​ഗത്തെത്തി. "എന്തോന്ന് അണ്ണാ..കട്ടയ്ക്ക് നമ്മളില്ലേ കൂടെ.

> ഇത് കഴിഞ്ഞാൽ അങ്ങോട്ട് വരുവല്ലേ, കുഴപ്പമില്ല ബ്രോ ഇത് അതുക്കും മേലെ ഹിറ്റ് ആവും, അണ്ണാ രണ്ടും L ബ്രാൻ്റാണ് ധൈര്യമായി ട്രെയിലർ ഇറക്കിവിട്, പുള്ളി അപ്പുറത്ത് ഹെലികോപ്റ്ററിൽ സ്റ്റൈൽ ആയി വന്നാലും നിങ്ങള് പുള്ളിയെ മുണ്ട് ഉടുപ്പിച്ചു ആളെ മയക്കുന്ന ചിരിയും ആയി പറഞ്ഞു വിട്ടാൽ കാണാൻ വരാത്തവരുണ്ടാവുമോ, പക്ഷെ ആ രണ്ടിടത്തും ഒരേപോലെ ഉള്ള മുതലിനു വിമാനം കൊടുത്താലും സൈക്കിൾ കൊടുത്താലും ഒരേ ആത്മാർത്ഥതയോടെ കൈകാര്യം ചെയ്യും", എന്നിങ്ങനെ പോകുന്നു കമന്റുകൾ.

അതേസമയം, തുടരുമിന്റെ രണ്ടാമത്തെ ​ഗാനം ഇന്ന് വൈകിട്ട് 7 മണിക്ക് റിലീസ് ചെയ്യും. ഈ അവസരത്തിൽ ചിത്രത്തിന്റെ സെൻസറിങ്ങും പൂർത്തിയായിട്ടുണ്ട്. രണ്ട് മണിക്കൂർ 46 മിനിറ്റാണ് ദൈർഘ്യം. യു എ സർട്ടിഫിക്കറ്റാണ് മോഹൻലാൽ പടത്തിന് ലഭിച്ചിരിക്കുന്നത്. ഷൺമുഖൻ എന്ന ടാക്സി ഡ്രൈവറായി മോഹൻലാൽ എത്തുന്ന ചിത്രത്തിൽ ശോഭന ആണ് നായിക കഥാപാത്രമാകുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/278070/director-tharunmoorthy-post-about-empuraan-thudarum-movie)