ചിയാൻ വിക്രം നായകനായി വരാനിരിക്കുന്ന ചിത്രം ആണ് വീര ധീര സൂരൻ. വിക്രത്തിന്റെ വീര ധീര സൂരന്റെ സംവിധാനം എസ് യു അരുണ്‍ കുമാറാണ്. വേറിട്ട മേയ്‍ക്കോവറിലാണ് വിക്രം വരാനിരിക്കുന്ന ചിത്രത്തില്‍ ഉണ്ടാകുക. സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി.
മലയാളത്തില്‍ എമ്പുരാന്‍ റിലീസ് ചെയ്യുന്നതിനൊപ്പം തന്നെയാണ് ഈ തമിഴ് ചിത്രം റിലീസ് ചെയ്യുന്നത്. അതിനാല്‍ എമ്പുരാനുമായി ക്ലാഷ് വയ്ക്കുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ വന്‍ പ്രതീക്ഷയാണ് ഉണ്ടാക്കുന്നത്.
ചിയാൻ വിക്രം നിറഞ്ഞാടുന്ന വരാനിരിക്കുന്ന ചിത്രത്തില്‍ ദുഷറ വിജയനും നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാകുമെന്നും സൂചനയുണ്ട്. വിക്രമിന്റെ വീര ധീര സൂര സിനിമയില്‍ ഛായാഗ്രാഹകൻ തേനി ഈശ്വര്‍ ആണ്. ജി വി പ്രകാശ് കുമാറിന്റെ സംഗീതത്തിനും വീര ധീര സൂരനില്‍ പ്രാധാന്യം ഉണ്ടാകും എന്ന് ഉറപ്പാണെന്നാണ് റിപ്പോര്‍ട്ട്.
സൗത്ത് ഇന്ത്യയിലെ പ്രമുഖ നിർമ്മാണ, വിതരണ കമ്പനിയായ എച്ച് ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയ ഷിബുവാണ് വീര ധീര ശൂരന്റെ നിർമാണം. വീര ധീര ശൂരനിലെ ഇതിനകം റിലീസായ കല്ലൂരം എന്ന ഗാനം സോഷ്യൽ മീഡിയയിൽ ഇപ്പോഴും ട്രൻഡിംഗ് ആണ്. അതിന് പിന്നാലെ അടിയാത്തി എന്ന ഗാനവും എത്തിയിട്ടുണ്ട്.
മലയാളത്തില്‍ നിന്നുള്ള അപ്കമിംഗ് റിലീസുകളില്‍ ഏറ്റവും ശ്രദ്ധ നേടിയിരിക്കുന്ന എമ്പുരാന്‍ എത്തുന്ന അതേദിവസമാണ് വീര ധീര ശൂരനും എത്തുന്നത് എന്നത് മലയാളി സിനിമാപ്രേമികളെ സംബന്ധിച്ച് കൗതുകമാണ്. ചിത്ത എന്ന പടം ഒരുക്കിയ അരുണ്‍ കുമാര്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. വീര ധീര സൂരൻ പാര്‍ട്ട് 2 എന്ന് എഴുതിയതും പ്രേക്ഷകര്‍ക്ക് കൗതുകം ഉണ്ടാക്കിയിട്ടുണ്ട്.
#Chiyaan #Vikram #brave #Dheere #Sooran #ready #clash #Empuraan