അമ്പമ്പോ! ഇത് ശരിക്കും പാമ്പോ? അതോ എല്ലാം വെറും അഭിനയമോ? വീഡിയോ കണ്ട് ഞെട്ടൽ മാറാതെ നെറ്റിസൺസ്

അമ്പമ്പോ! ഇത് ശരിക്കും പാമ്പോ? അതോ എല്ലാം വെറും അഭിനയമോ? വീഡിയോ കണ്ട് ഞെട്ടൽ മാറാതെ നെറ്റിസൺസ്
Mar 18, 2025 04:31 PM | By Athira V

നമ്മുടെ വീട്ടിൽ നാം പെറ്റ് ആയി വളർത്തുന്ന മൃ​ഗങ്ങൾ രാവിലെ ഉറക്കത്തിൽ നിന്നും തട്ടിയുണർത്തുന്നു. വളരെ മനോഹരമായ അനുഭവം ആയിരിക്കുമല്ലേ? പൂച്ചകളായിക്കോട്ടെ, പട്ടികളായിക്കോട്ടെ നമ്മുടെ കിടക്കയിൽ നമ്മുടെ ഉറക്കമുണരുന്നതും കാത്തിരിക്കുന്നത് മനോഹരമായ അനുഭവം തന്നെയാണ്.

എന്നാൽ, പകരം ഉറക്കത്തിൽ നിന്നും നിങ്ങളെ തട്ടിയുണർത്തുന്നത് ഒരു കൂറ്റൻ പാമ്പാണെങ്കിൽ എന്താവും അവസ്ഥ. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

https://x.com/AMAZlNGNATURE/status/1901616505844121799

പാമ്പുകളുടെ അനേകം വീഡിയോകൾ ഓരോ ദിവസവുമെന്നോണം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടാറുണ്ട് അല്ലേ? അതിൽ അപ്രതീക്ഷിതമായി പാമ്പിനെ കാണുന്നത് മുതൽ ചില രാജ്യങ്ങളിൽ വീടുകളിൽ പെറ്റായി വളർത്തുന്ന പാമ്പുകളുടെ വീഡിയോ വരെ പെടുന്നു. എന്തൊക്കെ തന്നെ ആയാലും അപ്രതീക്ഷിതമായി പാമ്പിനെ കണ്ടാൽ ഭയപ്പെടാത്തവർ ചുരുക്കമായിരിക്കും. അത് തന്നെയാണ് ഇവിടേയും സംഭവിച്ചത്.

ഈ വീഡിയോ എക്സിൽ (ട്വിറ്ററിൽ) ഷെയർ ചെയ്തിരിക്കുന്നത് 'നേച്ചർ ഈസ് അമേസിങ്' എന്ന അക്കൗണ്ടിൽ നിന്നാണ്. പലതരം ജീവികളുടെ അനേകം വീഡിയോകൾ ഷെയർ ചെയ്യുന്ന അക്കൗണ്ടാണിത്.

വീഡിയോയിൽ കാണുന്നത് ഒരു സ്ത്രീ ഉറക്കം ഉണരുമ്പോൾ കിടക്കയിൽ ഒരു പാമ്പിനെ കാണുന്നതാണ്. അവർ ആകെ പേടിച്ചരണ്ടതുപോലെയാണ് ഉള്ളത്. ആ പെരുമ്പാമ്പ് കട്ടിലിൽ നിന്നും ഇറങ്ങിപ്പോകുന്നത് വരെ അവർ കാത്തിരിക്കുകയും ഭയന്നരണ്ട് ഇരിക്കുന്നതും കാണാം.

എന്നാൽ, വീഡിയോ വൈറലായി മാറിയതോടെ പലതരത്തിലുള്ള കമന്റുകളാണ് എത്തിയത്. 'ഇത് എഐ ജനറേറ്റ് ചെയ്ത വീഡിയോ ആണോ' എന്നാണ് ചിലർ ചോദിച്ചത്. 'ആ പാമ്പ് യുവതിയുടെ പെറ്റ് ആയിരിക്കാം ലൈക്കിനും റീച്ചിനും വേണ്ടിയുള്ള അഭിനയമായിരിക്കാം ആ കണ്ടത്' എന്നായിരുന്നു മറ്റ് ചിലരുടെ കമന്റുകൾ.

#woman #wakes #up #massive #python #shocking #video

Next TV

Related Stories
ഇതൊക്കെ എന്ത്...? തോളത്ത് കിടന്ന പാമ്പിനെ എടുത്ത് തട്ടിക്കളിക്കുന്ന കുട്ടി, വീഡിയോ വൈറൽ

Mar 14, 2025 09:33 PM

ഇതൊക്കെ എന്ത്...? തോളത്ത് കിടന്ന പാമ്പിനെ എടുത്ത് തട്ടിക്കളിക്കുന്ന കുട്ടി, വീഡിയോ വൈറൽ

കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ കുട്ടികളിലെ ഭയത്തെ കുറിച്ച് ഒരു സമൂഹ മാധ്യമ ചര്‍ച്ചയ്ക്ക് തന്നെ...

Read More >>
കാമുകൻ തന്നോടിത് ചെയ്യുമെന്ന് കരുതിയില്ല, എല്ലാം അറിഞ്ഞതിന് പിന്നാലെ വിവാഹം വേണ്ടെന്ന് വച്ച് യുവതി

Mar 14, 2025 02:44 PM

കാമുകൻ തന്നോടിത് ചെയ്യുമെന്ന് കരുതിയില്ല, എല്ലാം അറിഞ്ഞതിന് പിന്നാലെ വിവാഹം വേണ്ടെന്ന് വച്ച് യുവതി

താനും പ്രതിശ്രുതവരനായ യുവാവും അഞ്ച് വർഷമായി ഒരുമിച്ചായിരുന്നു. 2025 -ലെ വിവാഹത്തിന് വേണ്ടി...

Read More >>
സൂപ്പിൽ മൂത്രമൊഴിച്ച് വീഡിയോ പ്രചരിപ്പിച്ചു, പിന്നാലെ സംഭവിച്ചത്..!

Mar 13, 2025 08:18 PM

സൂപ്പിൽ മൂത്രമൊഴിച്ച് വീഡിയോ പ്രചരിപ്പിച്ചു, പിന്നാലെ സംഭവിച്ചത്..!

ഭക്ഷണം കഴിക്കാൻ എത്തിയ കൗമാരക്കാര്‍ റെസ്റ്റോറന്‍റിലെ തങ്ങളുടെ സ്വകാര്യ മുറിയിലിരുന്നാണ് ഭക്ഷണം...

Read More >>
'രക്തം പരന്നൊഴുകി', കടലിനെ പോലും ചുവപ്പിച്ച് ചുവന്ന നിറമുള്ള ജലം; വീഡിയോ വൈറൽ

Mar 13, 2025 04:25 PM

'രക്തം പരന്നൊഴുകി', കടലിനെ പോലും ചുവപ്പിച്ച് ചുവന്ന നിറമുള്ള ജലം; വീഡിയോ വൈറൽ

ഇറാനിലെ ബന്ദർ അബ്ബാസ് തീരത്തിന് തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഹോർമുസ് ദ്വീപിലെ സിൽവർ ആൻഡ് റെഡ് ബീച്ചില്‍ പെയ്തിറങ്ങിയ മഴയാണ് ഇത്തരമൊരു...

Read More >>
വിവാഹ രാത്രിയിൽ ഭർത്താവിന്റെ വിചിത്ര സ്വഭാവം; തുറന്നുപറച്ചിലുമായി യുവതി

Mar 13, 2025 02:23 PM

വിവാഹ രാത്രിയിൽ ഭർത്താവിന്റെ വിചിത്ര സ്വഭാവം; തുറന്നുപറച്ചിലുമായി യുവതി

റെഡ്ഡിറ്റിൽ അജ്ഞാതയായി പോസ്റ്റ് ചെയ്ത യുവതി ഭർത്താവ് തന്റെ വസ്ത്രത്തെ മനഃപൂർവ്വം നശിപ്പിച്ചെന്നും തുടർന്ന് 'വലിയ കാര്യമൊന്നുമില്ല' എന്ന്...

Read More >>
വിവാഹ വേദിയിൽ വച്ച് വരൻ സിന്ദൂരമണിയിക്കുമ്പോൾ അത് വിറച്ചു; പിന്നാലെ യുവതി ചെയ്തത്...!!

Mar 13, 2025 11:01 AM

വിവാഹ വേദിയിൽ വച്ച് വരൻ സിന്ദൂരമണിയിക്കുമ്പോൾ അത് വിറച്ചു; പിന്നാലെ യുവതി ചെയ്തത്...!!

അതേസമയം അടുത്തകാലത്തായി മറ്റൊരു പ്രവണത കൂടി കൂടിവരുന്നു. നിസാര കാര്യങ്ങൾക്ക് വർഷങ്ങളായുള്ള വിവാഹ ബന്ധം വേണ്ടെന്ന് വയ്ക്കുന്നത് ഇപ്പോഴത്തെ...

Read More >>
Top Stories