ബിന്ദു പണിക്കർ, എന്ത് വിശേഷണമാണ് മലയാളികൾക്ക് ബിന്ദുവിനെ കുറിച്ച് നൽകേണ്ടത്. കോമഡിയും സീരിയസ് കഥാപാത്രങ്ങളും ഈസിയായി പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിക്കുന്ന പകരം വയ്ക്കാനില്ലാത്ത ഒരു നടി അതാണ് ബിന്ദു പണിക്കർ മലയാളികൾക്ക്.

ക്യാമറക്ക് മുൻപിൽ ബിന്ദു കരഞ്ഞാൽ പോലും അതിലും ഉണ്ടാകും ഒരു കോമഡി.
ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം എന്ന സിനിമയിൽ ബിന്ദു അവതരിപ്പിച്ച കഥാപാത്രത്തെ ചുറ്റിപറ്റി പുതു തലമുറ റീൽസിലൂടെ തിളങ്ങുമ്പോൾ ആ നടി മലയാളികളെ എത്രമാത്രം ചിരിപ്പിച്ചിട്ടുണ്ടാകും എന്ന് ഓർത്തുപോകും.
അത്രയും ആഴത്തിലാണ് ബിന്ദു അവതരിപ്പിച്ച കഥാപാത്രങ്ങൾ മലയാളികളുടെ മനസ്സിൽ കയറിക്കൂടിയത്. സ്‌ക്രീനിലൂടെ നമ്മളെ ചിരിപ്പിച്ചു എങ്കിലും നടിയുടെ കഴിഞ്ഞകാലങ്ങൾ അൽപ്പം നൊമ്പരം നൽകുന്നതായിരുന്നു.
താരത്തിന്റെ ഒരു പഴയകാല അഭിമുഖം ആണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത്.

തീർത്തും അപ്രതീക്ഷിതമായിട്ടാണ് താൻ സിനിമയിൽ എത്തിയതെന്ന് മിക്ക അഭിമുഖങ്ങളിലും ബിന്ദു പറഞ്ഞിട്ടുണ്ട്. സിനിമയില്‍ നിന്നുള്ള വരുമാനം മാത്രമായിരുന്നു ബിന്ദുവിന്റെ കുടുംബത്തിന്റെ ഏക ആശ്രയം.
അത് ഉപയോഗിച്ചാണ് കല്ല്യാണം കഴിച്ചതുപോലുമെന്നും ബിന്ദു വ്യക്തമാക്കിയിട്ടുണ്ട്. ചില കഥാപാത്രങ്ങളെ കാണുമ്പോള്‍ ഇത് താനാണല്ലോ എന്ന് തോന്നിയിട്ടുളളതായും ബിന്ദു പറഞ്ഞിരുന്നു.
1992ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത കമലദളം എന്ന ചിത്രത്തിലൂടെയാണ് ബിന്ദു മലയാള സിനിമയിലേക്ക് എത്തിയത്. ബിന്ദുവിന്റെ കഥാപാത്രങ്ങളില്‍ മിക്കതും ഹാസ്യകഥാപാത്രങ്ങളായിരുന്നു.

എന്നാല്‍ 2001ല്‍ പുറത്തിറങ്ങിയ സൂത്രധാരന്‍ എന്ന ചിത്രത്തില്‍ ബിന്ദുപണിക്കര്‍ അവതരിപ്പിച്ച നെഗറ്റീവ് കഥാപാത്രത്തിന് ഏറെ കൈയ്യടി ലഭിച്ചിരുന്നു.
ചിത്രത്തില്‍ അവതരിപ്പിച്ച ദേവുമ്മ എന്ന കഥാപാത്രത്തെയാണ് ബിന്ദു ഏറെ മികച്ചതാക്കിയത്.
നടൻ ദിലീപുമായി മികച്ച ബന്ധം പുലർത്തുന്ന ഇരുവരും സമപ്രായക്കാർ ആണ്. ഇരുവരുടെയും സിനിമകളിലെ കെമിസ്ട്രി പലതവണ ചര്ച്ച ചെയ്യപ്പെട്ട കാര്യമാണ്.
പലപ്പോഴും ദിലീപിന്റെ അഭിനയ മികവിനെകുറിച്ചും ആദ്ദേഹവുമായുള്ള ബന്ധത്തെക്കുറിച്ചും ബിന്ദു വാചാലയായിട്ടുണ്ട്. ഫാർമസിസ്റ്റ് ഡിപ്ലോമ പാസ്സായ ശേഷമാണ് ബിന്ദു അഭിനയരംഗത്തേക്ക് എത്തിയത്.
1997 ലായിരുന്നു ബിന്ദുവിന്റെ വിവാഹം. സംവിധായകനായിരുന്ന ബിജു വി നായരാണ് ബിന്ദുവിനെ വിവാഹം ചെയ്തത്.
അരുന്ധതി പണിക്കർ ആണ് ബിന്ദുവിന്റെ മകൾ. വർഷങ്ങൾക്ക് മുൻപാണ് ബിജു നായർ ഹൃദയാഘാതം മൂലം വിടവാങ്ങിയത്. ബിജു നായരുടെ മരണത്തിനു ശേഷമാണ് നടൻ സായി കുമാറുമായുള്ള വിവാഹം നടക്കുന്നത്.
കുടുംബത്തിനുമൊപ്പം കൊച്ചിയിൽ സ്ഥിര താമസമാക്കിയ ബിന്ദുവിന്റെ ജീവിതത്തിൽ ഇടക്ക് അൽപ്പം ഗോസിപ്പുകളും നിറഞ്ഞിരുന്നു.

കല്ല്യാണം കഴിഞ്ഞ് പത്ത് വര്‍ഷം തികയാന്‍ നാല് മാസം ബാക്കിയുള്ളപ്പോഴാണ് ബിന്ദുവിനെ തനിച്ചാക്കി ബിജു വിടവാങ്ങിയത്. 'അസോസിയേറ്റ് ഡയറക്ടറായിരുന്നു.
പലപ്പോഴും വര്‍ക്കുണ്ടായിരുന്നില്ല. മുപ്പത്തിനാല് ദിവസം വെന്റിലേറ്ററിലായിരുന്നു. അപ്പോള്‍ എനിക്ക് വര്‍ക്കിന് പോവാതിരിക്കാന്‍ പറ്റുമായിരുന്നില്ല.
നിഴല്‍ പോലെ നിന്നയാള്‍ പെട്ടന്ന് അങ്ങ് പോയപ്പോള്‍ രണ്ട് മൂന്ന് വര്‍ഷം ഡിപ്രഷനിലായി', എന്ന് മുൻപ് ബിന്ദു പറഞ്ഞിട്ടുണ്ട്.
ബിജു മരിച്ചിട്ട് ഏഴു മാസം ആയപ്പോൾ, ഒരു വയസ്സുള്ള കൈക്കുഞ്ഞുമായി എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലായ സമയത്താണ് ഒരു അമേരിക്കൻ ഷോയിലേക്ക് ക്ഷണം വന്നതെന്ന് ബിന്ദു പറഞ്ഞിട്ടുണ്ട്.
തന്റെ ചേട്ടനാണ് അതിന് നിർബന്ധിച്ച് അയച്ചതെന്നും ആ ഷോ സായി കുമാറിന്റെ നേതൃത്വത്തിൽ ആണ് നടന്നതെന്നും ബിന്ദു മുൻപേ തുറന്നു പറഞ്ഞിട്ടുണ്ട്.
എന്നാൽ അതുകഴിഞ്ഞു തിരിച്ചു വന്നപ്പോഴാണ് സായിയെയും കൂട്ടി നാട്ടിൽ പ്രചരിക്കുന്ന വാർത്തകൾ അറിഞ്ഞതെന്നും നടി പറഞ്ഞിരുന്നു.
ഷോയ്ക്ക് തങ്ങൾ ഒരേ തരത്തിലുള്ള കോസ്റ്റ്യൂം ഇട്ടതൊക്കെ വലിയ പ്രശ്നമായി പറഞ്ഞു പരത്തി.

അതൊന്നും കാര്യമാക്കിയിരുന്നില്ലെന്നും പിന്നീടാണ് സായി കുമാറിന്റെ ചേച്ചിയും ഭർത്താവും ബിന്ദുവിന്റെ വീട്ടിൽ എത്തിയതും വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും ബിന്ദു മുൻപേ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അപ്പോഴും മകളെ കുറിച്ചായിരുന്നു നടിയുടെ ചിന്ത.
സായി കുമാറിന്റെ ബന്ധുക്കൾ വിവാഹം അന്വേഷിച്ചു ചെന്നപ്പോഴും കുഞ്ഞിനെ ഉപേക്ഷിച്ചൊരു ജീവിതം ഇല്ലെന്നായിരുന്നു ബിന്ദുവിന്റെ മറുപടി.
അവർക്കതും സമ്മതമായിരുന്നു. അങ്ങനെയാണ് വീണ്ടുമൊരു വിവാഹത്തിലേക്ക് ബിന്ദു പണിക്കർ എത്തിയത്. 2019 ഏപ്രിൽ 10 നാണ് ഇരുവരും വിവാഹം റജിസ്റ്റർ ചെയ്തതും പുതിയ ജീവിതം തുടങ്ങിയതും.
'ആരെയും ഒന്നും ഒളിച്ചിട്ടില്ല, ബിന്ദു എന്റെ അനുജത്തിയാണ് എന്നൊന്നും സായിയേട്ടനും എവിടെയും പറഞ്ഞിട്ടില്ല', എന്നും നടി പറഞ്ഞ വാക്കുകൾ ഇപ്പോൾ വീണ്ടും വൈറൽ ആവുകയാണ്.
Content Highlight: Life with Saikumar Bindu Panicker opened his mind




































