ഗ്ലാമറസ് റോളുകളില്‍ അഭിനയിച്ച് തെന്നിന്ത്യന്‍ സിനിമാലോകത്ത് ശ്രദ്ധേയായ്ി മാറിയ താരമാണ് സോന ഹെയ്ഡന്‍. മലയാളത്തിലും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി തന്റെ ബയോപിക്ക് നിര്‍മ്മിച്ച് പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. സ്‌മോക്ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രം വെബ് സീരിസ് രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
അടുത്തിടെ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് തമിഴിലെ യൂട്യൂബ് ചാനലുകളിലൂടെ തന്റെ വിശേഷങ്ങള്‍ സോന പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ആരെയും വിശ്വസിക്കാന്‍ പാടില്ലെന്ന് പറയുകയാണ് നടി. ജീവിതത്തില്‍ താനങ്ങനെ എല്ലാവരെയും വിശ്വസിച്ചിരുന്ന ആളാണെന്നും അതിലൂടെ ഉണ്ടാവുന്ന പ്രശ്‌നങ്ങളെ കുറിച്ചുമൊക്കെ സോന സംസാരിച്ചിരിക്കുകയാണ്.
'എന്റെ ജീവിതത്തെ കുറിച്ച് ഞാന്‍ തന്നെ പറയാമെന്ന് തീരുമാനിച്ചു. എന്നിട്ട് അത് കണ്ടതിന് ശേഷം എല്ലാവര്‍ക്കും അഭിപ്രായം പറയാം. അങ്ങനെ സിനിമ ചെയ്യണമെന്ന് തീരുമാനിക്കുന്നതിന് മുന്‍പ് തന്നെ എന്റെ കഥാപാത്രം ചെയ്യണമെന്ന് മനസിലുണ്ടായിരുന്നത് നടി നിത്യ മേനോന്റെ പേരാണ്. അവരുടെ ഡേറ്റ് കിട്ടാന്‍ വേണ്ടി പല വഴികളിലൂടെയും ഞാന്‍ ശ്രമിച്ചു.
ഏകദേശം ആറ് മാസത്തോളം പരിശ്രമിച്ചിട്ടും ഇതുവരെ അവരെ ബന്ധപ്പെടാന്‍ കഴിയില്ല. വിജയിയെ എത്രത്തോളം ഇഷ്ടമാണോ അതുപോലെ എനിക്ക് ഇഷ്ടമുള്ള ആളാണ് നിത്യ മേനോന്‍. കാരണം ഒരു വരി പറഞ്ഞ് കഴിഞ്ഞ ഉടനെ അത് പൂര്‍ത്തിയാക്കാന്‍ അവള്‍ക്ക് സാധിക്കും. പക്ഷേ അതിന് സാധിച്ചില്ല. നിത്യ മേനോനെ കിട്ടാതെ വന്നതോടെയാണ് ബോംബെയില്‍ നിന്നുള്ള പെണ്‍കുട്ടികളെ അന്വേഷിക്കുന്നത്. ശരിക്കും ബോംബെയിലുള്ള കുട്ടികളെ എനിക്കും അത്ര ഇഷ്ടമല്ല. മുന്‍പുള്ള അനുഭവവും അതുപോലെയാണ്.
ഈ റോള്‍ ചെയ്യണമെങ്കില്‍ അതിന് പറ്റിയൊരു കുട്ടി തന്നെ വേണം. സുന്ദരിയായിരിക്കണം, അതിനൊപ്പം ഗ്ലാമറസുമാവണം. ഇവിടെ സുന്ദരിമാരായ ഒത്തിരി കുട്ടികളുണ്ട്.
പക്ഷേ നമ്മുടെ നാടിന്റെ സംസ്‌കാരമൊക്കെ നോക്കുന്നത് പോലെയുള്ള സൗന്ദര്യമായിരിക്കും അവര്‍ക്ക്. എനിക്ക് ഗ്ലാമറായിട്ടുള്ള കുട്ടിയെ വേണം. അങ്ങനെയാണ് ഇപ്പോഴുള്ള നടിയെ കണ്ടെത്തുന്നത്. ഭാഗ്യത്തിന് പതിനഞ്ച് വര്‍ഷം മുന്‍പ് എന്നെ കണ്ടാല്‍ എങ്ങനെയുണ്ടാവുമോ, അതുപോലെയുണ്ട് ഈ കുട്ടിയെ കാണാന്‍. അങ്ങനെയാണ് സിനിമയിലേക്ക് കൂട്ടിക്കൊണ്ട് വന്നത്.
എന്റെ ബയോപിക്കില്‍ എന്തേലും വിവാദമുണ്ടാവുമോ എന്ന് പലരും പേടിക്കുന്നുണ്ട്. ഞാന്‍ വിവാദത്തിനോ പ്രതികാരം ചെയ്യാനോ അല്ല ഈ ചിത്രമെടുക്കുന്നത്. എനിക്കൊരു കാര്യം പറയാനുണ്ട്. എന്റെ രീതിയിലൂടെ നടന്ന കാര്യങ്ങളാണ് പറയുന്നത്.
സ്വന്തം ബയോപിക് എടുക്കാന്‍ ധൈര്യം വേണമെന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ അത് ആളുകള്‍ എങ്ങനെ എടുക്കുമെന്നുള്ളതാണ് പേടിക്കാനുള്ള കാര്യം. ചിലര്‍ നല്ല രീതിയില്‍ അതിനെ കണ്ടാലും തെറ്റിദ്ധരിക്കാനുള്ള സാഹചര്യം കൂടി അവിടെ ഉണ്ടാവുമല്ലോ. അതെല്ലാം നോക്കിയാണ് ചെയ്തതെന്ന് സോന പറയുന്നു.
ആരെയും വിശ്വസിക്കരുതെന്നാണ് എനിക്ക് എന്നോട് തന്നെ പറയാനുള്ളത്. കാരണം ഞാന്‍ എല്ലാവരെയും വിശ്വസിച്ചു. മനസില്‍ ഒന്ന് വിചാരിച്ചിട്ട് പുറത്ത് പെരുമാറാന്‍ സാധിക്കുമെന്ന് ഒത്തിരി വര്‍ഷം കഴിഞ്ഞാണ് എനിക്ക് മനസിലാവുന്നത്. കാരണം ഞാന്‍ നുണ പറയാറില്ല. ചില ചോദ്യങ്ങള്‍ അവഗണിച്ചിട്ടുണ്ടാവും, എന്നല്ലാതെ ആരോടും നുണ പറഞ്ഞിട്ടില്ല. നുണ പറയാനും കഴിവ് വേണം. കാരണം അത് ഓര്‍മ്മിച്ച് പിന്നെയും പറയേണ്ടി വരും. അത്രയും കഴിവൊന്നും തനിക്കില്ലെന്നും സോന കൂട്ടിച്ചേര്‍ത്തു.
#sonaheiden #opens #up #about #how #she #find #actress #her #biopic #movie