(moviemax.in ) മലയാളികളെ ഏറെ കരയിപ്പിച്ച മരണമായിരുന്നു നടി മോനിഷയുടേത്. വളരെ ചെറിയ പ്രായത്തില്‍ അഭിനയത്തിലേക്ക് എത്തി ആദ്യ സിനിമയിലൂടെ തന്നെ ദേശീയ പുരസ്‌കാരം വരെ സ്വന്തമാക്കിയ മോനിഷ താരസുന്ദരിയായിരുന്നു മോനിഷ. നടിയായും നര്‍ത്തകിയായും തിളങ്ങി നില്‍ക്കുമ്പോള്‍ 21-ാമത്തെ വയസിലാണ് നടിയ്ക്ക് വാഹനാപകടം ഉണ്ടാവുന്നത്.
ഗുരുവായൂരിലേക്ക് കാറില്‍ യാത്ര ചെയ്യുമ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. അന്ന് കാറില്‍ നടിയ്‌ക്കൊപ്പം അമ്മ ശ്രീദേവി ഉണ്ണിയും ഉണ്ടായിരുന്നു. അപകടത്തില്‍ നിന്നും പരിക്കുകളോടെ ശ്രീദേവി രക്ഷപ്പെട്ടു. പിന്നീട് മകളെ കുറിച്ച് പല വേദികളിലും ശ്രീദേവി സംസാരിച്ചിരുന്നു. ഇപ്പോഴിതാ തമിഴിലെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ മോനിഷയ്ക്കുണ്ടായ അപകടത്തില്‍ സംഭവിച്ചതെന്താണെന്ന് പറയുകയാണ് നടി.
'അപകടം നടക്കുമ്പോള്‍ മോനിഷ എന്റെ മടിയില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. സമയം രാവിലെ ഏകദേശം ആറ് മണിയാണ്. ബസും കാറും തമ്മില്‍ കൂട്ടി ഇടിക്കുകയായിരുന്നു. അതിനെ കുറിച്ച് പറയുന്നത് തന്നെ വലിയ വിഷമമാണ്. അന്ന് കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞപ്പോള്‍ പിന്നില്‍ നിന്നും വന്ന ബസ് കാറിനെ ഇടിച്ച് തെറിപ്പിച്ച് പോവുകയായിരുന്നു.
കാര്‍ എടുത്ത് ചാടി ഡിവൈഡറിന് മുകളില്‍ കയറിയെന്ന് പറയുന്നു. അതൊന്നും എനിക്ക് ഫീലായില്ല. ബസ് എന്തോ വന്ന് ഇടിക്കുന്നത് മാത്രമേ എനിക്ക് തോന്നിയുള്ളു. പക്ഷേ ഞാന്‍ ഡോര്‍ തുറന്ന് അതിനകത്ത് നിന്നും തെറിച്ച് വീണതോണ്ട് രക്ഷപ്പെട്ടു.
എന്റെ കാലിനാണ് പരിക്കേറ്റത്. എന്താണെന്ന് സംഭവിച്ചതെന്ന് എനിക്ക് വ്യക്തമായി മനസിലായിരുന്നു. എനിക്കെപ്പോഴും മോനിഷയുടെ മേലില്‍ സ്‌നേഹമാണ്. അവളൊരു ദൈവീകമായിട്ടാണ് എനിക്ക് തോന്നുന്നത്. എല്ലാം പോയെന്ന് വീണപ്പോള്‍ തന്നെ മനസിലായി. ആദ്യം ഓട്ടോക്കാരാണ് ഞങ്ങളെ രക്ഷിക്കാന്‍ വന്നത്.
എന്നെ ആദ്യം കൊണ്ട് പോകാന്‍ നോക്കിയെങ്കിലും മകളില്ലാതെ വരില്ലെന്ന് വാശിപ്പിടിച്ചു. ഇതോടെ അവര്‍ മോനിഷയെ എടുത്ത് കൊണ്ട് വന്ന് ഓട്ടോറിഷയില്‍ കയറ്റി. എന്റെ മടിയില്‍ തന്നെയാണ് അവളെ കിടത്തിയത്. മുഖമൊക്കെ രക്തമായിരുന്നു. എവിടെ നിന്നാണ് അത് വരുന്നതെന്ന് എനിക്ക് മനസിലായില്ല. രണ്ട് കിലോമീറ്ററിനുള്ളില്‍ തന്നെ ആശുപത്രി ഉണ്ടായിരുന്നു.
തലയുടെ പിന്നിലാണ് അവള്‍ക്ക് ഗുരുതരമായ പരിക്കേറ്റത്. വേറെ എവിടെയും പ്രശ്‌നം തോന്നിയില്ല. ആശുപത്രിയില്‍ എത്തിയതും ഞാനും കൂടെ തന്നെയുണ്ട്. അമ്മയെന്ന് വിളിക്കെന്ന് പറഞ്ഞപ്പോള്‍ കണ്ണ് ശാന്തമായി തുറന്നു. അവളുടെ കണ്ണില്‍ വെള്ളനിറം മാത്രമേ അപ്പോള്‍ ഉണ്ടായിരുന്നുള്ളു. ആ കണ്ണുകള്‍ മെല്ലേ അടഞ്ഞു. അപ്പോള്‍ തന്നെ പോയി, അവള്‍ പോവുകയാണെന്ന് എനിക്കും മനസിലായി.
മരിക്കുന്നതിന്റെ തലേ ദിവസം മോനിഷ എനിക്കൊരു ഉപദേശം തന്നിരുന്നു. അമ്മ, നിങ്ങള്‍ നല്ലോണം ഭക്ഷണം കഴിക്കണം. ആരെയും ദ്രോഹം ചെയ്യരുത്. അറിയാതെ എന്തേലും സംഭവിച്ചാല്‍ അതിനെ കുറിച്ചൊന്നും ആകുലതപ്പെടേണ്ടതില്ല. അത് അങ്ങനെ വിട്ടേക്കണമെന്നാണ് മോനിഷ എന്നോട് അവസാനമായി പറഞ്ഞത്. നീയാരാ മൂകാംബിക ദേവിയാണോ എന്നൊക്കെ ഞാന്‍ തമാശയായി ചോദിച്ചപ്പോള്‍ ഞാന്‍ മോനിഷയാണെന്ന് സ്‌റ്റൈലിഷായി ഒരു ആക്ഷനോടെ അവള്‍ പറഞ്ഞെന്നും' ശ്രീദേവി ഓര്‍മ്മിക്കുന്നു...
1986 ല്‍ നഖക്ഷതങ്ങള്‍ എന്ന സിനിമയിലൂടെയാണ് മോനിഷ നായികയായി എത്തുന്നത്. ഈ സിനിമയിലെ ഗൗരി എന്ന കഥാപാത്രത്തിന് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. പിന്നീട് ആറ് വര്‍ഷം കൊണ്ട് മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമൊക്കെ മോനിഷ നായികയായി അഭിനയിച്ചു. 1992 ഡിസംബര്‍ അഞ്ചിനായിരുന്നു മോനിഷ ഉണ്ണി മരണപ്പെടുന്നത്. ഒരു പരിപാടിയ്ക്ക് വേണ്ടി പോകുന്നതിനിടെയായിരുന്നു അപകടമുണ്ടാവുന്നത്.
#again #sreedevi #unni #clarification #about #truth #behind #monishas #accident #demise