'കോഴിക്കുഞ്ഞുങ്ങളെ കഴുത്ത് ഞെരിച്ച് കൊന്നു' സുരഭിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി ഐശ്വര്യ

'കോഴിക്കുഞ്ഞുങ്ങളെ കഴുത്ത് ഞെരിച്ച് കൊന്നു' സുരഭിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി ഐശ്വര്യ
Mar 13, 2025 09:02 PM | By Jain Rosviya

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള പ്രതിഭയാണ് സുരഭി. എങ്കിലും മലയാള സിനിമയില്‍ ഒരിടം കണ്ടെത്താന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നു സുരഭിയ്ക്ക്.

ഈയ്യടുത്ത് പുറത്തിറങ്ങിയ അജയന്റെ രണ്ടാം മോഷണം, റൈഫിള്‍ ക്ലബ് എന്നീ സിനിമകളിലെ സുരഭിയുടെ പ്രകടനങ്ങള്‍ കയ്യടി നേടിയിരുന്നു.  സിനിമാ താരമായിരി്ക്കുമ്പോഴും തനി നാട്ടിന്‍ പുറത്തുകാരിയായി തുടരാന്‍ സുരഭിയ്ക്ക് സാധിച്ചിട്ടുണ്ട്.

എന്നാല്‍ ഇപ്പോള്‍ സുരഭിയുടെ മറ്റൊരു മുഖമാണ് ചര്‍ച്ചയാകുന്നത്. ഒരു സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മുമ്പൊരിക്കല്‍ നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള ഭാഗമാണ് ചര്‍ച്ചയാകുന്നത്.

വീഡിയോയില്‍ സുരഭിയ്‌ക്കൊപ്പം നടി ഐശ്വര്യ ലക്ഷ്മിയേയും കാണാം. ചെറുപ്പത്തില്‍ താന്‍ കോഴിക്കുഞ്ഞുങ്ങളെ കഴുത്തു ഞെരിച്ചു കൊല്ലുമായിരുന്നു എന്നാണ് സുരഭി പറയുന്നത്.

''കളര്‍ കോഴിക്കുട്ടികളുണ്ട്. അഞ്ച് രൂപയ്‌ക്കൊക്കെയാണ് വില്‍ക്കുക. എനിക്കാണെങ്കില്‍ കോഴിക്കുട്ടികളുടെ കഴുത്ത് പിരിച്ച് ഒടിക്കുന്നത് ഭയങ്കര ഇഷ്ടമായിരുന്നു. സൈക്കോ. 

ബാത്ത്‌റൂമിന്റെ പിന്നിലൊക്കെ പോയി കഴുത്ത് ഞെരിക്കുമ്പോള്‍ കിട്ക് എന്ന് എല്ല് പൊട്ടുന്ന ശബ്ദം കേള്‍ക്കാം. എനിക്കത് ഭയങ്കര ഇഷ്ടമായിരുന്നു'' എ്ന്നാണ് സുരഭി പറയുന്നത്. സുരഭിയുടെ വാക്കുകള്‍ കേട്ട് അടുത്തിരുന്ന ഐശ്വര്യ ലക്ഷ്മി ഒരേസമയം അമ്പരപ്പോടേയും പേടിയോടേയും നോക്കിയിരിക്കുന്നതും കാണാം.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. നിരവധി പേരാണ് കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്. 'ഐശ്വര്യ ശരിക്കും പേടിച്ചു പോയി, അവര്‍ അവരോട് റെക്കോര്‍ഡ് ചെയ്യുന്നത് നിര്‍ത്താന്‍ പറഞ്ഞുവെന്നാണ് ഓര്‍ക്കുന്നത്, എന്റെ ഓര്‍മ്മയില്‍ ഞാന്‍ രണ്ട് വയസുള്ളപ്പോള്‍ ഒരു കോഴിക്കുഞ്ഞിനെ കൊന്നിട്ടുണ്ട്.

ഇപ്പോഴും അതോര്‍ത്ത് എനിക്ക് ഒരു സമാധാനം കിട്ടുന്നില്ല, കളര്‍ കോഴി എന്ന് കേട്ടപ്പോള്‍ ഐശു ആ എനിക്കും കുഞ്ഞിലെ വലിയ ഇഷ്ടമായിരുന്നുവെന്ന് പറയാന്‍ വന്നതാണെന്ന് തോന്നുന്നു' എന്നിങ്ങനെയാണ് ചിലരുടെ കമന്റുകള്‍.

അവര്‍ ചിരിക്കുന്നില്ലായിരുന്നുവെങ്കില്‍ ഭീതിപ്പെടുത്തുന്ന സംഗീതം നല്‍കിയാല്‍ ഇതൊരു സൈക്കോയുടെ ഓര്‍മ്മ പങ്കുവെക്കലാകും എന്നായിരുന്നു മറ്റൊരു കമന്റ്. ്‌തേസമയം, ആ ചിരി കൂടുതല്‍ ഭീതിപ്പെടുത്തുന്നതാണെന്നാണ് എനിക്ക് തോന്നുന്നത് എന്നാണ് മറ്റൊരാള്‍ പറഞ്ഞത്.

ചിലത്തൊക്കെ പറയാതെ വിടണം. എന്നെങ്കിലും കൂടത്തായി കേസ് സിനിമയായാല്‍ ജോളി ആകാന്‍ പറ്റിയ ആളാണെന്ന് തോന്നുന്നുവെന്നും ഒരാള്‍ കമന്റ് ചെയ്യുന്നുണ്ട്.

കുട്ടികള്‍ക്ക് എന്താണ് ശരി, എന്താണ് തെറ്റ് എന്ന തിരിച്ചറിവുണ്ടാകില്ലെന്ന് മറ്റൊരാള്‍ മറുപടി നല്‍കുന്നുണ്ട്. പക്ഷെ ഇപ്പോഴും അതൊരു തമാശക്കഥയായി പറയുന്നുവെന്നത് പേടിപ്പെടുത്തുന്നതാണെന്നും അവര്‍ പറയുന്നുണ്ട്.

സീരിയല്‍ കില്ലര്‍ ബാക്ക് സ്റ്റോറീസ് സിനിമയില്‍ കാണിക്കുന്നത് പോലെ ഉണ്ട് എന്നായിരുന്നു മറ്റൊരു കമന്റ്. അതേസമയം, ഇതൊക്കെ തമാശക്കഥയായി കണ്ടാല്‍ മതി എന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്..



#Aishwaryalakshmi #shocked #Surabhi #revelation #she #strangled #chickens

Next TV

Related Stories
‘കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍; മലയാളത്തില്‍ നടികള്‍ക്ക് ഇത്ര ദാരിദ്ര്യമോ....?' വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു

Nov 1, 2025 06:30 PM

‘കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍; മലയാളത്തില്‍ നടികള്‍ക്ക് ഇത്ര ദാരിദ്ര്യമോ....?' വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു

'മലയാളത്തില്‍ നടികള്‍ക്ക് ഇത്ര ദാരിദ്ര്യമോ....?' വിമര്‍ശിച്ച് നടന്‍ ജോയ്...

Read More >>
'തീരുമാനം സർക്കാരിന്റേത്, അഭിപ്രായ പ്രകടനത്തിന് ഇല്ല'; റസൂൽ പൂക്കുട്ടിക്ക് ആശംസകൾ പ്രേം കുമാർ

Nov 1, 2025 08:38 AM

'തീരുമാനം സർക്കാരിന്റേത്, അഭിപ്രായ പ്രകടനത്തിന് ഇല്ല'; റസൂൽ പൂക്കുട്ടിക്ക് ആശംസകൾ പ്രേം കുമാർ

ചലച്ചിത്ര അക്കാദമിയിലെ ഭരണസമിതി മാറ്റത്തിൽ പ്രതികരണവുമായി നടൻ പ്രേം...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall