ബോളിവുഡിലെ ഏറ്റവും പുതിയ കപ്പിള്‍സാണ് കിയാര അദ്വാനിയും സിദ്ധാര്‍ഥ് മല്‍ഹോത്രയും. ഇരുവരുടെയും വിവാഹം വലിയ ആഘോഷമായിരുന്നു. ഒരുമിച്ച് അഭിനയിക്കുന്ന കാലത്ത് പ്രണയത്തിലായ താരങ്ങള്‍ ഏറെ കാലം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. ശേഷം 2023 ലാണ് വിവാഹിതരാവുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കിയാരയും സിദ്ധാര്‍ഥും വിജയകരമായ ദാമ്പത്യത്തിന്റെ രണ്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. അതേ സമയം താരങ്ങളെ കുറിച്ചുള്ള ഒരു പ്രവചനം ഇന്റര്‍നെറ്റിലൂടെ വൈറലാവുകയാണിപ്പോള്‍. വിവാഹിതരായതിന് ശേഷം താരങ്ങളുടെ ജീവിതം എങ്ങനെയായി തീരുമെന്നാണ് പ്രശസ്ത സെലിബ്രിറ്റി ജ്യോതിഷിയായ ജഗന്നാഥ് ഗുരുജി ഒരിക്കല്‍ തുറന്ന് പറഞ്ഞത്. വിശദമായി വായിക്കാം...
2023 ഫെബ്രുവരി 7 നായിരുന്നു സിദ്ധാര്‍ഥും കിയാരയും വിവാഹിതരാവുന്നത്. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ സൂര്യഗഡ് പാലസ് ഹോട്ടലായിരുന്നു താരങ്ങളുടെ വിവാഹ വേദിയായത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെ ചേര്‍ന്നാണ് വിവാഹം നടത്തിയത്. ശേഷം മനോഹരമായ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കി. പിന്നാലെ തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി വരികയാണെന്ന് താരദമ്പതിമാര്‍ വെളിപ്പെടുത്തിയിരുന്നു.
രണ്ടാഴ്ച മുന്‍പാണ് കിയാര ഗര്‍ഭിണിയാണെന്നും വൈകാതെ കുഞ്ഞ് ജനിക്കുമെന്നും ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഇരുവരും തുറന്ന് പറയുന്നത്. ഗര്‍ഭകാലത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പങ്കുവെച്ചില്ലെങ്കിലും താരങ്ങള്‍ അതീവ സന്തോഷത്തില്‍ തന്നെയാണെന്ന് വ്യക്തമാണ്. ഇതിനിടയിലാണ് ജ്യോതിഷിയുടെ പ്രവചനം കൂടി പുറത്ത് വരുന്നത്.
വിവാഹത്തിന് ശേഷം സിദ്ധാര്‍ത്ഥ് മല്‍ഹോത്രയ്ക്കും കിയാര അദ്വാനിക്കും ദീര്‍ഘകാല ദാമ്പത്യവും മികച്ച കരിയറും ഉണ്ടാവുമെന്നാണ് ജ്യോതിഷി പറഞ്ഞത്. കിയാരയുടെ ജന്മനക്ഷത്രം ഗുണം ചെയ്യുന്നത് ഭര്‍ത്താവിന് കൂടിയായിരിക്കും. വിജയകരമായ ഒരു കരിയര്‍ സിദ്ധാര്‍ഥിന് ഉണ്ടാക്കാന്‍ സാധിക്കും. എന്നിരുന്നാലും, ദമ്പതികള്‍ അഭിമുഖീകരിക്കാന്‍ സാധ്യതയുള്ള ചില പ്രശ്‌നങ്ങളും ഉണ്ടെന്ന് പറയപ്പെടുന്നു. പരസ്പരം എല്ലാം തികഞ്ഞ പൊരുത്തമുള്ളവരാണെങ്കിലും വിവാഹശേഷം വികാരങ്ങള്‍ പങ്കുവെക്കണം.
അല്ലാത്ത പക്ഷം അവരുടെ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കും. ആശയ വിനിമയം കൃത്യമായി നടന്നാല്‍ താരങ്ങള്‍ക്ക് യാതൊരു കുഴപ്പവുമുണ്ടാവില്ല. ജീവിതത്തില്‍ പ്രതികൂല സാഹചര്യം വരുമ്പോള്‍ തുറന്നുള്ള സംസാരം ഗുണം ചെയ്യും. മാത്രമല്ല മറ്റ് സ്വാധീനങ്ങളില്‍ ചെന്ന് വീഴാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നുമാണ് ജ്യോതിഷി താരങ്ങളെ ഓര്‍മ്മപ്പെടുത്തിയത്.
ഷേര്‍ഷാ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് കിയാരയും സിദ്ധാര്‍ഥും പ്രണയത്തിലാവുന്നത്. 2021 ലാണ് ഈ സിനിമ പുറത്ത് വരുന്നത്. അതിന് ശേഷം താരങ്ങളെ ചുറ്റിപ്പറ്റി ഗോസിപ്പുകള്‍ പ്രചരിച്ചെങ്കിലും ഇരുവരും അതില്‍ വ്യക്തത വരുത്താനോ പ്രണയം വെളിപ്പെടുത്താനോ ശ്രമിച്ചില്ല. എന്നാല്‍ പിന്നീട് 2023 ല്‍ വിവാഹത്തോട് അനുബന്ധിച്ചാണ് താരങ്ങള്‍ പ്രണയം സ്ഥീരികരിക്കുന്നത്.
അങ്ങനെ സ്വപ്‌നം കണ്ടത് പോലെ ഇരുവരും വിവാഹിതരായി. പിന്നീട് ഹണിമൂണ്‍ ആഘോഷങ്ങളും യാത്രകളുമൊക്കെയായി ജീവിതം ആസ്വദിക്കുകയായിരുന്നു. ഇതിനിടയിലാണ് ഒരു കുഞ്ഞ് വേണമെന്ന സ്വപ്‌നത്തിലേക്ക് ഇരുവരും എത്തുന്നത്. രണ്ടാം വിവാഹവാര്‍ഷികം കഴിഞ്ഞതിന് തൊട്ട് പിന്നാലെ ഇക്കാര്യം വെളിപ്പെടുത്തി താരങ്ങളെത്തി. ഈ വര്‍ഷം തന്നെ കുഞ്ഞിന് ജന്മം കൊടുക്കുമോ, കിയാര എത്ര മാസം ഗര്‍ഭിണിയാണ് തുടങ്ങിയ വിവരങ്ങളൊന്നും ഇനിയും വ്യക്തമല്ല.
അടുത്തിടെ പാപ്പരാസികളുടെ ക്യാമറയില്‍ നടിയുടെ ബേബി ബംപ് പുറത്ത് കാണിച്ചിരുന്നു. വൈകാതെ താരദമ്പതിമാര്‍ തന്നെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തുമെന്ന് പ്രതീക്ഷിക്കാം. ഒപ്പം നമ്മളും അവര്‍ക്ക് ആശംസകള്‍ നേരുകയാണ്.
#astrologers #reveal #how #venus #could #impact #sidharth #malhotra #kiara #advani #married #life