(moviemax.in) ഈ വർഷം മോഹൻലാലിൻ്റെ അടുത്ത സൂപ്പർഹിറ്റായി ആരാധകർ പ്രതീക്ഷിക്കുന്ന ചിത്രമാണ് 'വൃഷഭ'. ഇതിൻ്റെ അപ്ഡേറ്റുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. നവംബർ 6 ന് ആഗോളതലത്തിൽ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിൻ്റെ റിലീസ് തീയതി അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കൂടാതെ, ഒക്ടോബർ 25 ന് ഒരു പ്രധാന പ്രഖ്യാപനം ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. സംവിധായകൻ നന്ദകിഷോർ ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം മലയാളം-തെലുങ്ക് ദ്വിഭാഷയായാണ് ഒരുങ്ങുന്നത്.
തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെടുന്ന ഈ ചിത്രം, ഏകദേശം 200 കോടി രൂപ ബജറ്റിൽ നിർമ്മിക്കുന്നതും ആക്ഷൻ, പുരാണം, വികാരങ്ങൾ എന്നിവ സമന്വയിപ്പിച്ച ഒരു ദൃശ്യവിരുന്നായിരിക്കുമെന്നും അണിയറപ്രവർത്തകർ സൂചന നൽകുന്നു.
നന്ദകിഷോർ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.സിനിമയുടെ ചിത്രീകരണം നേരത്തെ തന്നെ പൂർത്തിയായിരുന്നു. അടുത്തിടെ മോഹൻലാൽ ചിത്രത്തിൻ്റെ ഡബ്ബിംഗ് ജോലികളും പൂർത്തിയാക്കിയിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ബോളിവുഡ് താരം ഷനായ കപൂർ, സാറാ ഖാൻ, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ശോഭ കപൂർ, എക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഇമോഷന്‍സിനും വിഎഫ്എക്സിനും ഒരുപോലെ പ്രാധാന്യം ഉണ്ടാകും.
Lalettan's next theater mass 'Vrishabha' update, come on children...