ബിഗ് ബോസ് മലയാളം സീസൺ ആറിന്റെ ടൈറ്റിൽ വിൻ ചെയ്തത് ബോഡി ബിൽഡറും സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറും നടനുമായ ജിന്റോയാണ്. എന്നാൽ അർഹതയോ ക്വാളിറ്റിയോ ഇല്ലാത്ത വ്യക്തിക്കാണ് ആറാം സീസണിന്റെ കപ്പ് കിട്ടിയതെന്ന അഭിപ്രായം ബിബി പ്രേക്ഷകർക്കും മുൻ മത്സരാർത്ഥികൾക്കുമുണ്ട്. ഇപ്പോഴിതാ തന്നെ കുറിച്ച് പരക്കുന്ന ആരോപണങ്ങൾക്ക് എതിരേയും വിവാഹം മുടങ്ങാനുള്ള കാരണവും വെളിപ്പെടുത്തുകയാണ് ജിന്റോ.
വിദേശത്ത് ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും ബിഗ് ബോസ് കഴിഞ്ഞാൽ വിവാഹമുണ്ടെന്നും ഷോയിലായിരുന്നപ്പോൾ ജിന്റോ പറയാറുണ്ടായിരുന്നു. എന്നാൽ ജിന്റോയുടെ പേരിൽ വിവിധ കേസുകൾ വന്നതോടെയാണ് വിവാഹം മുടങ്ങിയതെന്നാണ് പ്രചാരം. മണ്ടനായ വ്യക്തിക്ക് ബിഗ് ബോസ് മലയാളം സീസൺ ആറിന്റെ കപ്പ് കൊടുത്തുവെന്ന് പറയുന്നവർ പറയട്ടെ.
എനിക്ക് ചെയ്യാനുള്ളത് ഞാൻ ചെയ്യും. ഇത്തരം കാര്യങ്ങൾക്ക് എതിരെ പ്രതികരിക്കാനോ മിണ്ടാനോ പോകേണ്ട കാര്യമില്ല. ഞാൻ ബിഗ് ബോസ് ജയിച്ചു... കപ്പ് അടിച്ചു. എല്ലാം കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇനി എന്നെ കുറിച്ച് ഞാൻ മണ്ടനാണ് എന്നൊക്കെ എത്ര പറഞ്ഞാലും കിട്ടിയ കപ്പ് തിരികെ മേടിക്കാൻ പറ്റില്ലല്ലോ. എനിക്ക് കിട്ടിയ സമ്മാന തുകയും മേടിക്കാൻ പറ്റില്ലല്ലോ. ഇതെല്ലാം എന്റെ കയ്യിൽ ഇരിക്കുന്ന സാധനങ്ങളാണ്.
ഇനി എന്നെ കുറ്റം പറയുന്നവരോട് എന്റെ വീട്ടിൽ വന്ന് എന്റെ വിന്നർ കപ്പ് പിടിച്ച് ഫോട്ടോയെടുത്തിട്ട് പോകാൻ അനുവാദമുണ്ട്. അത്രമാത്രമെ എനിക്ക് സഹിക്കാൻ പറ്റൂ. അല്ലാതെ വേറൊന്നും പറ്റില്ല. എന്നെ വേദനിപ്പിക്കുന്ന രണ്ടുപേർ സിജോയും സായ് കൃഷ്ണയുമാണ്. പക്ഷെ ഇപ്പോൾ പറയാറില്ല. എന്തുപറ്റി?. കാരണം എന്താണെന്ന് അറിയില്ല. കൂടോത്രം ഞാൻ ചെയ്തിട്ടില്ല.
പിന്നെ കർത്താവുണ്ടെങ്കിൽ പിശാചുമുണ്ട്. അത് ഉറപ്പാണ്. ഇവർ രണ്ടുപേരും ചെയ്യുന്ന പ്രവൃത്തി ഒന്നാണ്. കാരണം... പള്ളിയിൽ നിരന്തരമായി പോയി പ്രാർത്ഥിക്കുന്നവർക്കും കഷ്ടകാലം വരാറുണ്ടല്ലോ. പിന്നെ എനിക്ക് എതിരെ ആര് കൂടോത്രം ചെയ്തിട്ടും കാര്യമില്ല. കാരണം എല്ലാവരും കരുതുന്നത് പോലെ ഞാൻ നശിച്ച് പോയിട്ടില്ല. ഞാൻ തന്നെയാണ് രാജാവ്. ഇനി ഞാൻ ചെയ്യാൻ പോകുന്ന സിനിമകൾ നോക്കിയാൽ തന്നെ നിങ്ങൾക്ക് അത് മനസിലാകും ജിന്റോ പറഞ്ഞു. ഈ ലോകത്ത് വിവാഹേതര ബന്ധങ്ങൾ അഥവാ എക്സ്ട്രാ മാരിറ്റൽ അഫയർ ഇല്ലാത്തവർ കുറവായിരിക്കും. കന്യകനായിട്ടുള്ള ഒരു ആണിനേയും പെണ്ണിനേയും കെട്ടാൻ കിട്ടുമെന്ന് ആരും വിചാരിക്കണ്ട. പത്ത് ശതമാനം ഇങ്ങനെ അല്ലാത്ത ആളുകൾ ഉണ്ടാവും. ഇത് കേട്ട് ചിലപ്പോൾ വീട്ടിലിരിക്കുന്ന അമ്മമാർ ചിലപ്പോൾ നമ്മളെ അടിക്കും.
സെക്സ് ചെയ്തുവെന്ന് കരുതി ലൈഫ് കൊടുക്കരുത്. സെക്സ് വേറെ ലൈഫ് വേറെ. അതാണ് ഇന്ന് പിള്ളേർ ഇവിടെ ചെയ്യുന്നത്. വളർന്ന് വരുന്ന തലമുറയുടെ കാര്യമാണ് പറയുന്നത്. പ്രണയിക്കുന്ന സമയത്ത് ആരെങ്കിലും ഒരാൾ ഭയങ്കര അറ്റാച്ച്ഡായിരിക്കും. അയാൾ അറ്റാച്ച്ഡാണെന്ന് മനസിലാകുമ്പോൾ മറ്റെയാൾ അതിൽ നിന്നും ഊരിപ്പോകാൻ ശ്രമിക്കും. വിവാഹം നടത്താനായി എല്ലാം ഒരുക്കി കാറ്ററിങുകാരെ വരെ ഏൽപ്പിച്ചിരുന്നു.
പക്ഷെ വിവാഹം നടന്നില്ല. ആ പെൺകുട്ടി കല്യാണത്തിന് വേണ്ടി വിദേശത്ത് നിന്നും വന്നിരുന്നു. കല്യാണത്തിന് പത്ത് ദിവസം മുമ്പാണ് വന്നത്. രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും ഞാൻ ആ സ്ത്രീയെ കുറിച്ച് അറിഞ്ഞത് വളരെ മോശമായ കാര്യങ്ങളാണ്. എനിക്ക് കിട്ടിയ ന്യൂസും ഫോണിൽ വന്ന സാധനങ്ങളും അത്ര മോശമായ കാര്യമായിരുന്നു. അത് എടുത്ത് കാണിച്ച് തരുന്നില്ല. കാരണം ഞാൻ മൂന്ന് വർഷം ആ വ്യക്തിയെ സ്നേഹിച്ചിരുന്നു.
ആ പെണ്ണ് എന്നെ ഉപേക്ഷിച്ച് പോയതാണെന്ന് പലരും പറയുന്നുണ്ട്. പക്ഷെ എന്റെ കയ്യിലുള്ള കാര്യങ്ങൾ ഇറക്കി വിട്ടാൽ ഞാൻ പിന്നെ കിങ്ങാണ്. ഞാനായി ഒരു പെണ്ണിന്റെ കുടുംബം കളയരുത് എന്നതുകൊണ്ടാണ് ഒന്നും പുറത്ത് വിടാത്തത്. ആ സ്ത്രീ വേറെ കല്യാണം കഴിച്ചു. മൂന്ന് വർഷം പ്രണയിച്ചു. നേരിട്ട് കണ്ടില്ലെങ്കിലും മാനസീകമായി വലിയൊരു അടുപ്പം ഉണ്ടായിരുന്നു. പത്ത് ലക്ഷം തരാം പെണ്ണിന്റെ ഫോട്ടോ കാണിച്ച് തരാമോയെന്ന് ചോദിച്ചവർ വരെയുണ്ട്. പൈസയ്ക്ക് വേണ്ടി ചതിക്കുന്നയാളല്ല ഞാൻ എന്നുമാണ് ജിന്റോ പറഞ്ഞത്.
biggboss malayalam winner jinto bodycraft reveals reason behind his marriage breakup