(moviemax.in) മേക്കപ്പ് രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്ത് രഞ്ജു രഞ്ജിമാർക്കുണ്ട്. താൻ ചർമ്മ സംരക്ഷണത്തിന് വേണ്ടി ട്രീറ്റ്മെന്റ് ചെയ്തിട്ടുണ്ടെന്ന് പറയുകയാണിപ്പോൾ രഞ്ജു. എന്നെ കാണുമ്പോൾ ഞാൻ ചർമ്മത്തിന് ഒരുപാട് ട്രീറ്റ്മെന്റുകൾ ചെയ്തിട്ടുണ്ടെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. സത്യമാണ്. ഞാനെല്ലാ തരം ട്രീറ്റ്മെന്റുകളും ചെയ്യുന്നുണ്ട്. എന്റെ സ്കിൻ നന്നായിരിക്കാൻ വേണ്ടിയാണത്. എന്റെ സ്കിൻ എങ്ങനെയായിരുന്നെന്നും അവിടെ നിന്നുള്ള ട്രാൻസ്ഫൊർമേഷനും നിങ്ങൾ എല്ലാവരും കണ്ടതാണെന്നും രഞ്ജു രഞ്ജിമാർ പറഞ്ഞു.
ഗ്ലൂട്ടാത്തയോൺ പാർശ്വഫലങ്ങളുണ്ടാക്കുമോ എന്ന ചോദ്യത്തിനും രഞ്ജുമാർ മറുപടി നൽകി. ഗ്ലൂട്ടാത്തയോൺ ഉപയോഗിച്ചത് കൊണ്ട് ഇതുവരെയും ഒരു പ്രശ്നം രജിസ്റ്റർ ചെയ്ത് ഞാൻ കണ്ടിട്ടില്ല. ചിലർക്ക് പെട്ടെന്ന് റിസൽട്ട് കിട്ടും. ചിലർക്ക് കുറച്ച് കാലതാമസം എടുക്കും. ചിലർക്ക് നല്ല നിറം വെക്കും. ചിലർ കുറേക്കൂടി എനർജറ്റിക്കും ചെറുപ്പവുമാകുന്നു. ഇപ്പോൾ 25 വയസുള്ള കുട്ടിയെ കാണുമ്പോൾ 30 വയസ് തോന്നും. അത് കൊളാജിൻ നഷ്ടപ്പെടുന്നത് കൊണ്ടാണ്. അതിന് കൊളാജെൻ ട്രീറ്റ്മെന്റുകൾ നല്ലതാണ്.
കൊളാജെൻ ഇഞ്ചക്ഷനുണ്ട്. ഐവിയായി എടുക്കാം. ഓറലായി കഴിക്കാനുള്ളതുണ്ട്. ഒരാൾ ചെയ്തു എന്ന് വിചാരിച്ച് മറ്റൊരാൾ ചെയ്യാൻ പോകരുത്. എന്റെ സ്കിന്നിനുള്ള കാര്യങ്ങൾ ഞാൻ എന്റെ സ്കിൻ ഡോക്ടറുമായി ചർച്ച ചെയ്താണ് ചെയ്യുന്നത്. അത് പോലെ മറ്റൊരാൾക്ക് റിസൽട്ട് കിട്ടുമെന്ന് പറയാൻ പറ്റില്ല. ഡെർമെറ്റോളജിസ്റ്റിനെ കണ്ട ശേഷമേ ഇത്തരം ട്രീറ്റ്മെന്റുകളിലേക്ക് പോകാവൂ.
മുടി കൊഴിയുന്നതിന് കാരണം വെെറ്റമിൻ ഡിയുടെ കുറവാണെന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കി. എന്റെ ചർമ്മത്തിൽ ഒരു പാട് വന്ന് കഴിഞ്ഞാൽ എനിക്ക് കുറച്ച് ദിവസത്തേക്ക് ഉറക്കമുണ്ടാവില്ലെന്ന് നേരത്തെ രഞ്ജു പറഞ്ഞിരുന്നു. സെലിബ്രിറ്റി മേക്കപ്പ് രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള രഞ്ജു രഞ്ജിമാർക്ക് മലയാള സിനിമാ രംഗത്ത് തന്റേതായ സ്ഥാനമുണ്ട്. മുൻനിര നായിക നടിമാരുടെ മേക്കപ്പ് ആർട്ടിസ്റ്റായി മാറിയ രഞ്ജുവിന് പല താരങ്ങളുമായും അടുത്ത സൗഹൃദവുമുണ്ട്. ഇന്ന് സ്വന്തമായി ബ്യൂട്ടീക് രഞ്ജു രഞ്ജിമാർക്കുണ്ട്. ദുബായിലാണ് മിക്കപ്പോഴും ഇന്ന് രഞ്ജു രഞ്ജിമാർ. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായി രഞ്ജുവിനെ ഇന്ന് അധികം കാണാറില്ല.
renjurenjimar opens up about her skin care words goes viral